Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 09:23 pm IST
in India

ചെന്നൈ: മദ്യനിരോധനമുള്‍പ്പെടെ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയാകുന്ന തമിഴകത്തിന്റെ ‘തലൈവി’ യ്‌ക്കിത് അധികാരത്തിന്റെ ആറാമൂഴമാണ്. മദ്രാസ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ റോസയ്യ സത്യവാചകം ചൊല്ലികൊടുത്തു. ജയലളിതയുടെ അനുയായികളില്‍ പ്രമുഖനായ പനീര്‍ശെല്‍വം ഉള്‍പ്പടെ 28 മന്ത്രിമാരാണ് ഉള്ളത്.

ഇതാദ്യമായി ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വാനില്‍ സജ്ജമാക്കിയ എല്‍ഇഡി വീഡിയോയിലൂടെ സംസ്ഥാനത്തെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ചടങ്ങ് തല്‍സമയം സംപ്രേക്ഷണം ചെയ്തു. മന്ത്രിസഭയില്‍ 13പേര്‍ പുതുമുഖങ്ങളും 12 പേര്‍ മുന്‍മന്ത്രിമാരുമാണ്.

സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളില്‍ അഞ്ചു പ്രമുഖ ക്ഷേമപദ്ധതികളില്‍ ജയലളിത ഒപ്പു വെച്ചു. പടിപടിയായുള്ള മദ്യനിരോധനമായിരുന്നു പ്രഖ്യാപനങ്ങളില്‍ ശ്രദ്ധേയം.

ഇനി മുതല്‍ തമിഴ്‌നാട്ടിലെ എല്ലാ സര്‍ക്കാര്‍ മദ്യവില്പ്പന ശാലകളുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ കുറയ്‌ക്കും. രാവിലെ 10 മുതല്‍ രാത്രി 10 മണിവരെ എന്നത് ഉച്ചയ്‌ക്ക് 12 മുതല്‍ രാത്രി 10 വരെ എന്നാക്കി മാറ്റും. അടുത്ത പടിയായി 500 മദ്യശാലകള്‍ പൂട്ടും. വീട്ടാവശ്യത്തിനുള്ള 100യൂണിറ്റ് വൈദ്യുതി തമിഴ്‌നാട്ടില്‍ ഇനിമുതല്‍ സൗജന്യമായിരിക്കും. തുടക്കത്തില്‍ 78 ലക്ഷം പേര്‍ ഇതിന്റെ ഗുണഭോക്താക്കളായിരിക്കും.

നെയ്‌ത്തുകാര്‍ക്കുള്ള വൈദ്യുതിയിലും ഇളവുണ്ട്. ഇതുവരെ നല്‍കി വരുന്ന സൗജന്യ വൈദ്യുതി 200 യൂണിറ്റില്‍ നിന്ന് 750 യൂണിറ്റായി ഉയര്‍ത്തും. കഴിഞ്ഞ മാര്‍ച്ച് 31വരെ കുടിശ്ശികയുള്ള ചെറുകിട ഇടത്തരം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതാണ് ജയലളിത സര്‍ക്കാരിന്റെ മറ്റൊരു സമാശ്വാസ പദ്ധതി. ഇതുവഴി 5,780 കോടിയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാകുക.

സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. ഡിഎംകെ നേതാവ് സ്റ്റാലിന്റെയും പാര്‍ട്ടിയിലെ മുതിര്‍ന്ന എംഎല്‍എമാരുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

രാഷ്‌ട്രീയം മറന്ന് ഡിഎംകെഒന്നും മറക്കാതെ ജയലളിത

ചെന്നൈ: മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ചില രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കാണ് തമിഴ് മണ്ണ് സാക്ഷിയാകുന്നത്. എല്ലാ വൈരങ്ങളും മറന്ന്് മുഖ്യ എതിര്‍ കക്ഷിയായ ഡിഎംകെ ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയതായിരുന്നു തമിഴ് രാഷ്‌ട്രീയത്തെ ഞെട്ടിച്ചത്.

എന്നാല്‍ തൊട്ടുപുറകെതന്നെ വിവാദവും ഉയര്‍ന്നു. ഡിഎംകെ നേതാവ് സ്റ്റാലിന് ഒരുക്കിയ ഇരിപ്പിടം പുറകിലായതാണ് വിവാദമാക്കിയത്. മകനുവേണ്ടി ആദ്യം രംഗത്തുവന്നത് ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധി തന്നെയാണ്. ജയലളിതയക്ക് മാറ്റമൊന്നുമില്ലെന്നും അവര്‍ ഒരിക്കലും മാറുകയില്ലെന്നുമാണ് കരുണാനിധിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ശരത്ത് കുമാര്‍ അടക്കമുള്ളവര്‍ക്ക് മുന്‍പന്തിയില്‍ തന്നെ ഇരിപ്പിടമൊരുക്കിയപ്പോഴും 89 സീറ്റുകള്‍ നേടി വിജയിച്ച പാര്‍ട്ടി നേതാവിന് വേദിക്ക് പിന്നില്‍ ഇരിപ്പിടമൊരുക്കിയതിനെയാണ് കരുണാനിധി വിമര്‍ശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.