ഇറ്റാലിയന്‍ കോടതി ശിക്ഷിച്ച ഫിന്‍മെക്കാനിക്ക മുന്‍ മേധാവി ഗിസപ്പെ ഓര്‍സി . 2. ഇറ്റാലിയന്‍ കോടതി ശിക്ഷിച്ച ഹെലിക്കോപ്ടര്‍കമ്പനി മേധാവി ബ്രൂണോ സ്പഗ്‌നോലിനി . 3. ഉത്തരം മുട്ടിയവര്‍: സോണിയയും അഹമ്മദ് പട്ടേലും. 4. ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്. 5. മന്‍മോഹന്‍ സിങ്.6. മുന്‍വ്യോമസേനാ മേധാവി എസ്.പി. ത്യാഗി
ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്ടര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഇറ്റാലിയന്‍ കോടതി വിധിയില്‍ സോണിയയുടെ പേര് പരാമര്‍ശിക്കുന്നത് നാലു തവണ. 225 പേജുള്ള വിധിയില്‍ സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി 180 ലക്ഷം ഡോളര്‍ കോഴ ഇടനിലക്കാരനില്‍ നിന്ന് വാങ്ങിയതായും ഇതില്‍ പറയുന്നു. മിലാനിലെ അപ്പീല്‍ കോടതിയുടേതാണ് വിധി.
കേസില്‍ കൃത്യമായ കണക്ക് സൂക്ഷിക്കാത്തതിനും കോഴ നല്‍കിയതിനും കോപ്ടര്‍ കമ്പനി മേധാവി ഗിസപ്പെ ഓര്‍സിക്ക് അഞ്ചു വര്‍ഷം തടവാണ് വിധിച്ചിരുന്നത്. 3600 കോടി രൂപയുടെ(4510 ലക്ഷം ഡോളര്‍) കരാര്‍ നേടാന്‍ എങ്ങനെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോഴ നല്‍കിയതെന്ന് ഓര്‍സി തന്നെ പറയുന്നുമുണ്ട്.
ഭാരതത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് 15 മുതല്‍16 ദശലക്ഷം യൂറോ (120 മുതല്‍ 125 കോടി രൂപ) കോഴ നല്‍കിയതായും വിധിയില്‍ പറയുന്നു. സോണിയയുടെ അനുയായി ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്, മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍ (പേജ് 193) എന്നിവരുടെ പേരുകളും വിധിയില്‍ പറയുന്നു.
വിധിക്കൊപ്പം നിരവധി രേഖകളും ചേര്‍ത്തിട്ടുണ്ട്. ഇടനിലക്കാരുടെ കുറിപ്പുകളും ഇതിലുണ്ട്. വിധിയില്‍ നാലിടത്താണ് സോണിയയുടെ പേര് (സിഗ്‌നോറ ഗാന്ധി) പരാമര്‍ശിക്കുന്നത്. 193-ാം പേജിലും 2040-ാം പേജിലും രണ്ടു തവണ വീതം.
ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ക്രിസ്റ്റിയന്‍ മൈക്കിള്‍ ആണ് പ്രധാന ഇടനിലക്കാരന്‍. ഇയാള്‍ കോപ്റ്റര്‍ കമ്പനിയുടെ ഭാരതമുള്‍പ്പെടുന്ന മേഖലയിലെ മേധാവിയായിരുന്ന പീറ്റര്‍ ഹ്യൂലറ്റിന് 2008 മാര്‍ച്ച് 15ന് എഴുതിയ കത്തും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇടപാടിനു പിന്നലെ പ്രധാന ചാലക ശക്തി സോണിയയായിരുന്നുവെന്ന് കത്തില്‍ പറയുന്നു. വിവിഐപിയായ അവര്‍ നിലവിലുള്ള എംഐ എട്ട് കോപ്ടറുകളില്‍ പറക്കില്ലെന്നും കത്തില്‍ പറയുന്നു. ഇക്കാര്യം വള്ളിപുള്ളി തെറ്റാതെ വിധിയിലും പറയുന്നുണ്ട്.
ഇടപാട് നേടാന്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിടണമെന്ന് ഭാരതത്തിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് നിര്‍ദ്ദേശിച്ചതിന്റെ വിവരങ്ങളും കരാര്‍ നേടാന്‍ കളിച്ച കളികളുടെ വിശദാംശങ്ങളും കത്തിലുണ്ട്.
204-ാം പേജില്‍ സോണിയയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും അഹമ്മദ് പട്ടേലിന്റെയും പേരുണ്ട്. അറസ്റ്റിലായ ഇടനിലക്കാരന്‍ ഗിഡോ ഹാസ്‌ചെക്കിന്റെ വസതിയില്‍ നിന്നാണ് 2013 ല്‍ കത്ത് പിടിച്ചെടുത്തത്. സോണിയ, പട്ടേല്‍ എന്നിവരുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഹാസ്‌ചെക്ക് അവരെ കോടതിയില്‍ തിരിച്ചറിഞ്ഞുവെന്നും വിധിയില്‍ പറയുന്നു.
30 മില്യണ്‍ യൂറോ എങ്ങനെ വീതം വയ്‌ക്കണമെന്ന് കാട്ടി മൈക്കിള്‍ ഹാസ്‌ചെക്കിനു നല്‍കിയ കുറിപ്പും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. അറുപതു ലക്ഷം യൂറോയാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് 84 ലക്ഷം യൂറോയാണ് വിതരണം ചെയ്തത്.
രാഷ്‌ട്രീയ നേതാക്കള്‍ക്ക് പതിനഞ്ചു മുതല്‍ 16 ദശലക്ഷം യൂറോ വരെയാണ് നല്‍കിയത്. എപി എന്ന പേരാണ് എഴുതിവച്ചത്. അതായത് അഹമ്മദ് പട്ടേല്‍. പണം കൈമാറിയത് ഒരേ ഒരു നേതാവിനാണ്. അഹമ്മദ് പട്ടേലിന് 204-ാം പേജില്‍ ഇത് എപി എന്നതിനു പകരം അഹമ്മദ് പട്ടേല്‍ എന്നും പറയുന്നുണ്ട്.
കമ്മീഷന്‍ കുടുംബത്തിന് ഒപ്പം വിതരണം ചെയ്യണമെന്നും കുറിപ്പില്‍ പറയുന്നു. കുടുംബമെന്ന് പറയുന്നത് വ്യോമസേനാ മുന്‍മേധാവി എസ.്പി. ത്യാഗിയുടെ കുടുംബം.
163,164 പേജുകളില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് ഉണ്ട്. ഓര്‍സി ഇറ്റാലിയന്‍ നേതാക്കളുടെ സഹായത്തോടെ നയതന്ത്രപരമായി പ്രധാനമന്ത്രിയില്‍ സ്വാധീനം ചെലുത്തി അന്വേഷണം തടഞ്ഞത് എങ്ങനെയാണെന്നും ഇതില്‍ പറയുന്നു.
ഭാരത സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കാതെയിരിക്കുകയായിരുന്നു. 163 ല്‍ പറയുന്നത് ഇങ്ങനെ.. ജയിലില്‍ നിന്ന് ഓര്‍സി എഴുതിയ കുറിപ്പില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയേയോ അംബാസിഡര്‍ ടെറാസിയനോയെയോ വിളിച്ച് പ്രധാനമന്ത്രിയെ വിളിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പ്രതിരോധമന്താലയവും ഭാരത സര്‍ക്കാരും അന്വേഷണത്തോട് സഹകരിക്കാത്തതിനെക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്.
സാഹചര്യത്തെൡവുകളും പലയിടത്തും പരാര്‍മശിക്കുന്നു. ഇത് കേസിന്റെ വൈപുല്യമാണ് വെളിവാക്കുന്നത്. കേസിന്റെ വൈപുല്യത്തിലേക്ക് അന്വേഷണം അസാധ്യവുമായിരുന്നു. കാരണം അന്നത്തെ ഭാരതസര്‍ക്കാരിന്റെ (യുപിഎ) നിസഹകരണം.
















