Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാനുണ്ട്; ദുഃഖിക്കേണ്ട!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 05:48 pm IST
inSamskriti

അദ്ധ്യായം- 30

”ഞാന്‍ എന്തൊക്കെയാ നിങ്ങളോട് പറഞ്ഞത്?” മുത്തച്ഛന്‍ ചോദിച്ചു.

”മുത്തച്ഛന്‍ ഒന്നും പറഞ്ഞില്ലല്ലോ!” ഒരു കുസൃതിച്ചിരിയോടെ ഉണ്ണി തുടര്‍ന്നു: ”ശ്രീകൃഷ്ണന്‍ പറഞ്ഞു; അര്‍ജ്ജുനന്‍ പറഞ്ഞു എന്നൊക്കെ പറഞ്ഞ് വിശദീകരിക്കുന്നതിനിടയില്‍ വേറെ ചിലതു കൂടി പറഞ്ഞു. അത്രതന്നെ!”

”അമ്പട കുസൃതിക്കാരാ! എല്ലാംകൂടി അങ്ങനെയായോ?” മുത്തച്ഛനും ചിരിവന്നു: ”ഉണ്ണി പറഞ്ഞതുതന്നെയാണ് ശരി. എല്ലാം ഭഗവാന്‍ പറഞ്ഞതും പറയിച്ചതുമാണ് എന്ന ബോധ്യത്തിലേക്ക് അത് നമ്മെ ഉയര്‍ത്തുന്നുവല്ലോ. ഏതായാലും ഏറ്റവും കൂടുതല്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നതെന്താണെന്ന് കേള്‍ക്കണ്ടേ?”

”പറയൂ മുത്തച്ഛാ!”

ഇതി തേ ജ്ഞാനമാഖ്യാതം

ഗുഹ്യാദ് ഗുഹ്യതരം മയാ

വിമൃശൈ്യതദശേഷേണ

യഥേച്ഛസി തഥാ കുരു. 18-63

അത്യന്തം രഹസ്യമായ ബ്രഹ്മവിദ്യ ഞാന്‍ നിനക്ക് ഉപദേശിച്ചു കഴിഞ്ഞു. സ്വബുദ്ധികൊണ്ടുനിനക്ക് അതു മുഴുവന്‍ വിശകലനം ചെയ്യാം, വിമര്‍ശിക്കാം. എന്നിട്ട് നിന്റെ ഇഷ്ടം എന്താണോ, അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യാം.

നോക്കൂ. എത്ര ഉദാരതയോടെയാണ് ഭഗവാന്‍ പറയുന്നത്! അര്‍ജ്ജുനാ, ഞാന്‍ പറഞ്ഞതിനെ അന്ധമായി നീ വിശ്വസിക്കുകയോ അനുസരിക്കുകയോ വേണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. നിന്റെ ബുദ്ധിക്കും യുക്തിക്കും ഇഷ്ടത്തിനും യോജിച്ചവിധം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു എന്നല്ലേ? ലോകത്തില്‍ ഏതെങ്കിലും ഒരു മതാധിപന്‍ ഇങ്ങനെ പറയുന്നുണ്ടോ? ഭരണകൂടമോ രാഷ്‌ട്രീയ കക്ഷികളോ പറയുമോ?

അതുപോട്ടെ. ഭഗവദ്ഗീതയുടെ പരമമായ സന്ദേശം നല്‍കുന്ന മറ്റൊരു ശ്ലോകത്തിലേക്ക് നമുക്ക് കടക്കാം:

സര്‍വധര്‍മാന്‍ പരിത്യജ്യ

മാമേകം ശരണം വ്രജ

അഹം ത്വാ സര്‍വപാപേഭ്യോ

മോക്ഷയിഷ്യാമി മാ ശുചഃ 18-66

മറ്റെല്ലാം മറന്നേക്കൂ. എന്നെ ശരണം പ്രാപിക്കൂ. എല്ലാ പാപങ്ങളില്‍നിന്നും നിന്നെ ഞാന്‍ മോചിപ്പിച്ചുകൊള്ളാം. ദുഃഖിക്കുകയേ വേണ്ട എന്നാണ് അര്‍ത്ഥം.

ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍, മാ ശുചഃ എന്ന മൂന്നേമൂന്നക്ഷരങ്ങളില്‍ ഗീതാസന്ദേശം ഒതുക്കാം. ഭഗവാന്‍ അതിലാണ് തന്റെ ഉപദേശം അവസാനിപ്പിക്കുന്നത്. തുടര്‍ന്നുള്ള അഞ്ചു ശ്ലോകങ്ങളില്‍ ഗീതാമഹത്വവും ഫലസിദ്ധിയും പറയുന്നുണ്ടെന്നത് ശരിയാണ്. അതു കവിയുടെ-വ്യാസന്റെ-വാക്കുകളായി കരുതിയാല്‍ മതി.ഇനി നമുക്ക് ഭഗവാന്‍ ഉപദേശം തുടങ്ങുന്നിടത്തേയ്‌ക്ക് കൂടി ഒന്നു പോകാം. നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?”

”ഉവ്വ് മുത്തച്ഛാ. രണ്ടാം അദ്ധ്യായം, സാംഖ്യയോഗത്തിലെ അശോച്യാനന്വശോചസ്ത്വം എന്നുതുടങ്ങുന്ന പതിനൊന്നാം ശ്ലോകമല്ലേ?” ഉമ ചോദിച്ചു.

”അതെ. അതിലെ ആദ്യത്തെ മൂന്നക്ഷരം മാത്രം എടുത്താല്‍ കിട്ടുക ‘അശോച്യം’ എന്നാണ്. അതായത് അശോച്യം എന്ന മൂന്നക്ഷരത്തില്‍ തുടങ്ങി മാ ശുച എന്ന മൂന്നക്ഷരത്തില്‍ അവസാനിക്കുകയാണ് അര്‍ജ്ജുനനുള്ള ഭഗവാന്റെ ഗീതോപദേശം. അത് സാധ്യമാക്കുന്ന തരത്തിലുള്ള അനുഗുണങ്ങളായ കാര്യങ്ങളും ഇടയില്‍ വിവരിച്ചുകൊടുക്കുന്നുണ്ട്. അതിനെ മറ്റൊരു മൂന്നക്ഷരംകൊണ്ടു വിശേഷിപ്പിക്കാം-ഗുരുത്വം.

ഭയപ്പെടേണ്ട, സംശയിക്കേണ്ട, അഹങ്കരിക്കേണ്ട, ആസക്തി വേണ്ട, കോപിക്കേണ്ട…… എന്നിങ്ങനെയും;

പ്രസന്നനായിരിക്കൂ, പ്രശാന്തനായിരിക്കൂ, മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കൂ, സമത്വബുദ്ധിയോടെയിരിക്കൂ, ആഹാരത്തിലുള്‍പ്പെടെ എല്ലാറ്റിലും മിതത്വവും ശുചിത്വവും പാലിക്കൂ, ജ്ഞാനിയായിരിക്കൂ, ദാനിയായിരിക്കൂ, വിനയവാനായിരിക്കൂ, എല്ലാറ്റിലും ഈശ്വരനെ ദര്‍ശിച്ചു സേവനനിരതനായിരിക്കൂ…. എന്നിങ്ങനെ നീളുന്നു ആ ഗുരൂപദേശങ്ങള്‍.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.