ജെയ്‌സാല്‍മീര്‍: ജെയ്‌സാല്‍മീര്‍-ദല്‍ഹി ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ അഗ്നിബാധ. രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍ കത്തിനശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമായി കരുതുന്നത്. അഗ്നി പടര്‍ന്നത് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട സമയത്തായതിനാല്‍ വേഗം തന്നെ തീ കെടുത്താന്‍ സാധിച്ചു.
ആര്‍ക്കും പരിക്കില്ല. കൂടുതലായും വിനോദസഞ്ചാരികളാണ് ഈ ട്രെയിനിനെ ആശ്രയിക്കാറുള്ളത്. സ്ലീപ്പര്‍ കോച്ചുകള്‍ പാടേ കത്തിനശിച്ചു.
















