റോം: സൂപ്പര്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടെല്ലിയെയും മിഡ്ഫീല്‍ഡ് ജനറല്‍ ആന്ദ്രെ പിര്‍ലോയെയും ഒഴിവാക്കി യൂറോ 2016നുള്ള ഇറ്റലിയുടെ 30 അംഗ പ്രാഥമിക ടീമിനെ കോച്ച് അന്റോണിയോ കോന്റെ പ്രഖ്യാപിച്ചു. ബലോട്ടെല്ലിക്ക് മോശം ഫോമാണ് തിരിച്ചടിയായത്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് 37കാരനായ പിര്‍ലോ ഇല്ലാതെ ഇറ്റാലിയന്‍ ടീം കളിക്കാനിറങ്ങുന്നത്.
ഇറ്റാലിയന്‍ ക്ലബ് ജുവന്റസിലെ ഏഴ് താരങ്ങളാണ് ടീമില്‍ ഇടംപിടിച്ചിട്ടുള്ളത്. അതേസമയം വിഖാത ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍, പ്രതിരോധനിരയിലെ കരുത്തന്മാരായ ആന്ദ്രെ ബര്‍സാഗ്ലി, ലിയനാര്‍ഡോ ബൊനൂച്ചി, ചെല്ലിനി, മധ്യനിരയിലെ പ്രതിഭാധനരായ ഡാനിയേല ഡി റോസ്സി, തിയാഗോ മോട്ടോ തുടങ്ങിയവര്‍ സാധ്യതാ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം, അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നിവര്‍ക്കൊപ്പമാണ് ഇറ്റലി കളിക്കുക.
















