മുംബൈ:മഹാരാഷ്‌ട്രയിലെ ഭൂമാതാ ബ്രിഗേഡ്സ് നേതാവ് തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദർഗയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് തൃപ്തി ദേശായി ദർഗയിൽ കടന്നത്. നേരത്തെ ദര്‍ഗയില്‍ കടക്കാന്‍ ശ്രമിച്ച തൃപ്തി ദേശായിയെ പോലീസ് തടഞ്ഞിരുന്നു.
ആചാരനുഷ്ഠാനങ്ങളെ വെല്ലുവിളിക്കുന്ന തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ ശിവസേനയുടെ ന്യൂനപക്ഷ സെല്‍, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തെത്തിയിരുന്നു. ആറു നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗയില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു മുൻപ് മാത്രമാണ് സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വിലക്കു നീക്കണമെന്ന മുസ്ലീം വനിതാ സംഘടനകളുടെ ഹര്‍ജി ബോംബേ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ മഹാരാഷ്‌ട്രയിലെ തന്നെ ശനി ഷിഗ‍്നാപൂര്‍ ക്ഷേത്രത്തില്‍ നടത്തിയ സമരത്തെ തുടർന്ന് സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഹൈക്കോടതി എടുത്തുമാറ്റിയിരുന്നു
















