ഹൈദരാബാദ്: വിജയ് മല്ല്യയ്‌ക്കെതിരായ ചെക്ക് കേസില്‍ വിധി പറയുന്നത് ഹൈദരാബാദിലെ മൂന്നാം സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 25ലേക്കു മാറ്റി. ഹൈദരാബാദിലെ ജിഎംആര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 50 ലക്ഷം രൂപയുടെ വീതം രണ്ടു ചെക്കുകള്‍ നല്‍കിയിരുന്നു.
ഇതു രണ്ടും മടങ്ങിയെന്നു ചൂണ്ടിക്കാട്ടി വിമാനത്താവള അധികൃതരാണ് പരാതി നല്‍കിയത്. ഏപ്രില്‍ 20നു കേസ് പരിഗണിച്ച കോടതി മല്ല്യ ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നീട്ടിയത്. ഇന്നലെ കേസ് പരിഗണിച്ചപ്പോഴും ഇതേ കാരണം ചൂണ്ടിക്കാട്ടി കേസ് വീണ്ടും മാറ്റി.
















