അസ്താന: അഞ്ചു വട്ടം ലോക ചാമ്പ്യനായ ഇന്ത്യന്‍ വനിതാ ബോക്‌സിങ് താരം മേരി കോമിന് റിയൊ ഒളിംപിക്‌സിന് ടിക്കറ്റില്ല. കസാഖിസ്ഥാനില്‍ നടക്കുന്ന എഐബിഎ വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 51 കിലോ വിഭാഗം രണ്ടാം റൗണ്ടില്‍ തോറ്റതോടെയാണ് തുടരെ രണ്ടാം ഒളിംപിക്‌സെന്ന മേരി കോമിന്റെ സ്വപ്‌നം പൊലിഞ്ഞത്. 51 കിലോ വിഭാഗത്തില്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു മേരി.
ജര്‍മനിയുടെ അസീസി നിമാനിയോടാണ് ഇന്ത്യന്‍ താരം തോറ്റത്. ഫൈനലില്‍ കടക്കുന്നവര്‍ക്കു മാത്രമെ ഒളിംപിക്‌സ് യോഗ്യതയുള്ളു. 51, 60, 75 കിലോ വിഭാഗങ്ങളില്‍ ലോക ചാമ്പ്യന്‍ഷിപ്പ് റിയൊയിലേക്കുള്ള കവാടമാകും.
















