മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ അവരെ എവിടെവരെ കൊണ്ടെത്തിച്ചു എന്നു കാണേണ്ടതാണ്. പുതിയ മന്ത്രിസഭയിലെ ആര്‍ക്കും തന്നെ (നം.13) പതിമൂന്നാം നമ്പര്‍ കാറും ഫഌറ്റും വേണ്ടായിരുന്നു. ഇതെന്താ വിശ്വാസമോ അതോ അന്ധവിശ്വാസമോ? ഈ നിലയ്‌ക്ക് ഇവര്‍ എംഎല്‍എ കോര്‍ട്ടേഴ്‌സുകളിലേക്ക് താമസം മാറ്റുന്നതിനുമുന്‍പേ ഏതെങ്കിലും പാതിരിമാരെ കൊണ്ടുവന്ന് വെഞ്ചരിപ്പ് നടത്തുമല്ലോ?
സിപിഎമ്മിന്റെ ഹിന്ദുവിനോടുള്ള സമീപനത്തില്‍ മാത്രമാണ് കമ്മ്യൂണിസം. ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്നും ക്രിസ്തീയ, മുസ്ലിം വിശ്വാസങ്ങളും ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആദരിക്കപ്പെടേണ്ടതാണെന്നുമുള്ള വീക്ഷണം പ്രചരിപ്പിക്കുകയും അതംഗീകരിക്കുന്ന കുറെ നപുംസകങ്ങളെ സൃഷ്ടിക്കാനും സിപിഎമ്മിനു കഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് വി.ശിവന്‍കുട്ടി പെന്തക്കോസ്തുകാരുടെ ആരാധനാലയത്തില്‍ പോയി പാസ്റ്ററെ കൊണ്ട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനും വിശ്വാസികളായ അന്ധവിശ്വാസികളുടെ അനുഗ്രഹം തേടാനും ഇടയാക്കിയത്.
ഇതുതന്നെയാണ് ഗണേഷ് കുമാറും പള്ളിയില്‍ പോകാനും പാസ്റ്ററേയും ഫാദറേയും കണ്ട് പ്രാര്‍ത്ഥിക്കാനും അനുഗ്രഹം തേടാനും കാരണം. ഇവരൊന്നും ഒരു ഹിന്ദു ക്ഷേത്രങ്ങളിലും പോയതായോ പ്രാര്‍ത്ഥിച്ചതായോ കണ്ടില്ല.
കെ.ശ്രീകുമാര്‍, ചാലക്കുടി
















