മാഡ്രിഡ്: ഈ മാസം 28ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം റാഫേല്‍ വരാനെ കളിക്കില്ലെന്ന് സൂചന. കാലിനേറ്റ പരിക്കാണ് വരാനെക്ക് വിനയായത്. അടുത്ത മാസം ആരംഭിക്കുന്ന യൂറോകപ്പിലെ ആദ്യ മത്സരവും വരാനെക്ക് നഷ്ടമാകുമെന്ന് സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വരാനെ പ്രതിരോധം കാക്കാനിറങ്ങിയില്ലെങ്കില്‍ ഫ്രാന്‍സിന് യൂറോയില്‍ കനത്ത തിരിച്ചടിയാകും.
















