ന്യൂദല്‍ഹി: നിയുക്ത ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജി വച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജിക്കത്ത് രാഷ്‌ട്രപതിയ്‌ക്ക് അയച്ചു. രാഷ്‌ട്രപതി രാജി സ്വീകരിച്ചു. മോദി മന്ത്രിസഭയിലെ കായിക-യുവജന സഹമന്ത്രിയായിരുന്നു സോനോവാള്‍. ജിതേന്ദ്രസിങ്ങിന് സോനോവാള്‍ വഹിച്ചിരുന്ന ചുമതലകള്‍ കൂടി നല്‍കിയിട്ടുണ്ട്.
ആസാമിലെ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും റയോ ഒളിമ്പിക്‌സിന് തയാറെടുക്കുന്ന കായികതാരങ്ങളുടെ വിവരങ്ങള്‍ പട്യാല ക്യാമ്പിലെത്തി അന്വേഷിച്ചതിന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. എജിപിയിലേക്ക് വരും മുമ്പ് ആള്‍ ആസം വിദ്യാര്‍ത്ഥി യൂണിയനിലൂടെ രാഷ്‌ട്രീയരംഗത്തെത്തിയ അദ്ദേഹം പിന്നീട് അസം ഗണപരിഷത്തില്‍ അംഗമാകുകയായിരുന്നു. പിന്നീട് ബിജെപിയിലെത്തി. 2012ല്‍ പാര്‍ട്ടി സംസ്ഥാന ഘടകം അധ്യക്ഷനായി. ഇക്കൊല്ലം ജനുവരിയില്‍ തന്നെ അദ്ദേഹത്തെ ആസം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
















