Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ദേവഭൂമി കാശ്മീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 05:53 pm IST
in Varadyam

ഋഷി കശ്യപനില്‍ നിന്നാണ് കശ്മീര്‍ എന്ന പേര് ഉദ്ഭവിച്ചതെന്നാണ് വിശ്വാസം. കശ്യപ മഹര്‍ഷിയുടെ മക്കള്‍ ഇവിടെ താമസിക്കുകയും വിശ്വാസങ്ങളും മതാചാരങ്ങളും വ്യാപിപ്പിക്കുകയും ചെയ്തു. കശ്മീര്‍ താഴ്‌വരയിലെ മനോഹര പ്രദേശങ്ങളായ ഗുല്‍മാര്‍ഗ്ഗ്, പഹല്‍ഗാം, അനന്തനാഗ് എന്നിവിടങ്ങളില്‍ ഇനിയും നശിക്കാതെ വ്യാപിച്ചുകിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ഉദ്ഭവം കശ്യപ ഋഷിയില്‍ നിന്നാണെന്ന് കശ്മീരികള്‍ വിശ്വസിക്കുന്നു.

അതേ! ദേവഭൂമിയെന്നറിയപ്പെടുന്ന കശ്മീര്‍ താഴ്‌വര അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രഭൂമിയാണ്. ഭീകരവാദം കൊടുമ്പിരികൊണ്ടകാലത്ത് തച്ചുടയ്‌ക്കപ്പെട്ട നിരവധി ക്ഷേത്രങ്ങള്‍. എങ്കിലും തകര്‍ന്ന ക്ഷേത്രങ്ങളെ പുനരുദ്ധരിക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളും ഹൈന്ദവ സംഘടനകളും പ്രദേശത്തെ മുസ്ലിങ്ങളുടെ സഹായത്തോടെയും സഹകരണത്തോടെയും താഴ്‌വരയിലാകെ ക്ഷേത്ര പുനരുദ്ധാരണത്തിനും തീര്‍ത്ഥാടനങ്ങള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരും ജമ്മുകശ്മീര്‍ സംസ്ഥാന സര്‍ക്കാരും നടപ്പാക്കുന്ന കശ്മീര്‍ താഴ്‌വരയിലേക്കുള്ള പണ്ഡിറ്റുകളുടെ പുനരധിവാസ പ്രക്രിയകൂടി പൂര്‍ണ്ണസജ്ജമാകുന്നതോടെ കശ്യപന്റെ താഴ്‌വര അതിന്റെ പൂര്‍വ്വപ്രതാപം വീണ്ടെടുക്കുമെന്നുറപ്പാണ്.

മഹാഭാരതത്തില്‍ കാംബോജത്തിന് കീഴിലുള്ള ഒരു സ്വതന്ത്രരാജ്യമായിരുന്നു കശ്മീര്‍. അന്നത്തെ തലസ്ഥാനം രാജപുരമായിരുന്നു. ഇന്നത്തെ രജൗറി. മൗര്യചക്രവര്‍ത്തി അശോകനാണ് ശ്രീനഗര്‍ സ്ഥാപിച്ചത്. അക്കാലത്ത് ബുദ്ധമതത്തിന്റെ കേന്ദ്രമായി താഴ്‌വര മാറി. പതിമൂന്നാം നൂറ്റാണ്ടോടെയാണ് കശ്മീരിലേക്ക് ഇസ്ലാംമതത്തിന്റെ വരവ്. നൂറ്റാണ്ടുകളോളം മുസ്ലിങ്ങളും ഹിന്ദുക്കളും സൗഹാര്‍ദ്ദത്തോടെ താമസിച്ച താഴ്‌വരയില്‍ സൂഫി ജീവിതരീതി പുലര്‍ത്തിയ മുസ്ലിങ്ങള്‍ പണ്ഡിറ്റുകളുടെ ഋഷിപാരമ്പര്യത്തോടൊത്ത് വസിച്ചു. എന്നാല്‍ 1389-1413 കാലത്ത് കശ്മീര്‍ കീഴടക്കിയ സിക്കന്ദര്‍ ഷാ, കശ്മീരിന്റെ ഇസ്ലാമികവല്‍ക്കരണത്തിന് തുടക്കമിട്ടു. ഹിന്ദുക്കളെ വ്യാപകമായി മതംമാറ്റിയും ക്ഷേത്രങ്ങള്‍ കൂട്ടത്തോടെ തച്ചുതകര്‍ത്തും സിക്കന്ദര്‍ഷായുടെ ഭരണം താഴ്‌വര കലാപഭൂമിയാക്കി. എങ്കിലും അതിനെയും കശ്മീരിലെ ജനങ്ങള്‍ അതിജീവിച്ചെങ്കിലും 1588ല്‍ അക്ബറുടെ ആക്രമണത്തോടെ കശ്മീരിന്റെ ഇന്നത്തെ സ്ഥിതിക്ക് തുടക്കമായി.

സൗഹാര്‍ദ്ദപരമായ അവസ്ഥകള്‍ പതുക്കെ പതുക്കെ ഇല്ലാതായി 19-ാം നൂറ്റാണ്ടായപ്പോഴേക്കും സാമുദായിക സംഘര്‍ഷങ്ങളുടെ ഭൂമിയായി കശ്യപനഗരം മാറി. ഒടുവില്‍ സ്വാതന്ത്ര്യലബ്ധിയോടെ ഒരിക്കലും അവസാനിക്കാത്ത സംഘര്‍ഷങ്ങള്‍ക്കും താഴ്‌വരയില്‍ തുടക്കമായി. ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഭീകരവാദത്തെ തുടര്‍ന്ന് സ്വത്തുവകകള്‍ ഉപേക്ഷിച്ച് ജീവനുമായി താഴ്‌വര വിടേണ്ടിവന്നപ്പോള്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ കശ്മീരില്‍ തകര്‍ക്കപ്പെട്ടു. ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തങ്ങളുടെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണമാണെന്ന് പണ്ഡിറ്റുകള്‍ വിശ്വസിക്കുന്നു.

അനന്തനാഗിലെ സൂര്യക്ഷേത്രം

കശ്മീര്‍ താഴ്‌വരയിലെ ഏറ്റവും സംഘര്‍ഷം നിറഞ്ഞ അനന്തനാഗിലാണ് മാര്‍ത്താണ്ഡ് സൂര്യക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ കാര്‍കോട സാമ്രാജ്യത്തിലെ ലളിതാദിത്യ മുക്തപീഢ നിര്‍മ്മിച്ച സൂര്യക്ഷേത്രമാണിത്. ക്ഷേത്രഗോപുരത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ കശ്മീര്‍ താഴ്‌വര മുഴുവനും കാണാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ആക്രമണകാരിയായ സിക്കന്ദര്‍ ഷായുടെ നിര്‍ദ്ദേശപ്രകാരം സൂര്യക്ഷേത്രം തകര്‍ക്കപ്പെട്ടു. ഒരു വര്‍ഷം കൊണ്ടാണ് ക്ഷേത്രം പൂര്‍ണ്ണമായും തകര്‍ക്കാന്‍ സിക്കന്ദറിനായത്.

കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ക്ഷേത്രത്തിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്. പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റായി മാര്‍ത്താണ്ഡ് ക്ഷേത്രത്തെ വികസിപ്പിക്കാനാണ് ലക്ഷ്യം. പ്രസിദ്ധ ഹിന്ദി സിനിമ ഹൈദറില്‍ ഒരു ഗാനപശ്ചാത്തലത്തില്‍ സൂര്യക്ഷേത്രം കാണിക്കുന്നുണ്ട്. പിശാചുക്കളുടെ നൃത്തം ചിത്രീകരിക്കുന്നതിനായി ക്ഷേത്രം തെരഞ്ഞെടുത്തതിന് സംവിധായകന്‍ വിമര്‍ശന വിധേയനായിരുന്നു.

ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രം

ആദിശങ്കരന്‍ കശ്മീരില്‍ എത്തുകയും നിരവധി ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ശങ്കരാചാര്യര്‍ക്കും കശ്മീരില്‍ ക്ഷേത്രമുണ്ട്. ശ്രീനഗര്‍ നഗരത്തിലെ ഗോപധാരി കുന്നിന്‍മുകളിലാണ് ശങ്കരാചാര്യ ക്ഷേത്രം. ബി.സി 2629-2564 കാലത്ത് സന്ധിമാന്‍ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട പാര്‍വ്വതീക്ഷേത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ പിന്നീട് ശങ്കരാചാര്യരുടെ വരവോടെ പ്രധാന്യം അദ്ദേഹത്തിന് കൈവന്നു. ശ്രീനഗര്‍ നഗരം മുഴുവനും വടക്കുപടിഞ്ഞാറ് ബാരാമുള്ള വരെയും കാണാന്‍ സാധിക്കുമെന്നതാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. 1961ല്‍ ദ്വാരകാപീഠത്തിലെ ശങ്കരാചാര്യര്‍, ആദിശങ്കരന്റെ വെള്ളക്കല്‍ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാനുഗതമായി ഇവിടെ വര്‍ദ്ധിച്ചുവരുന്നു.

കീര്‍ഭവാനി ക്ഷേത്രം

ശ്രീനഗറില്‍ നിന്നും ഇരുപത് കിലോമീറ്ററുകള്‍ മാറി തുല്‍മുല്‍ ഗ്രാമത്തിലാണ് പ്രശസ്തമായ കീര്‍ഭവാനി ക്ഷേത്രം. ഭക്ഷ്യധാന്യങ്ങളുടെ ദേവതയെന്ന് കശ്മീരികള്‍ കീര്‍ ഭവാനിയെ വിശ്വസിക്കുന്നു. വയലറ്റ് നിറത്തിലുള്ള തീര്‍ത്ഥജലധാരയും ക്ഷേത്രത്തിലുണ്ട്. ഇന്ദിരാഗാന്ധിയുടെ വധം നടക്കുന്നതിന് മുമ്പും 1989 ലെ ഭീകരവാദം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പും ഈ ജലധാര ഇരുണ്ട് നിറംമാറിയെന്ന് കശ്മീരി പണ്ഡിറ്റുകള്‍ പറയുന്നു. ചുവപ്പ്, കാവി. പച്ച, നീല, വെള്ള, പിങ്ക് എന്നീ നിറങ്ങളായും ഈ ജലധാര മാറാറുണ്ട്.

സ്വാമി വിവേകാനന്ദന്റെ കശ്മീര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം കീര്‍ ഭവാനിക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ദേവിയെ വണങ്ങിയ ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘നൂറ്റാണ്ടുകളായി ദേവി ഇവിടെയുണ്ട്. എന്നാല്‍ മുഹമ്മദന്മാര്‍ ഇവെടെയെത്തി ദേവിയുടെ ക്ഷേത്രം നശിപ്പിച്ചു. ഇവിടുത്തെ ജനങ്ങള്‍ ദേവിയെ സംരക്ഷിക്കുന്നതിനായി യാതൊന്നും ചെയ്തില്ല. ഞാനിവിടെയുണ്ടായിരുന്നെങ്കില്‍ ഒറ്റയ്‌ക്കാണെങ്കിലും ദേവിയെ സംരക്ഷിക്കുമായിരുന്നു’.

അപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ദേവിയുടെ വാക്കുകള്‍ ശ്രവിച്ചെന്നാണ് പറയുന്നത്. ”എന്റെ ഇച്ഛ പ്രകാരമാണ് മുഹമ്മദന്മാര്‍ ക്ഷേത്രം ആക്രമിച്ച് നശിപ്പിച്ചത്. ഒരു തകര്‍ക്കപ്പെട്ട ക്ഷേത്രത്തില്‍ താമസിക്കണമെന്നത് എന്റെ ഇച്ഛയാണ്. അല്ലെങ്കില്‍ ഇവിടെ ഒരു ഏഴ് നില സ്വര്‍ണ്ണക്ഷേത്രം ഉയര്‍ന്നേനെ. ഞാനെന്തു ചെയ്യണം. നിങ്ങളെ സംരക്ഷിക്കണമോ അതോ എന്നെ തന്നെ സംരക്ഷിക്കാന്‍ നോക്കണമായിരുന്നോ”, ദേവിയുടെ വാക്കുകള്‍ ഇപ്രകാരം മുഴങ്ങിയത്രേ!

പഹല്‍ഗാമിലെ മാമലേശ്വര്‍ ക്ഷേത്രം

പഹല്‍ഗാം നഗരത്തില്‍ നിന്നും ഒരു മൈല്‍ ദൂരെയാണ് പ്രശസ്തമായ മാമലേശ്വര ശിവക്ഷേത്രം. ഹിമാലയന്‍ മലനിരകളുടെ താഴ്‌വാരത്താണ് ക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. അകത്തേക്ക് ആരെയും കയറ്റാതെ ശിവന്റെ തപസ്സിന് ഗണപതി കാവല്‍ നിന്ന പ്രദേശമാണിതെന്നും കരുതുന്നു. വേനല്‍ക്കാലത്ത് നിരവധി ഭക്തര്‍ ഇവെടെയെത്തുന്നുണ്ട്.

ശാരദാ ക്ഷേത്രം

പാക് അധീന കശ്മീരിലാണ് പ്രശസ്തമായ ശാരദാ ക്ഷേത്രം നിലകൊള്ളുന്നത്. കിഷന്‍ഗംഗ, മധുമതി നദികളുടെ തീരത്തുള്ള ശര്‍ദിഗ്രാമത്തിലാണ് ക്ഷേത്രം. പിഒകെയിലെ മുസഫറാബാദിന് സമീപത്താണ് ക്ഷേത്രം. സമ്പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ട നിലയിലുള്ള ശാരദാ ക്ഷേത്രത്തെ പവിത്രമായി പണ്ഡിറ്റുകള്‍ കരുതുന്നു.

നാശോന്മുഖമായി കിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളാണ് കശ്മീര്‍ താഴ്‌വരയില്‍ അവശേഷിക്കുന്ന പണ്ഡിറ്റുകള്‍ പുനരുദ്ധാരണം നടത്തിക്കൊണ്ടിരിക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ആഘോഷപരിപാടികളും ക്ഷേത്ര ചടങ്ങുകളും സംഘടിപ്പിക്കുന്നു. ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി ക്ഷേത്രങ്ങളാണ് കശ്മീരിലുള്ളത്. വീണ്ടും വീണ്ടും തകര്‍ക്കപ്പെട്ടിട്ടും അവ ഇന്നും അവിടെ നിലകൊള്ളുന്നത് ഒരു സംസ്‌കൃതിയുടെ വീണ്ടെടുപ്പ് കൊതിച്ചുകൊണ്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.