ന്യൂദല്‍ഹി: ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുഖ്യമായ ഗംഗാ പുനരുജ്ജീവനത്തിനുള്ള ആക്ഷന്‍ പ്ലാന്‍ ഈ മാസം മധ്യത്തോടെ ആരംഭിക്കും. നമാമി ഗംഗേ എന്ന പേരിലുള്ള പദ്ധതിയുടെ നടപടികള്‍ ഇതിനോടകം തന്നെ ആംരംഭിച്ചിട്ടുണ്ട്. ഗംഗയിലെ അഴുക്കുകള്‍ നീക്കം ചെയ്ത് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ മെയ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്നതാണ്. കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രാലത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി നടപടിക്രമങ്ങളുടെ ഒന്നാംഘട്ടം ഈ വര്‍ഷം ഒക്ടോബറില്‍ അവസാനിക്കും. പുനരുജ്ജീവന പദ്ധതികള്‍ക്കുള്ള പ്രാരംഭ നടപടികള്‍ വളരെ മുമ്പു തന്നെ ആരംഭിച്ചതാണ്. 2018 ജൂലൈയോടെ ശുചീകരണം പൂര്‍ത്തീരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍), നാഷണല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (എന്‍ബിസിസി), ഡബ്ലിയൂഎപിസിഒഎസ് ലിമിറ്റഡ്, നാഷണല്‍ പ്രോജക്ട്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍പിസിസി), എഞ്ചിനീയറിങ് പ്രോജക്ട് ഇന്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് സിപിഎസ്‌യു ഇത് നടപ്പിലാക്കുന്നത്.
ഗംഗയുടെ ഉപരിതല ശുചീകരണത്തിനാണ് ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കുക. മഴയ്‌ക്കു ശേഷം ഗംഗാ നദിയിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്ന നടപടിക്രമങ്ങള്‍ സ്വീകരിക്കും.ഗംഗാ ശുചീകരണം 15ന്,
പ്രധാനമന്ത്രി തുടക്കം കുറിക്കും
















