കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വയനാട്ടില്‍ ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മെയ് 26ന് വയനാട്ടിലെത്തും. കണ്ണൂരില്നിന്നെത്തുന്ന അദ്ദേഹത്തെ ജില്ലാഅതിര്‍ത്തിയില്‍ ബിജെപി നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് തലപ്പുഴ, കരണി തുടങ്ങിയ പ്രദേശങ്ങളിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ആരായും.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ 26 ഓളം അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തേത് കരണിയിലെ ചോമാടി കോളനിയിലെ വിഷ്ണുവിനെതിരെ നടന്ന കൊലപാതകശ്രമമാണ്.
കണ്ണൂര്‍ ജില്ലയെപോലും വെല്ലുന്ന രീതിയിലാണ് തെര ഞ്ഞെടുപ്പിനോടനുബന്ധിച്ച് ബത്തേരി നിയോജക മണ്ഡലത്തിലെ ബീനാച്ചിയില്‍ നടന്ന അക്രമസംഭവം. മാനന്തവാടി മണ്ഡലത്തിലെ തലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും വാഹനങ്ങളും തകര്‍ത്തിരുന്നു. എല്ലായിടത്തും പോലീസ് നിഷ്ക്രിയമാണ്. അക്രമസംഭവങ്ങളെ വെള്ളപൂശാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ജില്ലയില്‍ സിപിഎമ്മിന്റെ വോട്ട് ബാങ്കില്‍വന്ന വന്‍ചോര്‍ച്ചയും ബിജെപിക്ക് വയനാട്ടില്‍ കൂടുതലായിലഭിച്ച 36000 വോട്ടുകളുമാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കരണിയില്‍ നാട്ടുകാരുടെ മുന്നില്‍വെച്ചാണ് ബിജെപി പ്രവര്‍ത്തകനായ വിഷ്ണുവിനെ കൊലപെടുത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ കാണ്‍കെ സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് കഠാര ഉപയോഗിച്ച് വിഷ്ണുവിനെ കുത്തിപരി ക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം വ്യാജ പ്രചാരണമാണ് സിപിഎം അഴിച്ചിവിടാന് ശ്രമിച്ചത്. കരുതികൂട്ടി അക്രമം നടത്തിയശേഷം സംഭവത്തെ വളച്ചൊടിക്കുന്ന പ്രവണത സിപിഎം അവസാനിപ്പിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പരിക്കേറ്റ ബിജെപി പ്രവര്ത്തകന് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കരണിയില്‍ അക്രമവും കള്ളത്തരവും ആദര്‍ശമാക്കിയ സംഘടനയെപോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഇത് ഭൂഷണമല്ല.
കരണിയിലെ നിവാസികള്‍ കണ്ടുനില്ക്കെ നാലുപേര്‍ സംഘം ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം പ്രദേശത്ത് സിപിഎമ്മിന്റെ ഗുണ്ടായിസം പടര്‍ന്ന് പിടിക്കുന്നതിന്റെ തെളിവാണ്. ഇതിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്നും വേണ്ട അന്വേഷണങ്ങള്‍ നടത്തുകയും കുറ്റവാളികളെ വാഹനമടക്കം പിടികൂടി മാത്യകാപരമായി നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്ര ട്ടറി കെ.മോഹന്‍ദാസ്, പി. ജി.ആനന്ദ്കുമാര്‍, വി.നാരായണന്, ശാന്തകുമാരി ടീച്ച ര്‍, കെ.സദാനന്ദന്, മുകുന്ദന് പള്ളിയറ, ആരോട രാമചന്ദ്രന്, പി.വി.ന്യൂട്ടണ്‍, കെ. എം.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: