Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജാതിയും വേണ്ട വര്‍ണവും വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 09:47 pm IST
inVicharam

 

അംബേദ്കറെപ്പോലെ അസ്പൃശ്യതയോട് സന്ധിയില്ലാത്ത നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചിട്ടുള്ളത്. ഇത് തെളിയിക്കുന്ന ഒരു സംഭവം ഡി.ബി.ഠേംഗഡി ചൂണ്ടിക്കാട്ടുന്നുണ്ട്. ”ശ്രീ ഗുരുജി (ഗോള്‍വല്‍ക്കര്‍) സ്വാമി കര്‍പാത്രിജി മഹാരാജിനെ കാണാന്‍ ദല്‍ഹിയിലെ അദ്ദേഹത്തിന്റെ നിഗംബോധ്ഘട്ടിലെ നിവാസസ്ഥാനത്ത് ചെന്നു.

സ്വാമിജിയുടെ പാണ്ഡിത്യം, തപസ്സ് തുടങ്ങിയവയെക്കുറിച്ച് ശ്രീ ഗുരുജിക്ക് വളരെ ആദരവുണ്ടായിരുന്നു. അപ്പോള്‍ സ്വാമിജി സ്വരാജ്യ പരിഷത്തിന്റെ അധ്യക്ഷനായിരുന്നു. അദ്ദേഹം ചാതുര്‍വര്‍ണ്യത്തെ ശക്തമായി പിന്തുണച്ചിരുന്നു.

ചര്‍ച്ചക്കിടയില്‍ അദ്ദേഹം ചോദിച്ചു, ”(ആര്‍എസ്എസ്) ശാഖകള്‍ എത്രയുണ്ട്.  സ്വയംസേവകര്‍ എത്രയുണ്ട്….?” അതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടു, ”അങ്ങൊരു കാര്യം ചെയ്യണം. നാട്ടിലെങ്ങുമുള്ള സ്വയംസേവകരോട് അങ്ങ് പറയണം, അവര്‍ തങ്ങളുടെ വര്‍ണമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന്. അവര്‍ അങ്ങ് പറയുന്നത് അനുസരിക്കും.” ഇതുകേട്ടപ്പോള്‍ ശ്രീ ഗുരുജി പറഞ്ഞു, ”ഞാന്‍ സംഘത്തിന്റെ അധ്യക്ഷനാണ്, പക്ഷെ അവരെല്ലാം എന്റെ ശിഷ്യന്മാരല്ല, ബന്ധുക്കളാണ്. ഞാന്‍ അവര്‍ക്ക് ആജ്ഞ നല്‍കാറില്ല. എങ്കിലും അങ്ങ് പറയുന്നതുകൊണ്ട് ഞാനവരോട് ചോദിക്കാം. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവരങ്ങനെ പെരുമാറും. പക്ഷേ, ഇന്ന് സമൂഹമാകെ കലങ്ങിമറിഞ്ഞിരിക്കുന്നു. അതുകൊണ്ട് അവരുടെ മുന്നില്‍ ഒരു ഉദാഹരണം അവതരിപ്പിച്ചാല്‍ അതുകാണിച്ച് എനിക്ക് പറയാനാകും ഇങ്ങനെയൊരു സമൂഹത്തെയാണ് കെട്ടിപ്പടുക്കേണ്ടതെന്ന്. അങ്ങേയ്‌ക്കത് നന്നായി ചെയ്യാനാവും. കാരണം അങ്ങേയ്‌ക്ക് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. അങ്ങ് അവരുടെ ഗുരുവാണ്. അവര്‍ അങ്ങയുടെ ആജ്ഞ അനുസരിക്കേണ്ടവരാണ്.

തങ്ങളുടെ വര്‍ണമനുസരിച്ച് പെരുമാറി സമൂഹത്തിന് ഒരു ഉദാഹരണം മുന്നോട്ടുവയ്‌ക്കുക എന്ന് അവരോട് പറയണം. അത് കണ്ടിട്ട് എനിക്ക് എന്ത് ചെയ്യാനാവുമെന്ന് നോക്കട്ടെ.” ഇതുകേട്ട് നീരസം തോന്നിയിട്ട് സ്വാമിജി പറഞ്ഞു, ”അങ്ങ് എല്ലാം എന്റെ തലയില്‍ കെട്ടിവയ്‌ക്കുകയാണ്. അങ്ങേയ്‌ക്ക് ചെയ്യാന്‍ പറ്റില്ലെങ്കില്‍ അത് പറയൂ…” ഗുരുജി, ”അങ്ങേയ്‌ക്ക് നീരസമായി. ഇന്ന് വര്‍ണാശ്രമങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്ന് അങ്ങ് പറയൂ? ജാതിവ്യവസ്ഥയുണ്ടോ? ഈ ജീര്‍ണിച്ച സാമൂഹ്യവ്യവസ്ഥിതി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് വെറുതെയാണ്.

എല്ലാം തകര്‍ത്ത് ഒരേയൊരു വര്‍ണമുണ്ടാക്കേണ്ട സമയം സമാഗതമായിരിക്കുന്നു. അതില്‍നിന്നേ പുതിയ സാമൂഹ്യവ്യവസ്ഥിതി രൂപപ്പെടുകയുള്ളൂ, വളരുകയുള്ളൂ. അതുതന്നെയായിരിക്കും ഉചിതവും. സംഘം അതാണ് ചെയ്യുന്നത്. എല്ലാവരെയും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും ചിരന്തനമായ അടിത്തറയില്‍ ഒരുമിച്ചുകൊണ്ടുവന്ന് (ജാതി അടിസ്ഥാനമാക്കിയല്ല) ഒറ്റച്ചരടില്‍ കോര്‍ത്ത് സംഘടിതസമൂഹത്തെ ഉണ്ടാക്കണം. ഭേദബുദ്ധിയൊന്നും അവശേഷിക്കാന്‍ പാടില്ല എന്നതാണ് സംഘത്തിന്റെ ചിന്താഗതി.”

ജാതിയെ എതിര്‍ക്കുമ്പോള്‍ത്തന്നെ വര്‍ണാശ്രമധര്‍മങ്ങളില്‍ ഒരുപരിധിവരെ വിശ്വസിച്ചിരുന്നയാളായിരുന്നു ഗാന്ധിജി. എന്നാല്‍ അംബേദ്കറെപ്പോലെ ആര്‍എസ്എസിനും ഈ നിലപാടിനോട് അനുഭാവമുണ്ടായിരുന്നില്ല എന്ന് കാണിക്കുന്നതാണ് ഗുരുജി ഗോള്‍വല്‍ക്കറുടെ വാക്കുകള്‍.

തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെയാണെങ്കിലും പട്ടികജാതിക്കാരെ സംബോധന ചെയ്യാന്‍ ‘ദൈവത്തിന്റെ മക്കള്‍’ എന്ന അര്‍ത്ഥത്തില്‍ ‘ഹരിജന്‍’ എന്ന വാക്കാണ് ഗാന്ധിജി ഉപയോഗിച്ചിരുന്നത്. അംബേദ്കര്‍ക്ക് ഇതിനോട് എതിര്‍പ്പായിരുന്നു. സമാനമായ നിലപാടാണ് ആര്‍എസ്എസിനുമുള്ളത്. ഇതേക്കുറിച്ച് ശ്രീ ഗുരുജി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. ”തങ്ങളെ മനഃപൂര്‍വം സമൂഹത്തില്‍ മാറ്റിനിര്‍ത്തിയിരിക്കുന്നു എന്ന് ചിന്തിക്കുന്നവരുടെ ചിന്താഗതികള്‍ മാറ്റാന്‍ ഹരിജന്‍ എന്ന വാക്ക് ഉപയുക്തമല്ല. ഗാന്ധിജിയെ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ മനസ്സിലെ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞു, ”ഹരിജന്‍ വാക്കിന്റെ വാച്യാര്‍ത്ഥം വളരെ നല്ലതാണ്. പക്ഷേ, ഒരു വിഭാഗം ആളുകള്‍ പുതിയ ഒരു വാക്ക് കണ്ടെത്തിയത് കാരണം അവരുടെ മനസ്സില്‍ വേറിട്ടാണെന്നുള്ള ഒരു വികാരം രൂപപ്പെടും. പിന്നീട് അതില്‍നിന്നുതന്നെ രാഷ്‌ട്രീയമായ ബാന്ധവം വയ്‌ക്കുന്ന ഒരു വിഭാഗം ഉണ്ടായിവരും.” പക്ഷെ അങ്ങനെയൊന്നുമുണ്ടാവില്ലെന്നായിരുന്നു ഗാന്ധിജിക്ക് തോന്നിയിരുന്നത്.

”അസ്പൃശ്യരെന്ന് പറയപ്പെടുന്ന ജാതിക്ക് ബൗദ്ധികവും മാനസികവുമായ ഗുണം കുറവാണെന്ന് ചില ആളുകള്‍ക്ക് തോന്നുന്നു. ഇവര്‍ക്ക് വളരെ നാളത്തേക്ക് ബാക്കി സമൂഹവുമായി തുല്യത നേടിയെടുക്കാനാവില്ലെന്ന് കരുതുന്നു. ഇത് ആ സമൂഹത്തെ തുറന്ന് അപമാനിക്കലാണെന്നു മാത്രമല്ല, യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതുമല്ല.” ഗുരുജിയുടെ ഈ വാക്കുകള്‍ രേഖപ്പെടുത്തിയശേഷം ഡി.ബി.ഠേംഗഡി അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: ”കഴിഞ്ഞ ആയിരത്തോളം വര്‍ഷങ്ങളായി നമ്മുടെ രാഷ്‌ട്രത്തിന്റെ മോചനത്തിനായുള്ള പോരാട്ടം തുടരുകയാണെന്നതിന് ചരിത്രം സാക്ഷിയാണ്. അതില്‍ അസ്പൃശ്യരെന്ന് പറയപ്പെടുന്നവര്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട്. റാണാ പ്രതാപ്, ഗുരു ഗോവിന്ദ സിംഗ്, ശിവാജി മഹാരാജ് തുടങ്ങിയവരുടെ സേനയിലെ വളരെ സാഹസികരും പരാക്രമികളുമായ സൈനികരില്‍ അവര്‍ ഉള്‍പ്പെട്ടിരുന്നു.

ശിവാജി ദില്ലി, ബീജാപ്പൂര്‍ സുല്‍ത്തന്മാരുമായി നടത്തിയ നിര്‍ണായകമായ യുദ്ധങ്ങളിലെല്ലാം ഈ പരാക്രമികളായ ബന്ധുക്കളുടെ വ്യൂഹങ്ങള്‍ മുന്നിട്ടുനിന്നിരുന്നു. പല ആക്രമണങ്ങള്‍ക്കും നേതൃത്വം കൊടുത്തിരുന്നതും ഇവരായിരുന്നു.”

ആര്‍എസ്എസും അംബേദ്കറും തമ്മില്‍ കടുത്ത ശത്രുതയുണ്ടെന്നു വരുത്താന്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ ചിലര്‍ ശ്രമിച്ചിരുന്നു. മതംമാറ്റ ദീക്ഷയ്‌ക്കായി അംബേദ്കര്‍ നാഗ്പൂര്‍ തെരഞ്ഞെടുക്കാന്‍ കാരണം അത് ആര്‍എസ്എസിന്റെ ആസ്ഥാനമായതിനാലാണ് എന്നതായിരുന്നു ഒരു കുപ്രചാരണം. എന്നാല്‍ ഇതിന് അംബേദ്കര്‍ തന്നെ മറുപടി നല്‍കുകയുണ്ടായി.

”ചിലയാളുകള്‍ പറയുന്നു, ആര്‍എസ്എസ് അതായത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വളരെയധികം പ്രവര്‍ത്തകര്‍ നാഗ്പൂരിലുള്ളതു കാരണമാണ് മനഃപൂര്‍വം അവരുടെ ആസ്ഥാനത്ത്, ഈ നഗരത്തില്‍ നാം ഈ സമ്മേളനം വിളിച്ചതെന്ന്…….പക്ഷേ, അത് സത്യമല്ല.” ബുദ്ധമതത്തിന്റെ പ്രചാരണം അധികമായി നടന്നത് നാഗന്മാരിലൂടെയാണെന്നും അതുകൊണ്ടാണ് മന്ത്രദീക്ഷ സ്വീകരിക്കാന്‍ നാഗ്പൂര്‍ തെരഞ്ഞെടുത്തതെന്നും അംബേദ്കര്‍ വിശദീകരിക്കുകയുണ്ടായി.

മതംമാറ്റ സമ്മേളനത്തിന്റെ രണ്ടാം ദിവസം നടത്തിയ പ്രസംഗത്തില്‍ അംബേദ്കര്‍ നല്‍കിയ ഈ മറുപടി കുപ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.