ന്യൂകാസ്സിലിലെ മലയാള നാടകത്തിന് കാന്തി പകരാൻ മലയാള സിനിമാ കുലപതിയും അചാര്യനുമായ പത്മശ്രീ മധു ജൂൺ 4ന് ന്യൂകാസ്സിലിൽ എത്തിച്ചേരുന്നു. ന്യൂകാസിലിൽ അരങ്ങേറുന്ന കാന്തി എന്ന നാടകം കാണുന്നതിനായിട്ടാണ് അദ്ദേഹം എത്തുന്നത്. അദ്ദേഹത്തിനു പുറമെ സനൽ പോറ്റി, ഏഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ സന്തോഷും ജൂൺ നാലിന് ന്യൂകാസ്സിലിൽ എത്തിച്ചേരും.
അൻപതിനു മുകളിൽ കലാകാരന്മാരും കലാകാരികളുമാണ് കാന്തി എന്ന നാടകത്തിൽ അഭിനയിക്കുന്നത്. സെല്ലുലോയിട്, വൈശാലി, നീലകുയിൽ, കളിയാട്ടം, ചെമ്മീൻ തുടങ്ങിയ മലയാളത്തിലെ ശ്രി.മനോജ് ശിവയുടെ ആവിഷ്കാരത്തിൽ മലയാള സിനിമാ ചരിത്രത്തിലെ പ്രധാന സ്ത്രീ കഥാ പാത്രങ്ങളെ പാശ്ചാത്തലമാക്കി സ്ത്രീ സ്വാതന്ത്രിയത്തിന്റെ ഒരു സൂര്യകാന്തി സ്വപ്നം കാണുന്ന സംഗീത നാടക നൃത്ത ശില്പമാണ് കാന്തി. എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിലെ സ്ത്രീ കഥാ പത്രങ്ങളുടെ ചരിത്ര പ്രാധാന്യം ഹൃദ്യമായ ഭാഷയിലുള്ള ദൃശ്യ വൽക്കരണം ആണ് കാന്തി.
കെസിടബ്യുഎ(KCWA )യും സരോജാ വിഷ്വൽ മീഡിയയും വിബീറ്റ്സ് യുകെയും ചേർന്ന് ഒരുക്കുന്ന കാന്തി ന്യൂകാസ്സിൽ നിവാസികൾക്ക് അവിസ്മരണീയ അനുഭവമാകും. ശ്രീ. മധുവിനു ഒപ്പം പ്രമുഖ വ്യക്തികളായ പ്രശസ്ഥ എഴുത്തുകാരനും ഒലിവ് പബ്ലികേഷൻസ് മാനേജർ അർഷാദ് ബത്തേരി, ടെലിവിഷൻ വ്യക്തിത്വം ശ്രീ. സനൽ പോറ്റി, ഏഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആയ ശ്രീ. കെ. സന്തോഷും ജൂൺ നാലിന് ന്യൂകാസ്സിലിൽ എത്തി ചേരുന്നു.
നാടകത്തെ ആത്മാവിനു തുല്യം സ്നേഹിക്കുന്ന പത്മശ്രി മധു, കാന്തി എന്ന നാടകം കാണുവാൻ നേരിൽ എത്തുന്നതിന് ഒപ്പം, ഇത്തരം നാടകങ്ങൾ സമൂഹ നന്മക്ക് ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. കാന്തി ലണ്ടനിൽ അരങ്ങേറിയപ്പോഴും മധു കാണുവാനായിട്ട് എത്തിയിരുന്നു. വീണ്ടും നാടക കലയെ നേരിട്ട് കണ്ട് പ്രോത്സാഹിപ്പിക്കുവാൻ അദ്ദേഹം എത്തുന്നത് യുകെ മലയാളികൾക്ക് അവേശമായി.
ന്യൂകാസ്സിലിൽ അരങ്ങേറുന്ന കാന്തി എന്ന സംഗീത നാടകം അടുത്ത കാലത്ത് വിട്ടു പിരിഞ്ഞ പ്രസിദ്ധ സിനിമാ താരവും സ്റ്റേജ് കലാകാരനുമായ ശ്രി കലാഭവൻ മണിക്കുള്ള സമർപ്പണം കൂടി ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു. കലാഭവൻ മണി അനുസ്മരണവും ഇതേ വേദിയിൽ വെച്ച് നടത്തുന്നതായിരിക്കും.
കാന്തി എന്ന നാടകം ഉന്നയിക്കുന്ന സത്യം ആസ്വാതന്ത്യത്തിന്റെ തീജ്വാല അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരു ശബ്ദമാണ്. കാന്തിയിലൂടെ സ്ത്രീകളുടെ ദാരുണമായ അവസ്ഥയിലേക്ക് ഒരു ലഘു ആവിഷ്കാരം, സ്ത്രീയുടെ സ്നേഹവും, അതിന്റെ കാത്തിരിപ്പും, കൂടാതെ ചതിയിൽ പെടുന്ന ജന്മങ്ങളുടെ അവസ്ഥയെ നാടക രൂപത്തിൽ പറഞ്ഞു പോകുന്നതാണ് കാന്തി. ഭാവനയിലൂടെ സഞ്ജരിക്കുന്ന കാന്തി പ്രതിനിധാനം ചെയ്യുന്നത് സ്വാതന്ത്രിയത്തിന്റെ നിർവൃതിയും അവർ അനുഭവിക്കുന്ന പീഡനത്തിന്റെയും അസമത്വത്തിന്റെയും കഥയാണ്.
മലയാള സിനിമാ ചരിത്രത്തിൽ നിന്ന് ഏറ്റവും ശ്രദ്ധേയമായ കഥാ പത്രങ്ങളെ നാടക രൂപത്തിൽ ആവിഷ്കരിക്കുകയും സ്വാതന്ത്രിയതിന്റെ സൂര്യ കാന്തി സ്വപ്നം കണ്ടു കൊണ്ട് പുനർജ്ജനിക്കുകയുമാണ് കാന്തിയിലൂടെ. യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇതിലെ സംഗീത നിർവഹണം സച്ചിൻ മന്നത്തും, ഗാനങ്ങൾ രചിച്ചിരിക്കുന്നത് മീര കമലയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: