കൊച്ചി: കലാഭവന്‍ മണി അഭിനയിച്ച് ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന ‘പോയ് മറഞ്ഞു പറയാതെ’ തീയറ്ററുകളിലേക്ക്. ജൂണ്‍ രണ്ടിന് ചിത്രം കേരളം, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ വൈഡ് റീലീസിനൊപ്പം ഓണ്‍ലൈനായും റീലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുരാജ് എസ്.മേനോന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് അഞ്ചു ശതമാനം കലാഭവമന് മണി സേവന സമിതിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുമെന്നും നിര്‍മാതാവ് അറിയിച്ചു. ഹൊറര്ഫാമിലി ത്രില്ലറാണ് ചിത്രം. മാര്‍ട്ടില്‍ സി.ജോസഫ് ആണ് സംവിധാനയകന്. വാര്‍ത്താ സമ്മേളനത്തില്‍ കലാഭവന്‍മണി സേവന സമിതി അംഗങ്ങളായ അജില്‍ മണിമുത്ത്, ഹരീഷ്, സുരേഷ് കൃഷ്ണ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: