അങ്ങാടിപ്പുറം: ട്രെയിന്‍ തൊട്ടടുത്ത് എത്തുമ്പോള്‍ മാത്രമേ വഴിമാറൂയെന്ന വാശിയിലാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. അങ്ങാടിപ്പുറം റെയില്‍വേ പാളത്തിലുള്ള സ്ഥിരം കാഴ്ചകളിലൊന്നാണിത്. നാട്ടിലെ പ്രധാന വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണിവര്‍. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വിദ്യാലയത്തില്‍ എത്താനുള്ള നടപ്പാതയാണ് റെയില്‍പാളം. എന്നാല്‍ പാളത്തിന് വെളിയിലൂടെ നടക്കാന്‍ സൗകര്യമുണ്ടായിട്ടും പാളത്തിന് മുകളില്‍ കൈ കോര്‍ത്ത് പിടിച്ച് നടക്കുന്നതാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഹരം. ട്രെയിന്‍ ചൂളം വിളിക്കുന്നത് ദൂരെ നിന്ന് കേട്ടാലും ഇവര്‍ക്കൊരു കുലുക്കവുമില്ല. തൊട്ടു, തൊട്ടില്ലയെന്ന മട്ടില്‍ ട്രെയിന്‍ അടുത്തെത്തുമ്പോഴാണ് പാളത്തില്‍ നിന്നും ഓടി മാറുന്നത്. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ ആരുമില്ലാത്തത് കൊണ്ടും ഇതൊരു സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയില്ലെങ്കില്‍ അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുലൃയമാകുമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: