ന്യൂദല്‍ഹി: ഗോവധത്തിനെതിരേ പരാതിയുമായി മുലായം സിങ് ലോക്‌സഭയില്‍. പശുക്കളെ മോഷ്ടിച്ച് രഹസ്യമായി കൊന്ന് ഇറച്ചിയാക്കി അമേരിയ്‌ക്കയ്‌ക്ക് അയക്കുന്നുവെന്നാണ് മുലായം പരാതിപ്പെട്ടത്. ഗോവധം നിരോധിയ്‌ക്കണമെന്നും പശുക്കളുടെ എണ്ണം വന്‍തോതില്‍ കുറയുന്നുവെന്നുമുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായത്തിന്റെ പ്രസ്താവന ഇന്നലെ ചോദേ്യാത്തര വേളയിലായിരുന്നു.
വളരെ പ്രധാനപ്പെട്ട വിഷയമാണിത്. ജനങ്ങള്‍ പശുക്കളെ മോഷ്ടിക്കുന്നു. അവര്‍ കൊന്ന് ഇറച്ചിയാക്കി അമേരിയ്‌ക്കയയ്‌ക്കുന്നു. പശുക്കളുടെ എണ്ണം കുറയുകയാണ്, 1600 പശുക്കളെ വളര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന മുലായം പറഞ്ഞു. ഇന്നലെ ചോദേ്യാത്തര വേളയില്‍ ആദ്യ ചോദ്യത്തിന്റെ അവസാനമാണ് മുലായം വിഷയം ഉന്നയിച്ചത്.
















