ബീജിങ്: നാലു ദിവസത്തെ ചൈന സന്ദര്‍ശനത്തിനുശേഷം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഭാരതത്തിലേക്ക് തിരിച്ചു. പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം പ്രണബ് മുഖര്‍ജി ആദ്യമായാണ് ചൈന സന്ദര്‍ശിക്കുന്നത്.
ഭാരതവും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ഒരുപോലെശ്രമം നടത്തേണ്ടതാണെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രണബ് മുഖര്‍ജി പറഞ്ഞു. കൂടാതെ ഭീകരവാദം ഇല്ലാതാക്കി ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ രാഷ്‌ട്രങ്ങളുടെ ഒത്തൊരുമ ആവശ്യമാണ്.
അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഭാരതവും ചൈനയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നയതന്ത്ര ബന്ധം വളര്‍ത്തിയെടുക്കുന്നതിന് അതൊരു തടസ്സമല്ലെന്നും പ്രണബ് മുഖര്‍ജി കൂടിക്കാഴ്ചയില്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് എട്ടിന പദ്ധതികളും രാഷ്‌ട്രപതി ചര്‍ച്ചയില്‍ അവതരിപ്പിച്ചു. ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനത്തിലെത്തിയിട്ടുണ്ട്. സന്ദര്‍ശന വേളയില്‍ ഗ്വാന്‍ജോയില്‍ നടന്ന ഭാരത ചൈനീസ് ബിസിനസ്സ് ഫോറത്തിലും മുഖര്‍ജി അധ്യക്ഷത വഹിച്ചിരുന്നു.
















