തിരുവനന്തപുരം: പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിച്ച് നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്കി നവാഗതനായ സുരേഷ്പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുപ്പിവള’.നൃത്തകലയില്‍ പ്രാവീണ്യം നേടിയ ശ്രുതി സുരേഷാണ് നായിക. നന്ദു, മോഹന്‍ അയിരൂര്‍, ഇര്‍ഷാദ്, കൊച്ചുപ്രേമന്, എം.ആര്.ഗോപകുമാര്‍, അടൂര്‍ അജയന് തുടങ്ങിയവരും കഥാപാത്രങ്ങളാകും. ന്യൂ പ്ലാനറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സന്തോഷ് ഓലത്തായുടേതാണ്. ഛായാഗ്രഹണം-പ്രതീഷ് നെന്മാറ, സംഭാഷണം-എം.ഹാജാമൊയ്നു, പി.ആര്.ഒ അജയ് തുണ്ടത്തില്‍, ഗാനരചന-ബിച്ചു തിരുമല, ശ്രീജാ ജയകൃഷ്ണന്, രാജീവ് പേരൂര്‍, സംഗീതം-മഞ്ചു ജയവിജയ് (മനോജ് കെ.ജയന്റെ സഹോദരന്), ആലാപനം-വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്, സുദീപ് കുമാര്‍, സരിതാ രാജീവ്, രേഷ്മാ രാഘവേന്ദ്ര. ഫാമിലി എന്റര്‍ടെയ്നറായ കുപ്പിവളയുടെ ചിത്രീകരണം കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, മാഹി, മൂാര്‍, പൊന്മുടി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും. മേയ് അവസാനം ചിത്രീകരണമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: