ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ നിസ്സഹകരണം മൂലം രാജ്യസഭയില്‍ നീണ്ട കാലമായി പാസ്സാക്കാന്‍ സാധിക്കാത്ത ചരക്കു സേവന നികുതി ബില്ലിന്മേല്‍ സര്‍ക്കാര്‍ ഭൂരിപക്ഷത്തിലേക്ക്. നിയമമാക്കാന്‍ ബില്ലിനെ പിന്തുണയ്‌ക്കുന്ന കക്ഷികളും, എന്നാല്‍ ചില വിയോജിപ്പുകളുള്ളവരും അതേസമയം ബില്ലിനെ അനുകൂലിക്കാന്‍ തയ്യാറായിട്ടുള്ളവരുടെയും കണക്കെടുത്താല്‍, ആവശ്യമായ മൂന്നില്‍ രണ്ടില്‍ കൂടുതല്‍ പിന്തുണ ലഭിക്കും.
163 എംപിമാരാണ് ഇപ്പോള്‍ ബില്ലിനെ പിന്തുണക്കുന്നത്. എഐഡിഎംകെയുടെ 12 എംപിമാര്‍ നിലപാടെടുത്തിട്ടില്ല. അവര്‍ ഒന്നുകില്‍ പിന്തുണക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്യും. യുപിഎയുടെ 65 എംപിമാരാണ് ബില്ലിനെ എതിര്‍ക്കുന്നത്. പത്ത് ഇടത് എംപിമാര്‍ ഔദ്യോഗികമായി പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പ്രശ്‌നത്തില്‍ സിപിഎമ്മും സര്‍ക്കാരും തമ്മില്‍ ചെറിയ വിയോജിപ്പേയുള്ളുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
തമിഴ്‌നാടിന് വ്യക്തമായ ഉല്‍പ്പാദന അടിത്തറയുണ്ട്. റവന്യൂ വരുമാനത്തിന്റെ നഷ്ടത്തില്‍ അവര്‍ ഖിന്നരാണ്.
എന്‍ഡിഎ സര്‍ക്കാരുമായി മുഖ്യമന്ത്രി ജയലളിതയ്‌ക്ക് നല്ല ബന്ധമുള്ളതിനാല്‍ എഐഡിഎംകെ ബില്ലിനെ പിന്തുണച്ചില്ലെങ്കിലും വിട്ട് നില്‍ക്കുവാനാണ് സാധ്യത. നഷ്ടപരിഹാരം ലഭിക്കുന്ന വകുപ്പുകൂടി ഇതില്‍ ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ എഐഎഡിഎംകെക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി ഖനികളുടെ റോയല്‍ട്ടി ലഭിച്ചാല്‍ ബില്ലിനെ പിന്തുണക്കാമെന്ന നിലപാടിലാണ്.
രാജ്യസഭയിലെ ശക്തി പരീക്ഷണത്തില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും ഒറ്റപ്പെടുകയാണെങ്കില്‍ അംഗങ്ങളുടെ ബലത്തില്‍ സഭ തടസ്സപ്പെടുത്തുവാനും ബില്ല് പാസ്സാക്കാതിരിക്കുവാനും ശ്രമിച്ചേക്കും. ബില്ല് ഭരണഘടനാ ഭേദഗതിയായതിനാല്‍ ഓരോ വോട്ടും നിര്‍ണായികമാണ്. കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ അനുനയിപ്പിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുവാനാണ് സാധ്യത. എഐഎഡിഎംകെയുടെ ഒഴിഞ്ഞുനിക്കല്‍ സര്‍ക്കാരിന് ഗുണകരമാകും. എഐഎഡിഎംകെ ഒഴിഞ്ഞുനിന്നാല്‍ 229ല്‍ 163 എംപിമാരുടെ പിന്തുണ ബില്ലിനുണ്ടാകും.
ഫലത്തില്‍ ജിഎസ്ടി ബില്ലിനെ 71 ശതമാനം അംഗങ്ങള്‍ അനുകൂലിക്കും. നിലവില്‍ 241 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. നാലംഗങ്ങളുടെ ഒഴിവുണ്ട്. ജണ്‍ 11ലെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് നാലംഗങ്ങള്‍ നഷ്ടമാവുകയും ബിജെപിക്ക് നാലംഗങ്ങള്‍ ലഭിക്കുകയും ചെയ്യും. ജെഡിയുവിന് മൂന്നംഗങ്ങള്‍ നഷ്ടമാകും. എഐഎഡിഎംകെക്ക് ഒന്നും ആര്‍ജെഡിക്ക് മൂന്നും അംഗങ്ങളെയും ലഭിക്കും. അവസാനം എഐഎഡിഎംകെ ബില്ലിനെ പിന്തുണക്കുവാന്‍ തീരുമാനിച്ചാല്‍ ബില്ലിനുള്ള പിന്തുണ ശക്തമാകും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം ബില്ലിനെ പിന്തുണച്ചേക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
പാര്‍ലമെന്റ് നടപടികള്‍ നടത്തിക്കൊണ്ടുപോകുവാന്‍ കോണ്‍ഗ്രസ് സഹകരിക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വുണ്ടും ആവശ്യപ്പെട്ടു.
















