ന്യൂദല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. ഇതാദ്യമായാണ് തെരഞ്ഞെടുപ്പുകള്‍ ഒരേസമയത്ത് നടത്താനാകുമെന്ന് കമ്മീഷന്‍ നിലപാട് സ്വീകരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതു സംബന്ധിച്ച ആശയം മുന്നോട്ടുവെച്ചത്.
തെരഞ്ഞെടുപ്പുകള്‍ ഒരേ സമയം നടത്തുന്നതിന് വലിയ ചെലവ് വരുമെന്നും ഭരണഘടനാ ഭേദഗതി ആവശ്യമായി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തെ അറിയിച്ചു. കമ്മീഷന്റെ നിലപാടുകള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയെ അറിയിക്കുമെന്ന് നിയമ മന്ത്രാലയം മറുപടി നല്‍കി.
















