തുറവൂര്‍: പത്ത് ജീവനുകള്‍ പൊലിഞ്ഞിട്ടും കണ്ണു തുറക്കാതെ പോലീസ്. തീരദേശ ഹൈവേയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ തീരദേശ റോഡിലുണ്ടായ അപകടങ്ങളില്‍ പത്ത് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പ്പെടുന്നവരിലധികവും മദ്യവും മയക്കു മരുന്നുമുപയോഗിച്ച ശേഷം അമിതവേഗത്തില്‍പയുന്ന വരാണ് മിക്കവാറും അപകടത്തിനിരയകുന്നത്. കൊടും വളവുകളുള്ള പള്ളിത്തോട് റോഡുമുക്കില്‍ നിന്ന് തെക്കോട്ട് പാല്ല്യത്തൈയ്‌ക്കുമിടയിലുള്ള ഒരുകിലോമീറ്ററിനുള്ളിലാണ് കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്.
കഴിഞ്ഞ ദിവസം സ്‌ക്കൂട്ടറിടിച്ച് എട്ട് വയസുകാരിയായ പിഞ്ചു ബാലികയുടെ ജീവന്‍ നഷ്ടമായിട്ടും അധികൃതരുടെ കണ്ണുതുറന്നിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് അപകടങ്ങളിലേറെയും നടക്കുന്നത് കാല്‍നടയാത്രികര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഇവരുടെ അമിത വേഗത്തിലുള്ള സഞ്ചാരം ഭീഷണിയുയര്‍ത്തുകയാണ്.
തീരദേശ റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരായ യുവാക്കളിധികം പേര്‍ക്കും നിയമാനുശൃതമായ ലൈസന്‍ സില്ലാത്ത വരാണത്രെ. അപകടങ്ങളു ണ്ടാകുമ്പോള്‍ ലൈസന്‍സുള്ള ആരെയെ ങ്കിലും ഹാജരാ ക്കി കേസില്‍ നിന്ന് തലയൂരുകയാണ് ഇത്തരക്കാരുടെ രീതി.
തീരദേശ റോഡില്‍ പോലീസിന്റെ വാഹന പരിശോധന കര്‍ശനമാക്കി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടത്തി നടപടി സ്വീകരിക്കാനും പോലിസ് തയ്യാറാകണമെന്നാണ് ആവശ്യമുയരുന്നത്.
















