ചെറുശ്ശേരി നമ്പൂതിരിയുടെ ജീവിതകഥ പറയുന്ന മതിലകം റിലീസിങ്ങിന് തയ്യാറെടുക്കുന്നു. അരുണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഋഷിപ്രസാദാണ്.
പ്രമുഖ നാടക നടനായ ബാലകൃഷ്ണനാണ് ചെറുശ്ശേരിയായി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ മഹാകാവ്യമായ കൃഷ്ണഗാഥയുടെ രചന ചിത്രത്തില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. മലയാളത്തില്‍ ചെറുശ്ശേരിയെകുറിച്ചുള്ള ആദ്യ ചിത്രമാണിത്.
ധനരാജ്, ജ്യോതി, കണ്ണൂര്‍ ശ്രീലത, ഷൈനി, മുരളി രാധാകൃഷ്ണന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായഗ്രഹണം വിജേഷ്, സംഗീതം ശ്രീലാ സുനില്‍ നിര്‍വ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: