ബികെഎസ്-സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍സിന്റെ ഭാഗമായി പത്തൊമ്പതാം തീയതി രാത്രി 8.30ന് പ്രശസ്ത നര്‍ത്തകരായ ശ്രീമതി പാരീസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യവും ശ്രീമതി പ്രതീക്ഷ കാശി അവതരിപ്പിക്കുന്ന കുച്ചിപ്പുടിയും സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ അരങ്ങേറും.
ഭരതനാട്യ ചുവടുമായി എത്തുന്ന പാരീസ് ലക്ഷ്മി ഫ്രഞ്ച്കാരിയായ ഭരതനാട്യം നര്‍ത്തകിയാണ്. മലയാളിയായ കഥകളി കലാകാരന് പള്ളിപ്പുറം സുനിലിന്റെ ഭാര്യയാണ് ശ്രീമതി പാരീസ് ലക്ഷ്മി. അതുപോലെ ചൈന, ഇറ്റലി, യുകെ, അമേരിക്ക, ആസ്ത്രേലിയ തുടങ്ങിയ ലോകത്തിലെ വിവിധ വേദികളില്‍ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരിയാണ് ശ്രീമതി പ്രതീക്ഷ കാശി.
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിക്കുന്ന ഈ നൃത്തവിസ്മയം കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവമായിരിക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , ജനറല്‍സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: