Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അംബായജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 08:16 pm IST
inSamskriti

സൃഷ്ടികള്‍ തുടരവേ, ഒരുനാള്‍ ലക്ഷ്മീദേവിയുമൊരുമിച്ച് രമിച്ചുകൊണ്ടിരുന്ന വിഷ്ണുഭഗവാന്‍ സുധാസിന്ധുവില്‍ കുടികൊള്ളുന്ന രത്‌നവിഭൂഷിതമായ ആ മണിദ്വീപിനെപ്പറ്റി ഓര്‍ക്കുകയുണ്ടായി. അവിടെവച്ചാണല്ലോ ദേവീസ്മരണയാല്‍ താന്‍ സ്ത്രീരൂപം പ്രാപിച്ചത്! മഹാമായയെ നേരിട്ട് ദര്‍ശിച്ചതിനാല്‍ തനിക്ക് മന്ത്രദീക്ഷകിട്ടിയതും അവിടെ വച്ചാണ്. എന്നാലിനി അംബികായജ്ഞം നടത്തുകതന്നെ എന്ന് നിശ്ചയിച്ച ഹരി മറ്റുള്ളവരെയെല്ലാം വിളിച്ചു കൂട്ടി.

ബ്രഹ്മാവ്, ശിവന്‍, വരുണന്‍, ശക്രന്‍, അഗ്‌നി, യമന്‍, വസിഷ്ഠന്‍, കശ്യപന്‍, ദക്ഷന്‍, വാമദേവന്‍, ബൃഹസ്പതി, എന്നിവര്‍ ചേര്‍ന്ന് ഒരു മഹായാഗത്തിനുള്ള ഒരുക്കം തുടങ്ങി. ഏറ്റവും മനോഹരമായ ഒരു യജ്ഞമണ്ഡപം തീര്‍ക്കാന്‍ അതിവിദഗ്‌ദ്ധരായ ശില്‍പികള്‍ വന്നെത്തി. യാഗശാലയില്‍ ഇരുപത്തേഴു ഋത്വിക്കുകള്‍ നിരന്നു. ചിതിയും വലിയ യജ്ഞവേദിയും അവിടെ നിര്‍മ്മിക്കപ്പെട്ടു.

യാഗശാല മന്ത്രമുഖരിതമായി. വിധിയാംവണ്ണം പ്രോജ്വലിപ്പിച്ചുയര്‍ന്ന അഗ്‌നിയില്‍ ഹവിസ്സര്‍പ്പിക്കവെ ഒരശരീരി കേട്ടു: ‘വിഷ്‌ണോ, ദേവന്മാരില്‍ സുപ്രധാനി നീയാകട്ടെ. ബ്രഹ്മാദികളായ മറ്റു ദേവന്മാര്‍ നിന്നെ പൂജിക്കട്ടെ. ഭൂമിയിലെ ജനങ്ങള്‍ നിന്നെ പൂജിക്കട്ടെ. നീ അവരുടെ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്നവനാകട്ടെ. ദൈത്യപീഡയാല്‍ വലയുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ നിനക്കാവട്ടെ.

എല്ലാ വേദങ്ങളും പൂജാര്‍ഹനായി അങ്ങയെ കണക്കാക്കട്ടെ. ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ ഭൂമിയില്‍ യഥാസമയം അവതരിച്ചു ധര്‍മ്മസംരക്ഷണം ചെയ്യുക എന്ന കര്‍ത്തവ്യം അങ്ങില്‍ നിക്ഷിപ്തമാണ്. നാനായോനികളിലായി അങ്ങ് കൈക്കൊള്ളുന്ന അംശാവതാരങ്ങളെല്ലാം സര്‍വദാ പൂജനീയമായിത്തീരും. മൂന്നു ലോകത്തിലും അങ്ങയുടെ പുകള്‍ പരക്കും. അവിടെയെല്ലാം ശക്തിയുടെ സാന്നിദ്ധ്യവും സഹായവും അങ്ങേയ്‌ക്ക് കൂട്ടായി ഉണ്ടാവും. ഈ അവതാരങ്ങള്‍ക്ക് തുണയായി വാരാഹി, നാരസിംഹി എന്നിങ്ങനെയുള്ള ഭേദങ്ങളോടെ ശക്തി പ്രകടിതമാവും. നാനാതരം വേഷഭൂഷകളും, സര്‍വ്വാഭരണങ്ങളും അണിഞ്ഞ് വിളങ്ങുന്ന ശക്തിയുടെ പിന്തുണയോടെ എല്ലാ ദേവകാര്യങ്ങളും നടത്താന്‍ ഞാന്‍ അങ്ങയെ ചുമതലപ്പെടുത്തുന്നു.

എന്റെ വരം മൂലമാണ് നിനക്കീപ്രാഭവങ്ങള്‍ എല്ലാമുണ്ടാവുന്നതെന്ന് മറക്കാതിരിക്കുക. ഗര്‍വ്വലേശംപോലും നീയീശക്തി ഭേദങ്ങളോട് കാണിക്കാനിടവരരുത്. നീയീശക്തികളെ യഥാവിധി പൂജിക്കുകയും ബഹുമാനിക്കുകയും വേണം. അങ്ങനെ സകലാഭീഷ്ടങ്ങളെയും നല്‍കുന്ന ശക്തിസ്വരൂപിണികള്‍ അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കും. ഭൂമണ്ഡലത്തില്‍ മാത്രമല്ല, സപ്തദ്വീപുകളിലും മനുഷ്യര്‍ അവരവരുടെ ആഗ്രഹസംപൂര്‍ത്തിക്കായി എപ്പോഴും അവരെ പൂജിക്കുന്നതാണ്. അവര്‍ക്കും നിനക്കും അങ്ങനെ യശസ്സ് വര്‍ദ്ധിക്കട്ടെ.

ഓരോരോ മന്ത്രങ്ങളാല്‍ ജപിച്ചും നാനാവിധ വസ്തുക്കള്‍ കൊണ്ട് അര്‍ച്ചിച്ചും അവര്‍ നിങ്ങളെ പൂജിക്കും. മാനവ പൂജയാല്‍ അങ്ങേയ്‌ക്ക് കീര്‍ത്തിയും അഭിവൃദ്ധിയും ഉത്തരോത്തരം വര്‍ദ്ധിതമാവും.’

വ്യാസന്‍ പറഞ്ഞു: ദിവ്യമായ അശരീരി നിലയ്‌ക്കവേ ഭഗവാന്‍ ഹരി സംപ്രീതഭാവത്തോടെ മനസ്സുമുഴുവന്‍ ദേവിയില്‍ അര്‍പ്പിച്ച് വിധിപൂര്‍വ്വം യജ്ഞമവസാനിപ്പിച്ചു. എല്ലാ ദേവന്മാരെയും യാത്രയയച്ച ശേഷം ഭഗവാന്‍ തന്റെ ഗരുഡവാഹനമേറി അനുചരസമേതം വൈകുണ്ഠം പൂകി. യജ്ഞത്തിന്റെ ദിവ്യവാര്‍ത്തകള്‍ പരസ്പരം പറഞ്ഞും സന്തോഷിച്ചും ദേവന്മാര്‍ തങ്ങളുടെ ഗേഹങ്ങളിലേയ്‌ക്ക് മടങ്ങി.

അങ്ങനെ കാതിന് തേന്മൊഴിയായി മുഴങ്ങിയ ആകാശവാണി കേട്ട് എല്ലാവര്‍ക്കും ഭഗവതിയോട് അനന്യമായ ഭക്തിയുണ്ടായി. അതിനുശേഷം മുനിമാരും ബ്രാഹ്മണരും മറ്റുസജ്ജനങ്ങളും വേദവിഹിതവും സര്‍വ്വഫലദായകവുമായ ദേവീപൂജ അംബായജ്ഞം നിത്യവും ചെയ്യാന്‍ തുടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.