Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സോണിയയുടെ പരിഭ്രാന്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 09:38 pm IST
inVicharam

നരേന്ദ്രമോദി കേരളത്തിലെത്തി ചില വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞതോടെ പലര്‍ക്കും പരിഭ്രാന്തിയായിരിക്കുന്നു; പ്രത്യേകിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷയ്‌ക്ക്. ഭാരതം തങ്ങളുടെ അട്ടിപ്പേറാണെന്ന് ധരിച്ചുവശായിരിക്കുന്ന ഒരു കുടുംബവും അവരെ താങ്ങി നടക്കുന്ന ഒരു പാര്‍ട്ടിയും നാളിതുവരെ ചെയ്തുകൂട്ടിയതിന്റെ ഒരു ചെറിയഭാഗമേ പുറത്തുവന്നിട്ടുള്ളൂ.

ഒരുകാലത്തും തങ്ങള്‍ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിലായിരുന്നു അവര്‍. എന്നാല്‍ സ്ഥിതിഗതികള്‍ കീഴ്‌മേല്‍ മറിയുകയും പകല്‍വളിച്ചത്തില്‍ മുഖംമൂടി അഴിഞ്ഞുവീഴുകയും ചെയ്തതോടെ എന്തുചെയ്യേണ്ടൂ എന്ന അവസ്ഥയായിരിക്കുന്നു. പ്രധാനമന്ത്രി അക്കമിട്ടുനിരത്തിയ യാഥാര്‍ത്ഥ്യങ്ങളില്‍ പൊള്ളിപ്പിടയുന്ന കോണ്‍ഗ്രസ്സിന്റെയും ഒത്താശക്കാരുടെയും ചവിട്ടുനാടകങ്ങള്‍ കാണുമ്പോള്‍തന്നെ ആര്‍ക്കും വസ്തുതകള്‍ വ്യക്തമായി മനസ്സിലാവും.

ഹെലികോപ്റ്റര്‍ അഴിമതിയുടെ ഉള്ളറകളിലേക്ക് വെളിച്ചം കടന്നുചെന്നതോടെയാണ് കോണ്‍ഗ്രസ്സിനും അതിന്റെ അദ്ധ്യക്ഷയ്‌ക്കും ചൂടുപിടിച്ചത്. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരോ ബിജെപിയോ അല്ല ആരോപണങ്ങള്‍ ഉന്നയിച്ചത്. ആ ഇടപാടിലെ വമ്പന്മാര്‍ക്ക് യുക്തമായ ശിക്ഷ കിട്ടിയെങ്കിലും ഇടനിലക്കാര്‍ രക്ഷപ്പെട്ടിരിക്കുകയാണെന്ന് ഇറ്റാലിയന്‍ കോടതിതന്നെയാണ് നിരീക്ഷിച്ചത്. കോഴ കൊടുത്തവര്‍ക്ക് ശിക്ഷയെങ്കില്‍ വാങ്ങിയവര്‍ ഒഴിവാകുന്നതെങ്ങനെ? അതിനെക്കുറിച്ചാണ് നരേന്ദ്രമോദി കേരളത്തിലെ പൊതുയോഗങ്ങളില്‍ പരാമര്‍ശിച്ചത്. ആരുവാങ്ങിയെന്നോ, എന്തുചെയ്തുവെന്നോ എങ്ങനെ ചെലവഴിച്ചുവെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.

എന്നാല്‍ കോഴിക്കള്ളന്റെ തലയില്‍ പൂടയുണ്ടാവുമെന്ന പോലെയായി കാര്യങ്ങള്‍. ആരോപണം തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് സോണിയക്കു തോന്നി. അതു തികച്ചും സ്വാഭാവികമാണുതാനും. പാര്‍ലമെന്റില്‍ അടുത്തിടെ ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒച്ചപ്പാടുണ്ടാക്കിയതാണ്. അത് ജനമനസ്സില്‍ എന്തൊക്കെ അനുരണനങ്ങളാണുണ്ടാക്കുകയെന്നതിനെക്കുറിച്ച് അവര്‍ ബോധവതിയാണ്. കളളം വെളിച്ചത്താവുമെന്ന പരിഭ്രാന്തിയില്‍ എന്തൊക്കെ പറയണമെന്നതിനെക്കുറിച്ചു പോലും സോണിയക്ക് ധാരണയുണ്ടായില്ല. ഒട്ടേറെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി ഉന്നയിക്കുകയുണ്ടായി. അതിനൊക്കെ മറുപടി പ്രതീക്ഷിച്ചിരുന്ന കേരളത്തിന് മുന്‍പില്‍ വിലകുറഞ്ഞ നാടകം കളിക്കുകയാണ് സോണിയ ചെയ്തത്.

താന്‍ ഭാരതത്തിന്റെ സ്വന്തം പുത്രിയാണെന്നും തന്റെ പ്രിയപ്പെട്ടവരുടെ ചോരവീണ മണ്ണാണ് ഇവിടമെന്നും അവര്‍ അവകാശപ്പെട്ടു. മാത്രമല്ല തന്റെ ശരീരവും ഈ മണ്ണില്‍ ലയിക്കാനുള്ളതാണെന്നും വൈകാരികമായി പറഞ്ഞുവെച്ചു. അതൊക്കെ ശരിയാവാം. എന്നാല്‍ പ്രശ്‌നം അതൊന്നുമല്ലല്ലോ. ഇങ്ങനെയൊക്കെയാണ് സ്ഥിതിയെങ്കില്‍ എന്തഴിമതിയും കൊള്ളരുതായ്‌കയും കാട്ടാമെന്നാണോ? ഇത്രയും ഭീമമായ ഒരഴിമതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചവന്നപ്പോഴാണോ ഭാരതത്തെക്കുറിച്ചും മറ്റും ഓര്‍മ്മവന്നത്? നേരത്തെ നാഷണല്‍ ഹെറാള്‍ഡ് തട്ടിപ്പുകേസ് പുറത്തുവന്ന അവസരത്തിലും സോണിയ വൈകാരികമായി പ്രതികരിക്കുകയുണ്ടായി.

ഹെലിക്കോപ്റ്റര്‍ അഴിമതിയുടെ ഇറ്റാലിയന്‍ ബന്ധം ഏല്‍പ്പിക്കാന്‍ പോവുന്ന മുറിവിന്റെ ആഴവും പരപ്പും നല്ലപോലെ മനസ്സിലാക്കിയതുകൊണ്ടാണ് സോണിയ ഭാവം കടുപ്പിച്ചത്. മുമ്പ്, ശക്തയായ ഇന്ദിരാഗാന്ധിയുടെ മരുമകളാണ് താന്‍ എന്ന ധാര്‍ഷ്ട്യമായിരുന്നു അവരുടേത്. എന്തുംചെയ്യാന്‍ തനിക്കറിയാമെന്നും അതിനുള്ള കരുത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച ഇന്ദിരാഗാന്ധിയില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഇളകിയാട്ടമായിരുന്നു. മാധ്യമങ്ങളെ സാക്ഷിയാക്കിയാണ് അന്ന് ഉറഞ്ഞുതുള്ളിയെങ്കില്‍ ഇപ്പോള്‍ കഥയാകെ മാറിമറിഞ്ഞിരിക്കുന്നു.

ഹെലിക്കോപ്റ്ററിന്റെ ശബ്ദം കേള്‍ക്കുന്നതുപോലും കോണ്‍ഗ്രസ്സിനും അവരുടെ അധ്യക്ഷയ്‌ക്കും ഇപ്പോള്‍ ഭയമായിരിക്കുന്നു. ഏതുനേരത്തും ഒരപകടത്തിന്റെ ചൂളംവിളിയുണ്ടാകാമെന്നവര്‍ കരുതുന്നു. ഒരുതരത്തിലും അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് വന്നതോടെ ജനങ്ങളുടെ വൈകാരിക താല്‍പ്പര്യം പരിചയാക്കി രക്ഷപ്പെടാനാണിപ്പോള്‍ ശ്രമിക്കുന്നത്.

അതുസംബന്ധിച്ചുള്ള നാടകത്തിന് ദല്‍ഹിയില്‍ തിരക്കഥ രചിക്കുകയും ചെയ്തു. അതില്‍ ഭാഗഭാക്കാവാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമുണ്ടായിരുന്നുവെന്ന വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാളിലെ സൗഹൃദത്തിലൂടെ കൈപ്പത്തിയില്‍ അരിവാള്‍ സുരക്ഷിതമായിരിക്കുകയാണല്ലോ.

ന്യൂദല്‍ഹിയില്‍ നടന്ന നാടകത്തിന്റെ ബാക്കിപത്രമെന്ന നിലയിലാണ് നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ച് കുരച്ചുചാടുന്നത്. പരസ്പര സഹായസഹകരണ സംഘം തെരഞ്ഞെടുപ്പിലും സജീവമായിട്ടുണ്ടെന്ന് ഇരുപാര്‍ട്ടി നേതാക്കളുടെയും പ്രസ്താവനകളില്‍ വ്യക്തമാണ്. ഇത്തരമൊരു അവസ്ഥയില്‍ സോണിയയെ രക്ഷിക്കേണ്ടത് ഇവിടത്തെ കമ്യൂണിസ്റ്റുകളുടെയും ബാധ്യതയായിരിക്കുന്നു.

കേരളത്തിന്റെ അഭിമാനത്തിനേറ്റ കളങ്കങ്ങള്‍ ചൂണ്ടിക്കാണിച്ചതില്‍ ക്ഷുഭിതരായ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സഹകരണ സംഘങ്ങള്‍ ഇപ്പോള്‍ കലിതുള്ളുന്നതിന്റെ പിന്നിലും ഈ രാഷ്‌ട്രീയമാണുള്ളത്. ഏതായാലും ഇതുവരെ നടന്നതുപോലെയുള്ള സംഭവഗതികളാവില്ല ഇനി ഉണ്ടാവുകയെന്ന് തീര്‍ച്ചയാണ്. കള്ളം വെളിച്ചത്താവുമ്പോഴുള്ള വെപ്രാളം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് കോണ്‍ഗ്രസുകാര്‍ ഓര്‍ത്താല്‍ നന്ന്. അതിനൊപ്പം വേരുചീഞ്ഞ കമ്യൂണിസ്റ്റുകള്‍ കൈപ്പത്തിയില്‍ പടര്‍ന്നുകേറും മുമ്പ് സ്ഥിതിഗതികള്‍ ഒന്നുകൂടി വിശകലനം ചെയ്താല്‍ നന്നായിരിക്കുമെന്നേ പറയാനുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.