ഭോപ്പാല്‍: കടുവകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കടുവാ സങ്കേതങ്ങള്‍ക്കും വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്കും ചുറ്റുമുള്ള ഗ്രാമീണരെ മാറ്റി താമസിപ്പിക്കുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് 560 കോടി രൂപ. കേന്ദ്രസര്‍ക്കാരില്‍ നിന്നം ഇതിനായി 183 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുപ്പതിലേറെ ഗ്രാമങ്ങളിലായി പതിനായിരം കുടംബങ്ങളാണ് വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമായി ജീവിക്കുന്നത്. ഇവരെ മാറ്റി താമസിപ്പിക്കുന്നതിനായി 1000 കോടി രൂപ വേണ്ടി വരും. ഇത്രയും വലിയ തുക പെട്ടെന്ന് കണ്ടെത്തുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധ്യമല്ല. 2010ല്‍ 1706 ഉണ്ടായിരുന്ന കടുവകളുടെ എണ്ണം 2014ല്‍ 2226 ആയി ഉയര്‍ന്നു.
















