Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പഴമയെ കരുതിയിരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 06:47 pm IST
in Varadyam

പലഹാരത്തിന്റെ സ്വാദ് പ്രിയമാണെങ്കിലും അതില്‍നിന്നിറ്റുവീഴുന്ന എണ്ണ വല്ലാത്ത അസൗകര്യം തന്നെ. അതിനെ നിയന്ത്രിക്കണമെങ്കില്‍ നമുക്കൊരു സൂത്രമുണ്ട്-പഴയ പത്രക്കടലാസ്. നാലുമണിച്ചായക്കൊപ്പമെത്തുന്ന വടയും പഴം പൊരിയുമൊക്കെ പഴയ പത്രക്കടലാസിലിട്ട് നാല് ഞെക്കു കൊടുത്താല്‍ എണ്ണ മുക്കാലും പമ്പ കടക്കും. പക്ഷേ മറ്റൊരു വില്ലന്‍ നാമറിയാതെ അകത്തുകടക്കും. സാക്ഷാല്‍ കറുത്തീയം.

വൃക്കയും തലച്ചോറും മുതല്‍ ബുദ്ധിയും നാഡീവ്യവസ്ഥയും വരെ തകരാറിലാക്കാന്‍ കെല്‍പ്പുള്ള കറുത്തീയം……..

ഉഴുന്നുവടയിലെ എണ്ണമയം അകറ്റാനും ചക്കയിലെ അരക്ക് ഒഴിവാക്കാനും ഉപ്പേരി വറുത്ത് ഉപ്പ് തളിച്ച് നിരത്താനും നമുക്ക് പത്രക്കടലാസ് കൂടിയേ തീരൂ. അച്ചാര്‍ അരിഞ്ഞുകൂട്ടാനും പരത്തിയ ചപ്പാത്തി നിരത്താനും വറുത്തപൂരിയുടെ എണ്ണകളയാനും പത്രക്കടലാസ് തന്നെ ശരണം. ഭക്ഷണം നിരത്താനും പൊതിയാനും കഴിക്കാനുമൊക്കെ നാം ആശ്രയിക്കുന്ന പത്രക്കടലാസില്‍ കുഴപ്പം അച്ചടിമഷിയിലാണ്!

അക്ഷരങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കറുത്തീയം എണ്ണയുടെ സാന്നിദ്ധ്യത്തില്‍ അലിഞ്ഞലിഞ്ഞ് നമ്മുടെ ഭക്ഷണവസ്തുക്കളിലേക്കെത്തുകയാണ്. നിശബ്ദനായ കൊലയാളിയെപ്പോലെ അന്തരീക്ഷത്തിലൂടെ നമ്മിലേക്കെത്തുന്ന ഈയത്തിന്റെ നിരവധി മടങ്ങാണ് അച്ചടിമഷിയില്‍ നിന്നും എണ്ണയിലലിഞ്ഞ് ആഹാരത്തിലേക്ക് സന്നിവേശിക്കുന്നത്.

ഒരുപാട് രാസവസ്തുക്കള്‍ ചേര്‍ന്നതാണ് അച്ചടി മഷി. അതില്‍ കറുത്തീയത്തിന്റെ അംശം താരതമ്യേന കുറവുമാണ്. വികസിത രാജ്യങ്ങളിലെ അച്ചടിമഷിയില്‍ അത്തരം രാസവസ്തുക്കളുടെ സാന്നിദ്ധ്യം കര്‍ക്കശമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. കറുപ്പും വെളുപ്പും നിറഞ്ഞ കടലാസുകളില്‍ മാത്രമല്ല, ഈയപ്പൊടിയുണ്ടാവേണ്ടത്: വര്‍ണങ്ങള്‍ വാരിച്ചുറ്റിയ പത്രക്കടലാസുകളിലുമുണ്ടാവും. സാക്ഷാല്‍ കറുത്തീയം!

കറുത്തീയം നമ്മുടെ ശരീരത്തിലെത്തുന്നത് പത്രക്കടലാസിലൂടെ മാത്രമാണെന്ന് കരുതേണ്ട. വാഹന പുകയിലൂടെ, കറുത്തീയ നിര്‍മിതമായ പൈപ്പിലെ ജലത്തിലൂടെ, കറുത്തീയംകൊണ്ട് സോള്‍ഡര്‍ ചെയ്ത പൈപ്പുകളിലൂടെ വര്‍ണശബളമായ പെയിന്റുകളിലൂടെ, ഒക്കെ കറുത്തീയം നമ്മെ തേടിയെത്തുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങളിലും ഗൃഹോപകരണങ്ങളിലുമൊക്കെ പലപ്പോഴും കറുത്തീയത്തിന്റെ സാന്നിദ്ധ്യമുണ്ട്. പായ്‌ക്ക് ചെയ്ത ഭക്ഷണം, കാജല്‍, കണ്‍മഷി, നര കറുപ്പിക്കുന്ന ഡൈ, സിന്ദൂരം, സിറാമിക് ഉപകരണങ്ങള്‍, ആധുനിക തറയോടുകള്‍ തുടങ്ങിയവയിലൊക്കെ ലെഡ് ഒളിഞ്ഞിരിക്കുന്നുവെന്നറിയുക.

കറുത്തീയം കാന്‍സര്‍കാരിയാണ്. കുടല്‍ സംബന്ധമായ രോഗങ്ങള്‍ക്കു കാരണക്കാരനാണ്. വൃക്ക, നാഡീവ്യവസ്ഥ, തലച്ചോര്‍ രോഗങ്ങള്‍ എന്നിവക്കൊക്കെ വഴിതെളിക്കും. തളര്‍ച്ചയുണ്ടാക്കും. സര്‍വോപരി രക്തത്തില്‍ സംഭരിക്കപ്പെടുകയും ചെയ്യും. കറുത്തീയത്തിനൊപ്പം അച്ചടിമഷിയിലും മറ്റും അടങ്ങിയ കാഡ്മിയവും നാട്ടാരെ ശല്യം ചെയ്യുന്നതില്‍ പിന്നിലല്ല. ഇവയ്‌ക്കുപുറമെ മറ്റ് നിരവധി രാസവസ്തുക്കള്‍ കൂടി ചേര്‍ന്നതാണ് അച്ചടിമഷി. കറുത്തീയം എങ്ങനെ വേണമെങ്കിലും ശരീരത്തിനകത്തു കയറും. പക്ഷേ ആക്രമണം കൂടുതലും കുട്ടികളോടാണെന്നുമാത്രം.

മുതിര്‍ന്നവരേക്കാള്‍ നാലിരട്ടി കൂടുതലാണ് കുട്ടികള്‍ ഇതിനെ വലിച്ചുകയറ്റുകയെന്ന് കണക്കുകള്‍. വാഹനഗതാഗതവും വാഹനക്കുരുക്കുകളും ഏറിയ വന്‍നഗരങ്ങളില്‍ വസിക്കുന്ന കുട്ടികളുടെ രക്തത്തില്‍ ഇതര നാടുകളിലെ കുട്ടികളിലുള്ളതിനെക്കാള്‍ കറുത്തീയം കണ്ടെത്തിയതും അടുത്തകാലത്ത്. ‘പ്രോജക്ട് ലെഡ്ഫ്രീ’ എന്ന പേരില്‍ ബംഗളൂരില്‍ നടന്ന ഒരു ഗവേഷണ പഠനം, പരിശോധനാ വിധേയരാക്കിയ 40 ശതമാനം കുട്ടികളിലും ലെഡ് അധികരിച്ച അളവില്‍ കണ്ടെത്തി.

കറുത്തീയ വിഷബാധമൂലം ലോകമൊട്ടാകെ പ്രതിവര്‍ഷം ആറ് ലക്ഷം കുട്ടികള്‍ക്ക് ബുദ്ധിപരമായ തകരാറുകള്‍ സംഭവിക്കുന്നതായി മറ്റൊരു പഠനം സൂചിപ്പിക്കുന്നു.

ഗര്‍ഭിണികളും കറുത്തീയത്തെ ഭയക്കണം. കറുത്തീയം വല്ലാതെ അകത്തു കയറിയാല്‍ ഗര്‍ഭഛിദ്രം വരെ സംഭവിക്കാം. അകാലജനനവും നവജാത ശിശുവിനുണ്ടാകുന്ന രോഗങ്ങളുമൊക്കെ ഉണ്ടാക്കാന്‍ ഈയത്തിന് കഴിവുണ്ട്. മാതാവിന്റെ ശരീരത്തില്‍ കുരുങ്ങിക്കിടക്കുന്ന ഈയം നവജാത ശിശുവിലേക് പകരാനും സാധ്യതയുണ്ടത്രെ. അപ്രകാരം സംഭവിച്ചാല്‍ കുട്ടിയുടെ ബൗദ്ധിക ശേഷി (ഐക്യൂ) കുറയും. അവരുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

പൊതുജനാരോഗ്യത്തിന് ഹാനിയുണ്ടാക്കുന്ന പത്ത് രാസവസ്തുക്കളെ ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തപ്പോള്‍ കറുത്തീയത്തിനും കിട്ടി പട്ടികയില്‍ നല്ല സ്ഥാനം. പെയിന്റിലൂടെയാണ് ലെഡ് അധികവും മനുഷ്യരിലെത്തുക എന്നത് പരിഗണിച്ച് ലെഡ് മുക്ത പെയിന്റിനായി ലോകാരോഗ്യ സംഘടന ഒരു യജ്ഞം തന്നെ നടത്തുന്നു.

‘ഗ്ലോബല്‍ അലയന്‍സ് ടു എലിമിനേറ്റ് ലെഡ് പെയിന്റ്’ എന്ന ആ പരിപാടി ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്ഥാ സംഘടന(യുഎന്‍ഇപി)യുമായി ചേര്‍ന്നാണ് നടത്തുന്നത്. അമേരിക്കയിലെ ‘നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപ്പേഷനല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത്’ എന്ന സ്ഥാപനം നല്‍കുന്ന കണക്ക് വിശ്വസിക്കാമെങ്കില്‍ പ്രതിവര്‍ഷം 30 ലക്ഷം ജോലിക്കാര്‍ ജോലി സ്ഥലത്ത് കറുത്തീയ വിഷബാധ നേരിടുന്നുണ്ട്.

ഇനി നമുക്ക് പഴംപൊരി പൊതിയുന്ന പഴയ പത്രത്തിന്റെ താളുകളിലേക്ക് മടങ്ങിവരാം. ആയിരത്താണ്ടുകളായി മനുഷ്യന്‍ കറുത്തീയം ഉപയോഗിച്ചുവരുന്നു. ഒറ്റയടിക്ക് ഇല്ലായ്‌മ ചെയ്യാമെന്നു കരുതിയാലും നടക്കില്ല. അപ്പോള്‍ വേണ്ടത് അകന്നു നില്‍ക്കുകയെന്നതുതന്നെ. അതിന്റെ തുടക്കം ആഹാരകാര്യത്തില്‍ നിന്നുതന്നെയാവട്ടെ. എണ്ണയുള്ളതാണെങ്കിലും അല്ലെങ്കിലും ആഹാരക്കാര്യത്തില്‍ നമുക്ക് കറുത്തീയത്തെ അകറ്റിനിര്‍ത്താം. അതിന് അച്ചടിമഷി പുരണ്ട പഴയപത്രത്താളുകള്‍ക്ക് അയിത്തമേര്‍പ്പെടുത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.