റായ്‌പൂര്‍: ഛത്തീസ്ഗഡില്‍ അര്‍ധസൈനിക വിഭാഗമായ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ക്യാമ്പില്‍ നക്സൽ ആക്രമണം. ആക്രമണത്തിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല.
വ്യാഴാഴ്ച പുലർച്ചെ ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിലുള്ള ക്യാമ്പിനു നേരെയാണ് നക്സലുകൾ ആക്രമണം നടത്തിയത്. ഐടിബിപി ക്യാമ്പിലെ 41-ാം ബറ്റാലിയനു നേരെയായിരുന്നു ആക്രമണം. ആയുധധാരികളായ നൂറോളം നക്സലുകൾ റോക്കറ്റ് ആക്രമണവും വെടിവയ്‌പ്പും നടത്തിയത്. ക്യാമ്പ് വളഞ്ഞ നക്സലുകൾ നാലു റോക്കറ്റുകള്‍ ക്യാമ്പിലേക്ക് അയക്കുകയായിരുന്നു.
മൂന്നു മണിക്കൂറോളം ആക്രമണം നീണ്ടു നിന്നും. തുടർന്ന് സൈന്യം നക്സലുകൾക്കെതിരെ രൂക്ഷമായി തിരിച്ചടിക്കുകയായിരുന്നു. തിരിച്ചടി ആരംഭിച്ചതോടെ നക്സലുകൾ വനത്തിലേക്ക് പിൻവാങ്ങുകയായിരുന്നു.
















