കാബൂള്‍: വ്യോമാക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂറിനെ വധിച്ചതായി അമേരിക്ക. എന്നാല്‍, ഒരു നേതാവും കൊല്ലപ്പെട്ടിട്ടില്ലെന്ന് താലബാന്‍ വാര്‍ത്ത നിഷേധിച്ചു.
വെള്ളിയാഴ്‌ച്ച അഫ്ഗാന്‍ – പാക് അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടതെന്ന് അമേരിക്ക വെളിപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനില്‍ നിന്നും ഉയര്‍ന്ന യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങള്‍ നടത്തിയത്. ഒന്നിലധികം വിമാനങ്ങളുടെ സഹായത്തോടെയാണ്് ആക്രമണം നടന്നത്.
താലിബാന്‍ നേതാവിനെ ഉദ്ദേശിച്ചുകൊണ്ട് വ്യോമാക്രമണം നടന്നതായി പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് വ്യക്തമാക്കിയിരുന്നു. മന്‍സൂറിന്റെ കൊലപാതകം അഫ്ഗാന്‍ പ്രസിഡന്റ് ഗിലാനി സമ്മതിച്ചില്ലെങ്കിലും യുഎസ് ആക്രമണം നടന്നതായി സ്ഥിരീകരിച്ചു.
മരിച്ചതിന് തുല്യമായ അവസ്ഥയിലാണ് മന്‍സൂര്‍ ഇപ്പോള്‍ ഉള്ളതെന്ന് പ്രധാന ഉദ്യോഗസ്ഥാനായ അബ്ദുള്ള അബ്ദുള്ള അറിയിച്ചു. എന്നാല്‍, ഈ സംഭവങ്ങളും വാര്‍ത്തകളും പാടേ നിഷേധിയ്‌ക്കുകയാണ് താലിബാന്‍.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ നിന്നും മുക്തമാക്കുന്നതിനായി പ്രസിഡന്റ് ഒബാമയുടെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയത്. സമാധാനം പുനസ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് നടത്തികൊണ്ടിരിക്കുന്നത്.
















