Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്ന ഛബര്‍ കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 11:02 pm IST
in India

ന്യൂദല്‍ഹി: മെയ് ആദ്യവാരം, ഛബര്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരിയെയും വഹിച്ചുകൊണ്ടുള്ള എയര്‍ഫോഴ്‌സ് വിമാനം ഇറാനില്‍ നിന്നും കറാച്ചിക്കു മുകളിലൂടെ ദല്‍ഹിയിലേക്ക് പറക്കുന്നു. അനുമതികള്‍ വാങ്ങിയ ശേഷമുള്ള യാത്രയായിരുന്നിട്ടുകൂടി വിമാനം മുകളിലൂടെ പറക്കാന്‍ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍.

ഒടുവില്‍ ഗഡ്ക്കരി ഉള്‍പ്പെട്ട കേന്ദ്രസംഘത്തിന് ടെഹ്‌റാനിലേക്ക് തിരിച്ചു പറക്കേണ്ടിവന്നു. പിന്നീട് കേന്ദ്രമന്ത്രിതലസംഘം ടെഹ്റാനില്‍ നിന്നും മുംബൈ ദിശയിലേക്ക് യാത്ര തുടര്‍ന്നു. ഭാരത-ഇറാന്‍ ഛബര്‍ കരാര്‍ പാക്കിസ്ഥാനെ അത്രയധികം പ്രകോപിപ്പിക്കുകയാണെന്ന് വ്യക്തം. ഇറാനും ഭാരതവും തമ്മില്‍ അടുക്കുമ്പോള്‍ പാക്കിസ്ഥാനും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ ഭയക്കുന്നു.

അഫ്ഗാനിസ്ഥാനിലേക്കും റഷ്യയിലേക്കും യൂറോപ്പിലേക്കും ഭാരതത്തിന് നേരിട്ട് എത്തിപ്പെടാനുള്ള വഴിയാണ് ഛബര്‍ കരാറെന്ന് കേന്ദ്രഗതാഗത-തുറമുഖ മന്ത്രി നിതിന്‍ ഗഡ്ക്കരി ജന്മഭൂമി പ്രതിനിധിയോട് ഇറാനിലേക്കുള്ള യാത്രയ്‌ക്ക് മുമ്പായി പറഞ്ഞിരുന്നു. ദല്‍ഹിയും മുംബൈയും തമ്മിലുള്ളതിനേക്കാള്‍ ദൂരക്കുറവാണ് ഛബറും ഗുജറാത്തിലെ കാണ്ട്‌ല തുറമുഖവും തമ്മില്‍. പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള വഴി തുറക്കുകയാണ് നാം, ഗഡ്ക്കരി പറഞ്ഞു.

ഇറാന്റെ പ്രധാന തുറമുഖമായ ഛബറിന്റെ വികസനത്തിനായി മൂവായിരം കോടി രൂപയാണ് ഭാരതം മുടക്കുന്നത്. ഭാരതം ഇത്രയധികം മുതല്‍ മുടക്കുന്ന ആദ്യ വിദേശ തുറമുഖമാണ് ഛബര്‍. ഭാരതത്തിലെ ഉല്‍പ്പന്നങ്ങള്‍ പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും സെന്‍ട്രല്‍ ഏഷ്യയിലേക്കും എത്തുന്നതിന് ഛബര്‍ തുറമുഖ കരാര്‍ വഴിതെളിക്കും. ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്നൊപ്പിട്ട കരാര്‍ ഭാരത ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണിസാധ്യതകളാണ് തുറന്നുകൊടുത്തിരിക്കുന്നത്.

അഫ്ഗാനിലേക്കും മറ്റു സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ചരക്കുനീക്കം നടത്തുന്നതിന് പാക്കിസ്ഥാന്‍ അടുത്തകാലം വരെ ഭാരതത്തെ അനുവദിച്ചിരുന്നില്ല. അടുത്തിടെയാണ് ചെറിയ തോതില്‍ അഫ്ഗാനിലേക്ക് ചരക്കുകളെത്തിക്കാന്‍ പാക് അനുമതി ലഭിച്ചത്. എന്നാല്‍ ഛബര്‍ കരാറോടെ പാക്കിസ്ഥാന്റെ സഹായമില്ലാതെ വന്‍തോതില്‍ ചരക്കുകള്‍ അഫ്ഗാനിലേക്കും മറ്റു സെന്‍ട്രല്‍ ഏഷ്യ, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും എത്തിക്കാന്‍ ഭാരതത്തിന് സാധിക്കും. ഇതിനു പുറമേ ഇറാനിലെ അഫ്ഗാന്‍ അതിര്‍ത്തിയിലെ ബലൂച് പ്രവിശ്യയിലുള്ള സഹേദന്‍ നഗരത്തിലേക്ക് 500 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍പ്പാളം നിര്‍മ്മിക്കാനും ഭാരതം ധനസഹായം നല്‍കുന്നുണ്ട്.

ഇതിനെല്ലാം പുറമേ ചൈനീസ് സഹായത്തോടെ വികസിപ്പിക്കുന്ന പാക്കിസ്ഥാനിലെ ഗ്വഡര്‍ തുറമുഖത്തിനുള്ള ഭാരതത്തിന്റെ മറുപടി കൂടിയാണ് ഛബര്‍ കരാര്‍. ഭാരതത്തെ ലക്ഷ്യമിട്ട് അറബിക്കടലില്‍ നാവിക സാന്നിധ്യമുറപ്പിക്കുന്നതിനുള്ള ചൈനീസ് പദ്ധതിയാണ് ഗ്വഡര്‍ തുറമുഖ വികസനം. ഇതിനെ നേരിടുന്നതിനായാണ് ഗ്വഡറില്‍ നിന്നും കേവലം 72 കിലോമീറ്റര്‍ മാത്രം അകലെ ഛബര്‍ തെരഞ്ഞെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഇറാനുമായി തുറമുഖ കരാറിലേര്‍പ്പെട്ടത്. ഒമാന്‍ കടലിലേക്കും ഗള്‍ഫിലേക്കും സുഗമമായി എത്തിച്ചേരാന്‍ സാധിക്കുന്ന ഛബര്‍ തുറമുഖം വാണിജ്യത്തിന് നൂറ്റാണ്ടുകള്‍ മുമ്പേ പേരുകേട്ടതാണ്. 2003ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇറാനുമായുള്ള ബന്ധം ആരംഭിച്ച കാലത്ത് തന്നെ ഉയര്‍ന്നുവന്ന ഛബര്‍ തുറമുഖ കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇത്രനാളുകള്‍ വേണ്ടിവന്നു.

്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.