ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കടുത്ത പനി. ദിവസങ്ങളായി വിട്ടുമാറാതെ തുടരുന്ന പനി മൂലം ശരീര താപനില ഉയര്‍ന്നു തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് രാഹുല്‍ഗാന്ധിയെ വിളിച്ച് അസുഖം വേഗം ഭേദമാകട്ടെയെന്ന്് ആശംസിച്ചു.
കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് രാഹുലിന്റെ അസുഖവിവരം സംബന്ധിച്ച പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി രാഹുല്‍ഗാന്ധിയെ വിളിച്ചെന്നും ആരോഗ്യവിവരം തിരക്കിയെന്നും നദ്ദ പറഞ്ഞു. രാഹുലിന്റെ ആരോഗ്യസ്ഥിതി നേരിട്ട് അന്വേഷിച്ചെന്നും അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും നദ്ദ പറഞ്ഞു.
ഒരാഴ്ചയോളമായി രാഹുല്‍ഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്. കേരളം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ പ്രചാരണ രംഗത്തുനിന്നും രാഹുല്‍ വിട്ടു നിന്നിരുന്നു.
















