Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം അവസരം പാഴാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 09:51 pm IST
in Vicharam

ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയത് കേരളത്തിന് കൂടുതല്‍ കൂടുതല്‍ അനുഗ്രഹമാവുകയാണ്. കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ള പൈസ ഇനിയും നല്‍കിയിട്ടില്ല എന്ന പരാതി നിലനില്‍ക്കുമ്പോഴാണ് മോദി സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില 60 രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത് 1410 ല്‍ നിന്നും 1470 രൂപ. അതോടൊപ്പം കേരളത്തിന് കൂടുതല്‍ റേഷന്‍ ഭക്ഷ്യധാന്യം അനുവദിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.

നരേന്ദ്രമോദിയുടെ തീരുമാനം ഭാരതത്തെ 2022 ഓടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായ ഒരു വികസിത രാജ്യമായി ഉയര്‍ത്താനാണ്. ഭാരതത്തില്‍ ഏറ്റവും സാക്ഷരതയും കുറഞ്ഞ ശിശുമരണനിരക്കും കൂടിയ ആയുര്‍ദൈര്‍ഘ്യവുമുള്ള സംസ്ഥാനമാണ് കേരളം. ജനനനിരക്ക് 40 ശതമാനവും സാക്ഷരതാ നിരക്ക് 94.59 ശതമാനവും ആണ്. 7831 പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളും പബ്ലിക് ഹെല്‍ത്ത് സെന്ററുകളും കേരളത്തിലുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രി ആരോഗ്യ കേരളത്തിന് 360 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ മൂന്നാംഘട്ടമായാണ് ഈ കേന്ദ്ര സഹായം. മൂന്നാംഘട്ടത്തില്‍ രാജ്യത്തെ 30 മെഡിക്കല്‍ കോളേജുകള്‍ അപ്‌ഗ്രേഡ് ചെയ്യപ്പെടും. കോഴിക്കോട് മെഡിക്കല്‍ കോളേജിനും ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജിനുമാണ് 120 കോടി രൂപ വീതം ലഭിക്കുക. 30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും നിബന്ധനയുണ്ട്. ഈ നിബന്ധന എത്രത്തോളം പാലിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണാം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ കെയര്‍ യൂണിറ്റിന് 25 കോടിയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ട്രോമ കെയര്‍ യൂണിറ്റിന്റെ രണ്ടാംഘട്ടത്തിന് 17 കോടിരൂപയുമാണ് നല്‍കുക.

കേരളത്തില്‍ കൊച്ചിയില്‍ ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കണമെന്നത് കൊച്ചി നിവാസികളുടെ ദീര്‍ഘകാല ആവശ്യമാണ്. ഈ ആവശ്യം ഈ അവസരത്തില്‍ കേന്ദ്രത്തിന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറായാല്‍ ഈ ദീര്‍ഘകാല സ്വപ്‌നവും സാക്ഷാത്കരിക്കപ്പെട്ടേക്കാം. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. അഞ്ച് ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ ആശുപത്രികളാക്കി മാറ്റുമെന്നും കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രയ പറഞ്ഞിരിക്കുന്നു.

ചാലപ്പുറം, മാവൂര്‍, എരിഞ്ഞപ്പലം, കുന്നത്ത് പാലം, പാപ്പിനിശ്ശേരി എന്നീ ഡിസ്‌പെന്‍സറികളിലാണ് ആദ്യഘട്ടത്തില്‍ കിടത്തി ചികിത്സക്കുള്ള സൗകര്യം ഒരുക്കുന്നത്. രോഗികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകുമെന്ന് പറയേണ്ടതില്ലല്ലോ. കേരളത്തില്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള 140 ഡിസ്‌പെന്‍സറികളുണ്ട്. സ്ഥലം ലഭ്യമാക്കിയാല്‍ കൂടുതല്‍ ഡിസ്‌പെന്‍സറികളും ആശുപത്രികളും അനുവദിക്കാമെന്നും കേന്ദ്രം പറയുന്നു. അവസരത്തിനൊത്തുയരാന്‍ പാര്‍ട്ടിഭേദമെന്യേ കേരളം തയ്യാറായാല്‍ ആരോഗ്യ കേരളം കൂടുതല്‍ മെച്ചപ്പെടും. രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കാന്‍ 9000 കോടി രൂപ മാറ്റിവച്ചിരിക്കുന്നു. ആറു സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞിട്ടും കേരളം അനങ്ങാപ്പാറനയം സ്വീകരിച്ച് പ്രതികരിക്കുന്നില്ല. പാര്‍ട്ടിവിരോധം ജനങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള സേവനങ്ങള്‍ നിഷേധിക്കുന്നതിലേക്കെത്തരുത്. യുവാക്കളെ തൊഴില്‍ സംരംഭകരാക്കാനുള്ള മുദ്ര പദ്ധതിയും കേരളം അവഗണിക്കുന്നതും അംഗീകരിക്കാനാവുന്ന കാര്യമല്ല.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ടുവര്‍ഷമാകുമ്പോള്‍ തന്നെ വിദേശ രാഷ്‌ട്രങ്ങള്‍ ഭാരതത്തില്‍ മൂലധന നിക്ഷേപത്തിന് തയ്യാറായി വന്‍ തോതില്‍ മുന്നോട്ടുവരുന്നത് രാജ്യത്തിന്റെ സുസ്ഥിര വികസനം തിരിച്ചറിഞ്ഞാണ്. 14-ാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സംസ്ഥാന വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാനും തീരുമാനമായി. 13-ാം ധനകാര്യ കമ്മീഷനില്‍ 5478 കോടി രൂപ അനുവദിച്ചത് ഇപ്പോള്‍ 17968 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് അടിസ്ഥാന സൗകര്യവികസനത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും കേരളം തികഞ്ഞ അശ്രദ്ധയാണ് പുലര്‍ത്തുന്നത്. പുതുതായി ഭരണമേറ്റെടുത്ത ഇടതുസര്‍ക്കാരെങ്കിലും കേന്ദ്രത്തിന്റെ ഉദാരസമീപനം കേരളത്തിന് പ്രയോജനകരമാക്കുമെന്ന് പ്രതീക്ഷിക്കാം. കക്ഷിരാഷ്‌ട്രീയം ഇതിന് തടസ്സമാകാന്‍ പാടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.