ന്യൂദല്‍ഹി: ഡീസല്‍ ടാക്‌സികള്‍ക്ക് അതിന്റെ പെര്‍മിറ്റ് കാലഹരണപ്പെടും വരെ ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കാമെന്ന് സുപ്രീം കോടതി.
ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയേയും മെക്ക് ഇന്ത്യ പദ്ധതിയേയും ബാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശം.
വായുമലിനീകരണമുണ്ടാകുന്നതിന് മറ്റു പല ഘടകങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡീസല്‍ കാറുകളെ മാത്രം നിരോധിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
















