ന്യൂദല്‍ഹി: ഗുരുവിശ്രമം വൃദ്ധാശ്രമം, ദല്‍ഹി, അതാണ് ഭാരതത്തിന്റെ രാഷ്‌ട്രപിതാവിന്റെ കൊച്ചുമകന്‍ കനുഭായ് രാംദാസ് ഗാന്ധിയുടെ ഇന്നത്തെ മേല്‍വിലാസം. 125 അന്തേവാസികള്‍ക്കൊപ്പമാണ് ഇന്ന് ഭാര്യ ഡോ. ശിവ ലക്ഷ്മി ഗാന്ധിക്കൊപ്പം കനുഭായ് ഗാന്ധി കഴിയുന്നത്. മേയ് എട്ടിനാണ് അദ്ദേഹവും ഭാര്യയും ആശ്രമത്തില്‍ എത്തിയത്. ഗാന്ധിജിയുടെ വടിയുടെ മറുതലയ്‌ക്കല്‍ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന കുട്ടിയുടെ പ്രശസ്തമായ ചിത്രത്തിലുള്ളത് കൊച്ചുമകന്‍ കനുഭായ് ആണ്.
87 കാരനായ കനുഭായ് ശിവലക്ഷ്മി ദമ്പതികള്‍ക്ക് കുട്ടികളില്ല. അമേരിക്കയില്‍ ഏതാണ്ട് നാല് പതിറ്റാണ്ടോളം താമസിച്ചിരുന്ന ഗാന്ധി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭാരതത്തില്‍ എത്തിയത്. കഴിഞ്ഞ ആഴ്‌ച്ച ദല്‍ഹിയിലെത്തുന്നതിന് മുന്‍പ്‌വരെ ഗുജറാത്തിലെ വിവിധ ആശ്രമങ്ങളില്‍ അഭയം പ്രാപിച്ചുവരികയായിരുന്നു ഇരുവരും.
ഡോ. ജി.പി. ഭഗത്താണ് ആശ്രമത്തിന്റെ സ്ഥാപകന്‍. ആരുമില്ലാത്ത തങ്ങള്‍ക്ക് ആശ്രയം തന്നത് ഈ ആശ്രമമാണെന്ന് കനുഭായി നന്ദിയോടെ ഓര്‍ത്തു. തങ്ങള്‍ ഇപ്പോള്‍ അനാഥരാണെന്ന് തോന്നുന്നില്ലെന്നും പണമല്ല പ്രാര്‍ദ്ധനയാണ് ആവശ്യമെന്നും ലക്ഷ്മി ഗാന്ധി പറഞ്ഞു. എങ്ങിനെയാണ് ആശ്രമത്തിലെത്തിയതെന്ന് ചോദ്യത്തിന് അവര്‍ മൗനമാണ് അവരുടെ മറുപടി. ഇടക്കിടെ വൈദ്യുതി പോകുന്നതാണ് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും മറിച്ച് വേറെ ഒരു ബുദ്ധിമുട്ടുമില്ലെന്നും അവര്‍ പറഞ്ഞു.
അടുത്തകാലം വരെ സമ്പന്നമായ ജീവിത രീതിയാണ് ഗാന്ധികുടുംബം നടത്തിയിരുന്നത്. കനുഭായിക്ക് 17 വയസ്സുപ്രായമുള്ളപ്പോഴാണ് ഗാന്ധിജി വധിക്കപ്പെടുന്നത്. തുടര്‍ന്ന് നെഹ്‌റുവും അമേരിക്കന്‍ അംബാസിഡര്‍ ജോണ്‍ കെന്നത്തും ചേര്‍ന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനത്തിനായി അയച്ചു. നാസയിലും അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലും ജോലി ചെയ്തിട്ടുണ്ട്.
















