തൃശ്ശൂര്‍: അമേരിക്കയിലെ മലയാളിഹിന്ദു സംഘടനകളുടെ അമ്പ്രല്ല ഓര്ഗൈനേഷനായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയൊരു സേവന പദ്ധതിക്കുകൂടി കേരളത്തില്‍ തുടക്കമായി. ഭിന്നശേഷി ഉള്ളവര്‍ക്കായി നല്കുന്ന ധനസഹായത്തിന്റെ ഉദ്ഘാടനം കുന്നംകുളത്ത് നടന്നു. കൈപ്പറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിഭിന്ന വൈഭവ വികസന വേദിയുടെ കുട നിര്‍മ്മാണ യൂണിറ്റിനാണ് ധനസഹായം നല്‍കിയത്.
വികസനവേദി അധ്യക്ഷന്‍ ഷാജിക്ക് കെഎച്ച്എന്‍എ പ്രസിഡന്റ് സുരേന്ദ്രന് നായര്‍ നിധി കൈമാറി. വൈകല്യത്തെ വൈഭവമാക്കിമാറ്റിയെടുക്കാന് വിഭിന്ന വൈഭവ വികസന വേദി നടത്തുന്ന കര്‍മ്മ പരിപാടികള്‍ മാതൃകാപരമാണെന്ന് സുരേന്ദ്രന് നായര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കെഎച്ച്എന്‍എ യുടെ പിന്തുണ എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വികസനവേദി സംസ്ഥാന സെക്രട്ടറി സുഭാഷ്, ട്രഷറര്‍ പി എം മുകുന്ദന്, സംസ്ഥാന സമിതിയംഗം പ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഷാജി സ്വാഗതവും ലൈല നന്ദിയും പറഞ്ഞു
പ്രൊഫണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്ക്കോളര്‍ഷിപ്പ്, അനാധാലയങ്ങള്‍ക്ക് ധനസഹായം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ കെഎച്ച്എന്‍എ കേരളത്തില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: