ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇ.എം അഷ്റഫ് സംവിധാനം ചെയ്ത “ബോഴൂര്‍ മയ്യഴിയില്‍” എന്ന ഹ്രസ്വ ചിത്ര പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. എഴുത്തുകാരന് തന്റെ കഥാപാത്രങ്ങളെ കണ്ടുമുട്ടുകയും എഴുത്തുകാരന് കഥാപാത്രങ്ങളാല്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ് 30 മിനുട്ട് ദൈര്‍ഘ്യമുള്ള “ബോഴൂര്‍ മയ്യഴിയില്‍” എന്ന ചിത്രം.
മയ്യഴിയുടെ തീരങ്ങളിലെ ചന്ദ്രികയും, ഗസ്കോണ് സായിപ്പും, കൊരാമ്പിയമ്മയും, കുടനന്നാക്കുന്ന ചോയിയിലെ ചോയിയും, മാധവനും, ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോണ്‍സച്ചനും, രാധാമാധവത്തിലെ രാധ എന്നീ എം മുകുന്ദന്റെ കഥാപാത്രങ്ങളിലൂടെ സുപരിചിതരായ കഥാപാത്രങ്ങള്‍ ഒന്നിക്കുന്ന ഹ്രസ്വ ചിത്രമാണ് ബോഴൂര്‍ മയ്യഴി.
ജൂണ്‍ അഞ്ചിന് ഞായറാഴ്ച രാത്രി എട്ട് മണിക്ക് സമാജം ഹാളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. എം മുകുന്ദന്റെയും ഇ.എം അഷ്റഫിന്റെയും സാനിധ്യത്തില്‍ ആയിരിക്കും സിനിമാ പ്രദര്‍ശനം. പ്രദര്‍ശനത്തിന് ശേഷം ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.
അതിര് കവിഞ്ഞ ഭാവന കൊണ്ടാണ് കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കിയിട്ടുള്ളത്. പ്രായം കൂടുംതോറും മൂര്‍ച്ച കൂടുന്ന തൂലികയുടെ ഉടമയാണ് എം. മുകുന്ദന്.കഥകളിലൂടെയും നോവലുകളിലൂടെയും വായനക്കാരെ ത്രസിപ്പിച്ച അദേഹത്തിനു വായനക്കാരുടെ ഭാഗത്ത് നിന്നുള്ള ഉപഹാരമാണ് ഈ ഹ്രസ്വ ചിത്രമെന്ന് സംവിധായകന് പറഞ്ഞു.
കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ തന്നെ ആലോസരപ്പെടുത്താറുണ്ടെന്നും പല കാഥാപാത്രങ്ങളെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ത്ത് അവരെപ്പറ്റി ആലോചിച്ചു സംഘടപ്പെട്ടിട്ടുണ്ടെന്ന് എം. മുകുന്ദന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: