ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയിലെ വൃദ്ധസദനത്തില്‍ ഗാന്ധിജിയുടെ കൊച്ചുമകന് ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുതല്‍. ഗുരുവിശ്രാം വൃദ്ധാശ്രമത്തില്‍ അന്തേവാസികളില്‍ ഒരാളായി ഗാന്ധിജിയുടെ കൊച്ചുമകന്‍ കനുഭായ് ഗാന്ധിയുണ്ടെന്ന വാര്‍ത്ത പുറത്തറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. വൈകാതെ തന്നെ ആശ്രമത്തിലേക്ക് സാന്ത്വനമായി പ്രധാനമന്ത്രിയുടെ വിളിയെത്തി. ദീര്‍ഘനേരം നീണ്ട സംഭാഷണമായിരുന്നു പിന്നീട്. ഗുജറാത്തിയിലായിരുന്നു സ്‌നേഹസംഭാഷണം. കനുഭായ്ഗാന്ധിക്കും ഭാര്യ ശിവലക്ഷ്മിക്കും എല്ലാ പരിചരണവും ഉറപ്പുവരത്താന്‍ മോദി കേന്ദ്രമന്ത്രി മഹേശ് ശര്‍മ്മയെ ആശ്രമത്തിലേക്ക് അയയ്‌ക്കുകയും ചെയ്തു.
മോദിയെക്കുറിച്ചുള്ള സ്‌നേഹസ്മരണകളാണ് കനുഭായിയുടെ മനസ്സില്‍ നിറയെ. മോദിയുടെ അനുയായിയാണ് താനെന്നും മോദിയ്‌ക്കു നല്‍കിയിട്ടുള്ള സഹായങ്ങള്‍ അദ്ദേഹം ഇപ്പോഴും സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നുവെന്നും കനുഭായ് പറയുന്നു. പക്ഷേ സോണിയാഗാന്ധി ഞങ്ങള്‍ക്ക് ഇരുവര്‍ക്കും എതിരാണെന്ന് പറയാനും കനുഭായ്‌മറന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ്മ,
ഗുരുവിശ്രാം വൃദ്ധാശ്രമത്തില്‍ കഴിയുന്ന ഗാന്ധിജിയുടെ കൊച്ചുമകന്‍ കനുഭായ്
ഗാന്ധിയേയും പത്‌നിയെയും സന്ദര്‍ശിക്കുന്നു.
















