കല്‍പ്പറ്റ : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സിപിഎം നടത്തിയ അക്രമസംഭവങ്ങളില്‍ പരിക്കേല്‍ക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബങ്ങളെ സമാശ്വസിപ്പിച്ച് എല്ലാം നഷ്ടപ്പെട്ട പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് കുളിര്‍ക്കാറ്റായി കുമ്മനം ജില്ലയിലെത്തി. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ ജില്ലാഅതിര്‍ത്തിയായ നിരവില്‍പ്പുഴയില്‍ ബിജെപി ജില്ലാപ്രസിഡണ്ട് സജിശങ്കറിന്റെയും ഇ. പി.ശിവദാസന്‍ മാസറ്ററുടെ യും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് സജിശങ്കറിന്റെ വീട് സന്ദര്‍ശിച്ച് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരു ത്തി. തെരഞ്ഞെടുപ്പിനോട നുബന്ധിച്ച് ബിജെപി പ്രവര് ത്തകരുടെ കടയും വാഹനവും തകര്‍ത്ത സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. മര്‍ദ്ദനമേറ്റ തലപ്പുഴ 43ലെ ഷിഖില്‍, ഷജില്‍ എന്നിവരുടെ വീടും അദ്ധ്യക്ഷന്‍ സന്ദര്‍ശിച്ചു.
പതിനൊന്നരയോടെ കാട്ടിക്കുളത്തെത്തിയ കുമ്മനത്തിന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി കെ.മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്കി. 12 മണിയോടെ അദ്ദേഹം പനവല്ലി സര്‍വാണിയില്‍ ചെറുങ്ങോട്ടില്‍ സുനില്‍കുമാറിന്റെ വീട് സന്ദര്‍ശിച്ചു. തുടര്‍ന്ന് കരണിയില്‍ സി പിഎമ്മുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചോമാടി വനവാസി കോളനിയിലെ വിഷ്ണുവിന്റെ വീടും കുമ്മനം സന്ദര്‍ശിച്ചു. അവിടെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.
പുതിയ സര്‍ക്കാര്‍ അക്രമത്തിന് മുതിരുന്നത് ശരിയല്ലെന്നും ഇത് യാദൃശ്ചികമോ ഒറ്റപ്പെട്ട സംഭവമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനമാണ് ബിജെപി, ബിജെപിയെ തകര്‍ക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയില്ലെന്നും നിറഞ്ഞ കരഘോഷത്തിനിടെ അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തില്‍ മത്സരം ആശയവും ആമാശയവും തമ്മിലാണെന്നും വിവിധ ആക്രമസംഭവങ്ങളില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്കുവാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സിപിഎം അക്രമം വെടിയണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ഒരു ഭാഗത്ത് സിപിഎമ്മാണ്.
കണ്ണൂര്‍ ജില്ലയില്‍ മാത്രം രണ്ടര കോടി രൂപയുടെയും കാസര്‍ഗോഡ് ഒന്നരകോടി രൂപയുടെയും നഷ്ടംസംഭവിച്ചിട്ടുണ്ട്. വയനാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ 26 ഓളം അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബീനാച്ചിയിലും ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടന്നു. മാനന്തവാടി മണ്ഡലത്തിലെ തലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും വാഹനങ്ങളും തകര്‍ത്തിരുന്നു.
എല്ലായിടത്തും പോലീസ് നിഷ്ക്രിയമാണ്. അക്രമസംഭവങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. കരണിയില്‍ നാട്ടുകാരുടെ മുന്നില്‍വെച്ചാണ് ബിജെപി പ്രവര്‍ത്തകനായ വിഷ്ണുവിനെ സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് കഠാര ഉപയോഗിച്ച് വിഷ്ണുവിനെ കുത്തിപരി ക്കേല്പ്പിച്ചത്. സംഭവത്തിനുശേഷം വ്യാജ പ്രചാരണമാണ് സിപിഎം അഴിച്ചിവിടാന് ശ്രമിച്ചത്.
അക്രമമുണ്ടായ സ്ഥലങ്ങളില്‍ എംപിമാരുടെ സംഘത്തെ അയക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധികാരമേറ്റയുടന്‍ പിണറായി വിജയന് നടത്തിയ പ്രഖ്യാപനങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അക്രമമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംയുക്ത രാഷ്ട്രീയ പ്രതിനിധിസംഘത്തെ അയക്കണം. മനുഷ്യാവകാശ കമ്മീഷന്, ബാലാവകാശ കമ്മീഷന്, വനിതാ കമ്മീഷന്, എന്നീ സംഘടനകളും ഇത്തരം വിഷയത്തില്‍ ഇടപെടണം. അക്രമസംഭവങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് അനാസ്ഥ കാണിക്കുകയാണ്. അക്രമികളുടെ ഭാഗം ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് പോലീസ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, നേതാക്കളായ ബിജെപി പി.സി. മോഹനന് മാസ്റ്റര്‍, പി.ജി.ആനന്ദ്കുമാര്‍, കെ.സദാനന്ദന്, കണ്ണന് കണിയാരം, പാലേരി രാമന്, ലക്ഷ്മി കക്കോട്ടറ, അഖില്‍പ്രേം, കൂവണ വിജയന്, വീരഭദ്രന്, ജിതിന്‍ഭാനു, കെ. ശ്രീനിവാസന്, പി.വി.ന്യൂട്ടന്, പള്ളിയറ മുകുന്ദന്, ജോസഫ് വളവനാല്‍, കൂട്ടാറ ദാമോദരന്‍, ടി.എം.സുബീഷ്, സുരേഷ് അരിമുണ്ട, കെ.എം.ഹരീന്ദ്രന്‍, വി.അനന്തന്, സുരേന്ദ്രന്, ഉണ്ണികൃഷ്ണന് ചീക്കല്ലൂര്‍ തുടങ്ങിയവരും കുമ്മനത്തിനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: