ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡില്‍ സ്‌കൂള്‍ ഡോര്‍മിറ്ററിക്കു തീപിടിച്ച് 17 വിദ്യാര്‍ത്ഥിനികള്‍ വെന്തു മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്‌ച്ച പ്രാദേശിക സമയം രാത്രി 11 മണിയോടെയാണു ദാരുണ ദുരന്തം.
അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. സ്വകാര്യ മാനേജ്‌മെന്റ് നടത്തുന്നതാണു സ്‌കൂള്‍. അപകട സമയത്ത് 38 പേര്‍ ഡോര്‍മിറ്ററിയില്‍ ഉണ്ടായിരുന്നതായി ഡെപ്യൂട്ടി ഗവര്‍ണര്‍ അര്‍കോം സുകാപന്‍ പറഞ്ഞു.
ഉറക്കത്തിലായതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍ കുട്ടികള്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അപകട കാരണമെന്തെന്ന് അന്വേഷിക്കുകയാണ്.
















