Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇനിയെങ്കിലും ഉമ്മന്‍ചാണ്ടി ഇറങ്ങിപ്പോവുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 09:38 pm IST
inVicharam

നിയമസഭാ തെരഞ്ഞടുപ്പിന് വെറും നാല് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാമോലിന്‍ അഴിമതി കേസിലെ സുപ്രീംകോടതി ഉത്തരവും താനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും വിഷ്ണുനാഥ് എംഎല്‍എയ്‌ക്കും കെ.സി.വേണുഗോപാല്‍ എംപിക്കും മറ്റുമുള്ള ‘ബന്ധം’ വിവരിച്ചുള്ള സരിതാ നായരുടെ പത്രസമ്മേളനവും യുഡിഎഫിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണെന്ന് അടുത്തകാലത്തെ വെളിപ്പെടുത്തലുകള്‍ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സരിതാ നായര്‍ ഈ ബന്ധങ്ങളെപ്പറ്റിയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷനും കൈമാറിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി താനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖയും ഇതോടൊപ്പം വച്ചിട്ടുണ്ടെന്ന് സരിത പറയുന്നതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് മെയ് 16 നാണ്. യുഡിഎഫ് എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിക്കും താനുമായുള്ള ഇടപാടുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മെയ് 13 ന് കൈമാറുമെന്നാണ് സരിതാനായരുടെ ഭീഷണി. ഉമ്മന്‍ചാണ്ടിയുടെ ബോള്‍ഗാട്ടി ഇടപാടിലും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായുള്ള ഒരു ഇടപാടിലും തന്നെ ഇടനിലക്കാരിയാക്കിയെന്നും സരിത ആരോപിക്കുന്നു. ഈ വെളിപ്പെടുത്തല്‍ പ്രകാരം ഉമ്മന്‍ചാണ്ടി സരിതയെ പല ഇടപാടുകളിലും ഇടനിലക്കാരിയാക്കിയിരിക്കുന്നു എന്നു വ്യക്തം. ഉമ്മന്‍ചാണ്ടി ഹരിശ്ചന്ദ്രന്റെ റോള്‍ എത്ര ഭംഗിയായി അഭിനയിച്ചാലും അദ്ദേഹം അഴിമതിയുടെ ആശാനാണെന് കേരളീയര്‍ക്കറിയാം. അദ്ദേഹത്തിന്റെ ഭരണകാലത്താണല്ലൊ ബാര്‍ കോഴ, മെത്രാന്‍ കായല്‍ മുതലായ നിരവധി അഴിമതി കേസുകള്‍ പുറത്തുവന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ഇന്ന് അഴിമതിക്കാര്‍ മാത്രമല്ല ലൈംഗികാസക്തി തീര്‍ക്കാന്‍ ഏതറ്റംവരെയും പോകുന്നവരാണെന്നും സരിതയുടെ നീണ്ട ലിസ്റ്റ് വ്യക്തമാക്കുന്നു. ഇങ്ങനെയെല്ലാം താന്‍ ഉമ്മന്‍ചാണ്ടിയെ വഴിവിട്ട് സഹായിച്ചെങ്കിലും അദ്ദേഹം പ്രത്യുപകാരം ചെയ്തത് പോലീസിനെ വിട്ട് ഉപദ്രവിച്ചാണെന്ന് സരിത ആരോപിക്കുന്നു. ഏതൊക്കെ തരത്തില്‍ തന്നെ മുതലെടുക്കാമോ ആ വിധത്തിലെല്ലാം മുഖ്യമന്ത്രി തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും സരിത സ്ഥിരീകരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടെന്നി ജോപ്പനുമായും സരിതക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി ഈ ആരോപണങ്ങളെ നേരിട്ടത് സരിതക്ക് താന്‍ പിതൃതുല്യനാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു.

പക്ഷെ സരിതയെ ദല്‍ഹിയിലെ കേരളാ ഹൗസില്‍ വരുത്തി ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചുവെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ഇതിനോട് മുഖ്യമന്ത്രി തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയാണ്. തന്റെ വെളിപ്പെടുത്തലുകള്‍ സരിതക്കുനേരെ ഭീഷണി ഉയരാന്‍ കാരണമായപ്പോള്‍ അവര്‍ സോളാര്‍ കമ്മീഷനില്‍ നിയമസംരക്ഷണവും ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിക്കുപുറമെ ആര്യാടന്‍ മുഹമ്മദും ഹൈബി ഈഡനും പി.സി.വിഷ്ണുനാഥുമുള്‍പ്പെടെ 14 രാഷ്‌ട്രീയ ഉന്നതര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സരിത വെളിപ്പെടുത്തുന്നത്. ഇതിന്റെയെല്ലാം ഡിജിറ്റല്‍ തെളിവുകള്‍ ഈ മാസം 13- ന് പുറത്തുവിടുമെന്നാണ് സരിത പറയുന്നത്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി ‘നിശ്ശബ്ദ കൊലയാളി’ ആണെന്നും സരിതാ നായര്‍ ആരോപിക്കുന്നു.

യുഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ അഴിമതിയുടെയും അവിഹിതത്തിന്റെയും ചെളിപുരണ്ട സര്‍ക്കാരാണെങ്കില്‍ എല്‍ഡിഎഫ് അഴിമതിയില്‍ യുഡിഎഫിനെക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് ലാവ്‌ലിന്‍ കേസും മറ്റും തെളിയിക്കുന്നു. ലാവ്‌ലിന്‍ കേസിലെ മുഖ്യപ്രതി ഇപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ മോഹിച്ച് ധര്‍മടത്ത് മത്സരിക്കുന്ന പിണറായി വിജയനാണല്ലൊ. പാമോലിന്‍ കേസ് തള്ളണമെന്ന ആവശ്യപ്പെടുന്ന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇത് കനത്ത തിരിച്ചടിയാണ്. ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ വലിയ പ്രചാരണവിഷയമാക്കാമെന്ന് മോഹിച്ചിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ തലയില്‍ ഇടിത്തീ വീണതുപോലുള്ള ഉത്തരവുണ്ടായിരിക്കുന്നത്. എന്ത് അപമാനം സഹിച്ചും താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ആത്മാഭിമാനമുള്ള കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തോട് ഒരിക്കല്‍ക്കൂടി ആവശ്യപ്പെടുകയാണ്. ഈ കോടതി ഉത്തരവിന്റെ വെളിച്ചത്തിലെങ്കിലും രാജിവച്ച് പുറത്തുപോവുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.