ശ്രീനഗര്‍ :പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ രാത്രി ഒന്‍പതരയോടെ ഉറി മേഖലയിലായിരുന്നു സംഭവം.അരമണിക്കൂറോളം വെടിവയ്‌പ്പു തുടര്‍ന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഏറ്റുമുട്ടലുകളിലായി ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി.
കുപ്പ്‌വാരയില്‍ നടന്ന മറ്റൊരു എന്‍കൗണ്ടറില്‍ മറ്റൊരു ഭീകരന്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് എന്‍കൗണ്ടറില്‍ നിന്നുമായി എ.കെ.47 അടക്കം വന്‍ ആയുധശേഖരവും, സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സംഭവത്തില്‍ നാശനഷ്ടങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
















