ലണ്ടൻ: ഡ്രോൺ വ്യോമാക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂർ കൊല്ലപ്പെട്ട റിപ്പോർട്ടുകൾ ഇനിയും വ്യക്തമകാനുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇനിയും തെളിവുകൾ ലഭിച്ചാൽ മാത്രമെ ഇക്കാര്യം വിശ്വാസയോഗ്യമാകുമെന്നും ഷെരീഫ് പറഞ്ഞു. ലണ്ടനിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
അമേരിക്കൻ സെക്രട്ടറി ജോൺ കെറി തന്നെ ഫോണിൽ വിളിച്ച് ഭീകരൻ കൊല്ലപ്പെട്ട സന്ദേശം നൽകിയിരുന്നു. തുടർന്ന് താൻ സർവ്വ സൈന്യാധിപനുമായി ഡ്രോൺ ആക്രമണത്തെക്കുറിച്ച് ചർച്ച നടത്തിയെന്നു അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് വാലി മുഹമ്മദ് എന്നയാളുടെ പേരിലുള്ള പാസ്‌പോർട്ടാണ് ലഭിച്ചിരിക്കുന്നത്. ഇത് ഏറെ സംശയം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദേഹം റിപ്പോർട്ടുകൾ കൂടുതകൾ വ്യക്തമാകണമെന്ന് അഭിപ്രായപ്പെട്ടത്.
ഇതേ സമയം അമേരിക്ക നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. പാകിസ്ഥാന്റെ പരമാധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനില്‍ നിന്നും ഉയര്‍ന്ന ഡ്രോൺ യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങള്‍ നടത്തിയത്. ഒന്നിലധികം വിമാനങ്ങളുടെ സഹായത്തോടെയാണ് ആക്രമണം നടന്നത്. എന്നാല്‍ ഒരു നേതാവും കൊല്ലപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് താലബാന്‍ വാര്‍ത്ത നിഷേധിച്ചിരുന്നു.
















