Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാളേക്കുവേണ്ടി എന്‍ഡിഎക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 10:21 pm IST
in Vicharam

സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം കഴിഞ്ഞിട്ടും, കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും മാറിമാറി ഭരിച്ചിട്ടും ഇവിടെ ജനങ്ങള്‍ക്കു കുടിവെളളംപോലും നല്‍കാന്‍ കഴിയാഞ്ഞത് ലജ്ജാകരമാണ്. 70 വര്‍ഷമായി നിങ്ങള്‍ക്കു കുടിവെളളം തരാത്തവര്‍ക്ക് നിങ്ങള്‍ വോട്ടുകൊടുക്കേണ്ടതുണ്ടോ? അവര്‍ക്ക് ശിക്ഷനല്‍കാനുളള അവസരമാണിത്. അഞ്ച് വര്‍ഷങ്ങളുടെ ഇടവേളകളില്‍ നിങ്ങളിവിടെ സര്‍ക്കാരുകളെ മാറിമാറി പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഇവിടുത്തെ ജീവിതത്തിന്റെ അവസ്ഥ മാറിയിട്ടുണ്ടോ?

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ മാറ്റിയാല്‍ നിങ്ങളുടെ ഭാവി തന്നെ മാറുവാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങള്‍ രണ്ടു കൂട്ടരെയും മാറി മാറി പ്രതിഷ്ഠിച്ചുകൊണ്ടിരുന്നാല്‍ നിങ്ങളുടെ പുരോഗതിക്കായി അവര്‍ ശ്രമിക്കില്ല.

ഒരു പ്രാവശ്യം ഈ ഇടതു-വലതു കക്ഷികളെ വീട്ടിലിരുത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ അവര്‍ക്കു മനസ്സിലാകും ഭരണം എന്നാല്‍ എന്താണെന്ന്, സര്‍ക്കാര്‍ എന്നാല്‍ എന്താണെന്ന്. നിങ്ങള്‍ സംഗീതത്തില്‍ ജുഗല്‍ബന്ദി കണ്ടിട്ടില്ലേ. ഒരു കൂട്ടര്‍ പുല്ലാങ്കുഴല്‍ വായിക്കുമ്പോള്‍ മറ്റൊരാള്‍ തബല വായിക്കും. ഇവിടുത്തെ ഇടതു വലതു കക്ഷികള്‍ പരസ്പരം ജുഗല്‍ബന്ദി കളിക്കുകയാണ്.

പട്ടാളത്തിലും പൊലീസിലും പരേഡ് ചെയ്യുമ്പോള്‍ ലെഫ്റ്റ് റൈറ്റ് ചെയ്യുന്ന രീതിയുണ്ട്. അവര്‍ മുന്നോട്ടു നടക്കാതെ ചെയ്യുന്ന ഒരു അഭ്യാസരീതിയാണ്. അതേരീതിയില്‍ നിന്നിടത്തുതന്നെ നിന്നുകൊണ്ട് കേരളം ലെഫ്റ്റ് റൈറ്റ് ചെയ്യുകയാണ്. ഇടതുപക്ഷത്തെയും, വലതു പക്ഷത്തെയും ലെഫ്റ്റ് റൈറ്റ് എന്ന് മാറി മാറി തെരഞ്ഞെടുത്തുകൊണ്ട് കേരളം നാശത്തിലേക്ക് കൂപ്പു കുത്തുകയാണ്. ഈ ഇടതും വലതില്‍ നിന്നും മോചനം വേണമെങ്കില്‍ അത് ഭാരതീയ ജനതാപാര്‍ട്ടിയിലൂടെ മാത്രമേ സാധിക്കുകയുളളൂ.

ഈ ഇടതുപക്ഷത്തെ നമുക്കു വിശ്വസിക്കാനാവുമോ? പശ്ചിമബംഗാളും കേരളവും ഭാരതത്തില്‍ തന്നെയല്ലേ? ബംഗാളില്‍ ദോസ്തിയും, കേരളത്തില്‍ ഗുസ്തിയുമെന്ന നയമല്ലേ ഇവര്‍ തുടരുന്നത്. ഇടതുപക്ഷക്കാര്‍ കേരളത്തില്‍ പറയുന്നു; കോണ്‍ഗ്രസ്സുകാര്‍ കുഴപ്പക്കാരാണെന്നും അപകടകാരികളാണെന്നും. എന്നാല്‍ ബംഗാളില്‍ പോകുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും നല്ലവരെന്നു പുകഴ്‌ത്തുന്നു. ഈ രണ്ടുകൂട്ടരും അഞ്ചുവര്‍ഷം വീതം ഭരിച്ച് അധികാരം വച്ചുമാറുന്നു. നിങ്ങളുടെ പാപങ്ങളെ ഞങ്ങള്‍ തൊടില്ല, ഞങ്ങളുടെ പാപങ്ങളെ നിങ്ങളും തൊടരുത് എന്ന പരസ്പരധാരണയിലാണവര്‍ മുന്നോട്ടു പോകുന്നത്.

കോണ്‍ഗ്രസ്സിനു അഴിമതി ജന്മസിദ്ധമാണ്. ഒരു കാലത്ത് രാജീവ്ഗാന്ധി 400ലേറേ സീറ്റുകള്‍ വാങ്ങിയാണ് അധികാരമേറ്റതെങ്കില്‍ ഇന്ന് കോണ്‍ഗ്രസ് 41 സീറ്റുകളിലേക്ക് ചുരുങ്ങിയതു കാണാന്‍ സാധിക്കും.

ദേശീയ തലത്തിലെ തൊഴിലില്ലായ്‌മ നിരക്കിന്റെ മൂന്നിരട്ടിയാണ് കേരളത്തിലെ തൊഴിലില്ലായ്‌മ. ഇവിടുത്തെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലെ ശിശുമരണനിരക്ക്, സൊമാലിയയിലേക്കാള്‍ പരിതാപകരമാണ്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് അത്യന്തം വേദനാജനകമായ ഒരു ചിത്രം കാണാനിടയായി. കമ്യൂണിസ്റ്റു പാര്‍ട്ടി സ്ഥിരമായി ജയിച്ചു കൊണ്ടിരിക്കുന്ന, അവരുടെ ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം. അതിന്ന് കേരളത്തിന് അപമാനമായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഏഴുവര്‍ഷം കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചാനിരക്ക് പിറകോട്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ക്കു ശേഷം നമ്മുടെ വൈദ്യുതി ഉപയോഗത്തിന്റെ 70 ശതമാനം സംസ്ഥാനത്തിനു പുറത്തുനിന്നുകൊണ്ട് വരേണ്ട അവസ്ഥ ഇവിടം ഭരിച്ചവരുടെ സംഭാവനയാണ്.

കമ്യൂണിസ്റ്റ്കാര്‍ വികസനവിരോധികളാണ്. ശാസ്ത്രപുരോഗതിയുടെ വിരോധികളാണ്. രാഷ്‌ട്രപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നവരാണ്. ഇവര്‍ ഭരിച്ച കേരളവും ബംഗാളും നാശത്തിലേക്കു കൂപ്പുകുത്തി. ഒരുകാലത്ത് ട്രാക്ടര്‍ ഉപയോഗിക്കാന്‍ അനുവദിക്കാതെ കൃഷിയെ പിന്നോട്ടടിച്ച കമ്യൂണിസ്റ്റുകള്‍ എങ്ങനെ കേരളത്തിന്റെ കാര്‍ഷിക വികസനത്തെ സഹായിച്ചുവെന്ന് അവകാശപ്പെടാനാവും? കമ്യൂണിസ്റ്റുകളുടെ രാഷ്‌ട്രീയം അക്രമത്തിന്റേതാണ്. ബോംബിന്റേയും കത്തിയുടേയും രാഷ്‌ട്രീയമുപയോഗിച്ച് ജനാധിപത്യത്തെ ഇല്ലാതാക്കി, പാവങ്ങളെ കൊല്ലുന്നതാണ് കമ്മ്യൂണിസ്റ്റിന്റെ രാഷ്‌ട്രീയം.

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായ ഒറ്റമൂലിയാണ്, എല്ലാവരോടുമൊപ്പം, എല്ലാവര്‍ക്കും വികസനമെന്നത്. ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഭാരതം ഏഴ് ശതമാനം സാമ്പത്തികവളര്‍ച്ചാനിരക്കു കൈവരിച്ച് ചൈനയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. നമ്മുടെ വികസനത്തിന്റെ മന്ത്രമായിട്ട് നമ്മള്‍ സ്വീകരിച്ചിരിക്കുന്ന ‘സാഗര്‍മാല’ എന്ന പദ്ധതി കേരളത്തിന്റെ തീരപ്രദേശത്തിനു മുഴുവന്‍ പുരോഗതിയുടെ പുതുവെളിച്ചം നല്‍കുന്നതാണ്. നമ്മള്‍ ജലപാതകള്‍ വികസിപ്പിക്കാനും അതുവഴി പരിസ്ഥിതിയെ പരിപോഷിപ്പിക്കാനും പദ്ധതിയിടുന്നു. ഇതിലൂടെ ജലപാതകളാലും ജലാശയങ്ങളാലും സമൃദ്ധമായ കേരളത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാകും.

പല സര്‍ക്കാരുകളും പാവപ്പെട്ടവരുടെ പേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. പാവപ്പെട്ടവര്‍ക്ക് ഒരുരൂപയ്‌ക്കും രണ്ടുരൂപയ്‌ക്കും അരി നല്‍കുന്നതാണ് വലിയ അവകാശവാദമായി ഉന്നയിക്കുന്നത്. എന്നാല്‍ ഓരോ കിലോ അരിയിലും കേന്ദ്രസര്‍ക്കാരിന്റെ 17 രൂപ സബ്‌സിഡി ലഭിക്കുന്നതുകൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് ഇതു നല്‍കാന്‍ കഴിയുന്നത്.

അങ്ങു ദല്‍ഹിയില്‍നിന്ന് എത്ര പദ്ധതികള്‍ ആവിഷ്‌കരിച്ചാലും, എത്ര പണമയച്ചാലും കേരളത്തിലെ ദരിദ്രര്‍ക്ക് അതു ലഭിക്കാത്ത അവസ്ഥയാണ്. ആ അവസ്ഥയ്‌ക്കു മാറ്റമുണ്ടാവണമെങ്കില്‍ ഇവിടുത്തെ അഴിമതി രാഷ്‌ട്രീയക്കാരെ എന്നെന്നേക്കുമായി അധികാരത്തില്‍നിന്നു വിടപറയിക്കണം.

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്നപ്പോള്‍ കല്‍ക്കരി അഴിമതിയില്‍ പണം തിന്നു, 2 ജിയുടെയും 3ജിയുടെയും പണം തിന്നു. ഇങ്ങനെ എത്രയെത്ര ‘ജി’കളുടെ തിന്നുവെന്നെനിക്കറിയില്ല. എന്നാല്‍ ജനങ്ങളുടെ പണമാണവര്‍ തിന്നിരുന്നത്. അതിലും വിദഗ്‌ദ്ധരാണ് കേരളം ഭരിക്കുന്നത്. ദല്‍ഹിയില്‍ കല്‍ക്കരി തിന്നെങ്കില്‍ ഇവിടെയുള്ളവര്‍ സോളാര്‍ അഴിമതിവഴി സൂര്യനെത്തന്നെ തിന്നു. സൂര്യനെപ്പോലും കക്കുന്നവരാണിവിടെ. ദല്‍ഹിയില്‍ നമ്മുടെ സര്‍ക്കാരുണ്ടായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. അതിനു മുന്‍പ് ദല്‍ഹി അഴിമതിയുടെ കേന്ദ്രമായിരുന്നെങ്കില്‍, ഇന്ന് ദല്‍ഹിയില്‍ അഴിമതി എന്നൊരു വാക്കുപോലും പറയാന്‍ ആരും തയ്യാറാവുന്നില്ല.

നമ്മുടെ അടുക്കളകളില്‍ ഗ്യാസ് കണക്ഷന്‍ കൊടുക്കുന്നതില്‍ പോലും അഴിമതി ചെയ്തിരുന്നവരാണിവര്‍. ഒരു കാലത്ത്, പാര്‍ലമെന്റംഗങ്ങള്‍ക്ക് 25 ഗ്യാസ് കണക്ഷനുകള്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ അനുവദിച്ചുകൊടുക്കാനുളള അവസരമുണ്ടായിരുന്നു. അതിനായി അവര്‍ക്ക് കൂപ്പണുകള്‍ കൊടുക്കുമായിരുന്നു. എന്നാല്‍ ആ കൂപ്പണുകള്‍ ലഭിച്ചിരുന്നത് നാട്ടിലെ കരിഞ്ചന്തകളില്‍ നിന്നായിരുന്നു.

എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഗ്യാസിന്റെ കാര്യത്തിലെ അഴിമതി അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചു. അതുകൊണ്ട് സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൊടുക്കാന്‍ ആരംഭിച്ചു. അതോടെ കോടിക്കണക്കിനു കണക്ഷനുകള്‍ അപ്രത്യക്ഷമായി. കാരണം ഈ കണക്ഷനുകളെല്ലാം വ്യാജമായിരുന്നു. കോടിക്കണക്കിനു രൂപയാണ് ഇതുവഴി സര്‍ക്കാരിനു ലാഭിക്കാനായത്. അതുവഴി ഗ്യാസ് വിഷയത്തിലെ അഴിമതി പൂര്‍ണ്ണമായും തുടച്ചുമാറ്റപ്പെട്ടു.

കാര്‍ഷികരംഗത്ത് യൂറിയയിലും ഇതേ രീതിയില്‍ അഴിമതിയായിരുന്നു. കരിഞ്ചന്തയില്‍ യൂറിയ വാങ്ങേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഒരു കിലോ യൂറിയക്കുപോലും കരിഞ്ചന്തയില്‍ പോകേണ്ട ഗതികേട് കര്‍ഷകര്‍ക്കില്ല. ഇക്കാര്യത്തില്‍ രണ്ട് വര്‍ഷത്തിനുളളില്‍ മാന്ത്രികമായി അഴിമതി തുടച്ചുനീക്കിയത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

എന്തുകൊണ്ടാണ് ഈ കാര്യത്തില്‍ അഴിമതി ഇല്ലാതാക്കാന്‍ കഴിഞ്ഞത്? ആര്യവേപ്പിന്റെ സത്ത് ചേര്‍ത്താണിപ്പോള്‍ കര്‍ഷികാവശ്യത്തിനുള്ള യൂറിയ വിതരണം ചെയ്യുന്നത്. ഇതുവഴി മറ്റു വ്യവസായങ്ങള്‍ക്ക് യൂറിയ ഉപയോഗിക്കുന്നത് തടയാനായി. 10 കിലോ യൂറിയ വേണ്ട കര്‍ഷകന് 10 കിലോയും ഇന്നു സുലഭമാക്കാന്‍ ഇതുവഴി കഴിഞ്ഞു.

സര്‍ക്കാര്‍ജോലി കിട്ടാന്‍ എഴുത്തു പരീക്ഷ പാസായാല്‍ പോലും ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ ആര്‍ക്ക് കൈക്കൂലി കൊടുത്താലാണ് ജോലികിട്ടുന്നതെന്ന് തിരക്കേണ്ട അവസ്ഥയായിരുന്നു. നമ്മള്‍ തീരുമാനിച്ചു ഇങ്ങനെ നമ്മുടെ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലിക്കായി കൈക്കൂലി കൊടുക്കേണ്ട അവസ്ഥ ഇല്ലാതാക്കണമെന്ന്. ഇതിന്റെ ഭാഗമായാണ് ഇന്റര്‍വ്യൂ ഇല്ലാതെ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെ അവിടുത്തെ അഴിമതിയും തുടച്ചുനീക്കപ്പെട്ടു. ഈ രാജ്യത്തു വികസനമുണ്ടാകണമെങ്കില്‍ അഴിമതിയില്ലാതാകണം. നാലുവശവും അഴിമതിയാണെങ്കില്‍ വികസനമുണ്ടാവില്ല.

ജനങ്ങളെന്നെ ദല്‍ഹിയിലേക്ക് ആശീര്‍വദിച്ചയച്ചു. കേരളത്തില്‍നിന്നും സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും, ഒരു വിട്ടുവീഴ്ചയുമില്ലാതെ കേരളത്തിന്റെ പുരോഗതിക്കു വേണ്ടി ബിജെപി സര്‍ക്കാര്‍ പ്രയത്‌നിക്കുകയാണ്. അതാണ് ബിജെപിയുടെ സംസ്‌കാരം. കേരളം എന്റേതാണ്. കേരളത്തിന്റെ സുഖവും ദുഃഖവും എന്റേതാണ്. രണ്ട് എംപിമാരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുളള അവസരം വന്നപ്പോള്‍ ഞാന്‍ കേരളത്തില്‍ നിന്നാണ് രണ്ടുപേരെ തെരഞ്ഞെടുത്തത്.

യുപിഎ ഭരിച്ച കാലത്ത് ഇവിടെനിന്ന് അനേകം കോണ്‍ഗ്രസ്സുകാര്‍ ദല്‍ഹിയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടു പോയി. എന്നാല്‍ ഇവിടെ പുല്‍മേടു ദുരന്തം നടന്നപ്പോള്‍ ഒരാള്‍പോലും തിരിഞ്ഞു നോക്കിയില്ല. കേരളത്തിന്റെ ദുരന്തങ്ങളില്‍ എന്നും അവര്‍ മുഖംതിരിച്ചു. എന്നാല്‍ ഈയടുത്തൊരു ദുരന്തമുണ്ടായപ്പോള്‍ ഒരു എംപിപോലുമില്ലാത്ത സംസ്ഥാനത്തേക്ക് മണിക്കൂറുകള്‍ക്കുളളില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രി ഓടിയെത്തിയത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ.

മാത്രമല്ല, ഞാനീയടുത്ത് സൗദിയില്‍ പോവുകയുണ്ടായി. അനേകം കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. രാജാവിനെ കാണാനുണ്ടായിരുന്നു. മറ്റനേകം ഉദ്യോഗസ്ഥരെ കാണാനുണ്ടായിരുന്നു. എന്നാല്‍ ആ ജോലിയെല്ലാം മാറ്റിവച്ച് ആദ്യം ഞാന്‍ കേരളീയരായ സഹോദരീസഹോദരന്മാരുടെ അടുത്തേയ്‌ക്കാണ് പോയത്. അവര്‍ ജോലിചെയ്യുന്നിടത്ത് അവരോടൊപ്പം സമയം ചിലവഴിച്ചു. ഭക്ഷണം കഴിച്ചു. അതുപോലെ തന്നെ അബുദാബിയിലും, ദുബായിലും.. മലയാളികള്‍ എന്റേതാണ്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇറാഖില്‍ ജോലി ചെയ്തിരുന്ന കേരളത്തിലെ നേഴ്‌സുമാര്‍ ഭീകരവാദികളുടെ പിടിയിലകപ്പെട്ടു. അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിനുളള എല്ലാ പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തത് അവരുടെ ജാതിയോ മതമോ നോക്കിയല്ല. അവരെ ഈ രാജ്യത്തെത്തിക്കുകയായിരുന്നില്ല, അവരെ അവരുടെ വീടുകളില്‍ സുരക്ഷിതരായി എത്തിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

കുറച്ചു മാസങ്ങള്‍ക്കു മുന്‍പെ യെമനില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മറ്റു ചില സംസ്ഥാനങ്ങളിലെയും ആളുകള്‍ യുദ്ധത്തിലകപ്പെട്ടു. ബോംബാക്രമണത്തില്‍ കുടുങ്ങിക്കിടന്ന ആയിരങ്ങളെയാണ് നാം രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്. രാവും പകലും പരിശ്രമിച്ചാണ് ഒരാളുടെപോലും ജീവന്‍ നഷ്ടപ്പെടാതെ, മുഴുവനാളുകളെയും വീടുകളിലെത്തിക്കാന്‍ സാധിച്ചത്. എന്നാല്‍ കേരളത്തില്‍ ഒരു ദളിത് നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ എത്ര ലാഘവ ബുദ്ധിയോടെയാണ് ആ സംഭവത്തെ സമീപിച്ചത്?

കേരളത്തിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇവിടുത്തെ മുന്നണികള്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് വോട്ടുനേടുകയാണ്. എന്നാല്‍ നമ്മളെല്ലാം മലയാളികളാണ്. ഈ മുന്നണികളുടെ കാപട്യം തിരിച്ചറിയണം. നമ്മുടേതായ സര്‍ക്കാര്‍ കേരളത്തില്‍ നിലവില്‍ വരണം. ചിലര്‍ പളളിയില്‍ പോകും, ചിലര്‍ മസ്ജിദിലും. ഇനിയും ചിലര്‍ ക്ഷേത്രത്തിലും പോകും. എന്നാല്‍ നമ്മളെല്ലാം മലയാളികളാണ്.

എന്‍ഡിഎയുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. കേരളത്തിന്റെ ഭാവി ശോഭനമാക്കാന്‍ വേണ്ടി അഴിമതി മുന്നണികളെ തുടച്ചുമാറ്റി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം. സമൃദ്ധകേരളം, സുരക്ഷിത കേരളം, സ്വച്ഛകേരളം, അഴിമതിരഹിതകേരളം .ഇതാണ് എന്‍ഡിഎ മുന്നോട്ടു വയ്‌ക്കുന്ന ലക്ഷ്യം.സമ്പൂര്‍ണ്ണ മാറ്റത്തിനു വേണ്ടി, നമുക്കു വേണ്ടി, നാളേയ്‌ക്കുവേണ്ടി നമുക്കു ഒന്നിച്ചുനീങ്ങാം, എന്‍ഡിഎക്കൊപ്പം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

Kerala

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

Kerala

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

India

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.