മണ്ടൂര്‍ കുന്നുമ്പ്രത്ത് നടന്ന വടക്കിന പുരയില്‍ തറവാട് പടിഞ്ഞാറ്റ തറവാട് കുടുംബസംഗമത്തില്‍ ഒത്തുകൂടിയവര്‍
പിലാത്തറ: മണ്ടൂര്‍ കുന്നുമ്പ്രം ശ്രീ കക്കര ഭഗവതിക്ഷേത്രത്തില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം നടത്തുന്ന കളിയാട്ടത്തിന്റെ മുന്നോടിയായി വടക്കിനപുരയില്‍ പടിഞ്ഞാറ്റപുരയില്‍ തറവാട്ട് അംഗങ്ങളുടെ കുടുംബസംഗമം നടന്നു. സിനിമാ സംവിധായകന്‍ പി.പി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.പി.തമ്പാന്‍ അധ്യക്ഷത വഹിച്ചു. വി.പി.സഞ്ജീവ് കുമാര്‍, പി.പി.ബാലന്‍, വി.പി.കേശവന്‍, വി.പി.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
















