Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ദിവി സൂര്യസഹസ്രസ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 11:37 am IST
inVaradyam

കൊല്ലവര്‍ഷം 925 മകരം അഞ്ച്‌ (1750 ജനുവരി)

പൂര്‍വപക്ഷ സപ്തമിയില്‍ ബുധവാരേ രേവതി നക്ഷത്രം. ആയില്യം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ ശ്രീപദ്മനാഭ ദാസനായി ‘തൃപ്പടിദാനം’ ചെയ്ത മുഹൂര്‍ത്തം. തോവാള മുതല്‍ കവണാറു വരെയുള്ള രാജ്യം ശ്രീപദ്മനാഭന്‌ സമര്‍പ്പിച്ച ദിവസം. രാജകുടുംബത്തിലെ സകല സ്ത്രീപുരുഷന്മാരും അടങ്ങിയ പരിവാരങ്ങളോടെ മഹാരാജാവ്‌ ശ്രീപദ്മനാഭനു മുന്നിലേക്ക്‌ എഴുന്നെള്ളി. യോഗക്കാരെയും പുരോഹിതന്മാരെയും നേരത്തെ വിവരമറിയിച്ച്‌ സജ്ജരാക്കിയിരുന്നു. ഉടവാളെടുത്ത്‌ ഈശ്വരസന്നിധിയിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ വച്ചു. പരമ്പരാഗതമായി തനിക്കും തന്റെ വംശത്തിനും ചേര്‍ന്നതും താന്‍ വെട്ടിപ്പിടിച്ചതുമായ ഭൂപ്രദേശങ്ങളെ മുഴുവന്‍ ശ്രീപദ്മനാഭന്‌ അടിയറ വയ്‌ക്കുകയായിരുന്നു ഇതിലൂടെ.

ഉടവാള്‍ പദ്മനാഭ പാദങ്ങളില്‍ സമര്‍പ്പിച്ച്‌ തിരിച്ചെടുത്ത്‌ “പദ്മനാഭദാസനായി” രാജ്യം ഭരിക്കുമെന്ന്‌ അദ്ദേഹം പ്രതിജ്ഞയെടുത്തു. ഉടവാള്‍ അടിയറവച്ച്‌ ദാനയാധാരം താളിയോലയില്‍ എഴുതി നീരും പൂവും ഉടവാളും കൂടി തൃപ്പടിയില്‍ വച്ച്‌ മഹാരാജാവ്‌ നമ്രശിരസ്കനായി. തുടര്‍ന്ന്‌ പൂജാരിയില്‍ നിന്നും ഉടവാള്‍ സ്വീകരിച്ച്‌ ശ്രീപദ്മനാഭദാസനായി ഭരണം തുടര്‍ന്നു. “ശ്രീപദ്മനാഭദാസ വഞ്ചിപാലക മാര്‍ത്താണ്ഡവര്‍മ കുലശേഖരപ്പെരുമാള്‍” എന്നായി പിന്നത്തെ തിരുനാമം. തന്റെ പിന്‍ഗാമികളും പദ്മനാഭദാസന്മാരായി തുടര്‍ന്നു പോരണമെന്ന്‌ അദ്ദേഹം അനുശാസിക്കുകയും ചെയ്തു. തൃപ്പടിദാനത്തിലൂടെ ഭരണകര്‍ത്താക്കളുടെ തികഞ്ഞ ഭക്തിയാദരങ്ങള്‍ക്ക്‌ പാത്രമായ മാര്‍ത്താണ്ഡവര്‍മ ആധുനിക തിരുവിതാംകൂറിന്റെ ശില്‍പിയാണെന്നാണ്‌ പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്‌.

കൊല്ല വര്‍ഷം 933 മിഥുനം 27ന്‌ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ നാടുനീങ്ങി. അവസാന നിമിഷം നല്‍കിയ സുപ്രധാന തീരുമാനം ഇപ്രകാരമാണ്‌ “യാതൊരു കാരണവശാലും ശ്രീപദ്മനാഭന്‌ അടിയറ വച്ച രാജ്യം തിരിച്ചെടുക്കരുത്‌. മേലില്‍ ആക്രമിച്ചു കീഴടക്കുന്ന രാജ്യവും ദേവന്‌ സമര്‍പ്പിക്കണം. ദേവസ്വത്തോടനുബന്ധിച്ചുള്ള ധര്‍മസ്ഥാപനങ്ങള്‍ക്കും മറ്റുള്ളവയ്‌ക്കും നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും നല്‍കണം.” (തിരുവിതാംകൂര്‍ ചരിത്രം-ശങ്കുണ്ണിമേനോന്‍).

ശ്രീപദ്മനാഭന്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവമാണ്‌. പൗരാണികമായി തന്നെ പുകള്‍പെറ്റ ക്ഷേത്രം. നൂറ്റെട്ട്‌ വൈഷ്ണവ ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനവുമുണ്ട്‌. മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ്‌ ക്ഷേത്രം ഇന്നു കാണുന്ന വിധം പുനരുദ്ധരിച്ചത്‌. എന്നാല്‍ അതിന്‌ ഏതാണ്ട്‌ 600 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വേണാടു ഭരിച്ചിരുന്ന കോത കേരളവര്‍മ (എ.ഡി.1127-1150) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പുനരുദ്ധരിച്ചതായും സ്യാനന്ദൂര പുരാണ സമുച്ചയത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. അതിനര്‍ഥം അതിലും നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ക്ഷേത്രം സ്ഥാപിച്ചിരിക്കണം. ദണ്ഡകാരണ്യത്തില്‍ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന പുണ്ഡരീകന്‍, വ്യാസന്‍, ശുകന്‍, ശുനകന്‍, വസിഷ്ഠന്‍, വാത്മീകി തുടങ്ങിയ ഋഷിമാരെ നാരദന്‍ സന്ദര്‍ശിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും പുണ്യപുരാതനമായ ക്ഷേത്രമേതാണെന്ന്‌ ആരാഞ്ഞിരുന്നത്രേ. അതിന്‌ നാരദന്‍ നല്‍കിയ മറുപടി “അനന്തപുരിയില്‍ ശയനം കൊള്ളുന്ന ശ്രീപദ്മനാഭന്റെ ക്ഷേത്രം” ആണെന്നായിരുന്നത്രേ. അനന്തപുരിക്ക്‌ ഭൂലോക വൈകുണ്ഠമെന്ന വിശേഷണവുമുണ്ട്‌. ഏറ്റവും ഒടുവില്‍ നിലവറ തുറന്നപ്പോള്‍ കണ്ട മഹാദ്ഭുതങ്ങള്‍ ആ വിശേഷണം ദൃഢീകരിച്ചിരിക്കുകയാണ്‌.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തുളു സന്ന്യാസിയായ ദിവാകര മുനിയാല്‍ കലിയുഗാരംഭത്തില്‍ 950-ാ‍ം ദിനത്തില്‍ പ്രതിഷ്ഠിതമായതാണെന്നാണ്‌ മതിലകം ഗ്രന്ഥാവരിയില്‍ പറയുന്നത്‌. ദിവാകര മുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിന തപസ്സനുഷ്ഠിക്കുന്നു. തപസ്സില്‍ സന്തുഷ്ടനായ മഹാവിഷ്ണു ഒരു ബാലന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ആ ശിശുവിനെ കണ്ട്‌ മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയില്‍ ആ ദിവ്യകുമാരന്റെ ദര്‍ശനം തനിക്ക്‌ നിത്യവും ലഭ്യമാകണമെന്ന്‌ മുനി പ്രാര്‍ഥിച്ചു. തന്നോട്‌ അപ്രിയമായി പ്രവര്‍ത്തിക്കുന്നതു വരെ താന്‍ ഉണ്ടാകുമെന്ന്‌ ബാലന്‍ സമ്മതിക്കുകയും ചെയ്തു. പലപ്പോഴും മുനിയുടെ മുന്നില്‍ ബാലന്‍ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത്‌ അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലന്‍ വായ്‌ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതില്‍ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട്‌ ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലന്‍ ഇനിയെന്നെ കാണണമെങ്കില്‍ അനന്തന്‍കാട്ടില്‍ വരണം എന്നുരുവിട്ട്‌ അപ്രത്യക്ഷനായി.

ബാലന്റെ വേര്‍പിരിയലില്‍ മുനി ദുഃഖിതനായി. ബാലനെ തേടി യാത്ര തുടര്‍ന്നു. യാത്രയ്‌ക്കിടയിലെ വിശ്രമവേളയില്‍ ഒരു പുലയ സ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്ന രംഗമാണ്‌ കണ്ടത്‌. ഞാന്‍ നിന്നെ അനന്തന്‍ കാട്ടിലേക്ക്‌ വലിച്ചെറിയും എന്ന സ്ത്രീയുടെ വാക്കുകള്‍ അദ്ദേഹം ശ്രദ്ധിച്ചു. ദിവാകര മുനി സ്ത്രീയെയും കൂട്ടി അനന്തന്‍കാട്ടിലേക്ക്‌ പോയി. അവിടെ അനന്തശയനത്തില്‍ സാക്ഷാല്‍ പദ്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം മുനിയെ സന്തുഷ്ടനാക്കിയെന്നാണ്‌ ഐതീഹ്യം. മുനി പിന്നീട്‌ ഭഗവദ്‌ ദര്‍ശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വന്‍വൃക്ഷം കടപുഴകി വീണു. മഹാവിഷ്ണു അനന്തശായിയായി ദിവാകര മുനിക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഭഗവാന്റെ ശിരസ്‌ തിരുവല്ലത്തും പാദങ്ങള്‍ തൃപ്പാപ്പൂരും ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഭഗവത്‌ സ്വരൂപം പൂര്‍ണമായും ദര്‍ശിക്കുവാന്‍ കഴിയാത്തവണ്ണം വലുപ്പം. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദര്‍ശിക്കാനാകണമെന്ന്‌ പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന ഫലിച്ചു. ആദ്യകാല ശ്രീപദ്മനാഭ പ്രതിഷ്ഠ അപ്രകാരം രൂപം കൊണ്ടതാണെന്ന്‌ വിശ്വസിച്ചു പോരുന്നു. മുനി ഭക്ത്യാദരപൂര്‍വം ഭഗവാനെ വന്ദിക്കുകയും പൂജാദി കര്‍മങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതല്‍പത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. താഴെയൊരു ശിവലിംഗ പ്രതിഷ്ഠയുണ്ട്‌. അനന്തന്റെ പത്തികൊണ്ട്‌ മൂര്‍ധാവ്‌ മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയില്‍ നിന്നും പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലില്‍ വാര്‍ത്ത രൂപങ്ങളുമുണ്ട്‌. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അല്‍പം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌.

ശ്രീപദ്മനാഭന്റെത്‌ ശിലാവിഗ്രഹമല്ല. ലോഹവിഗ്രഹവുമല്ല. ഇന്നും ശ്രീപദ്മനാഭന്റെ പൂര്‍ണകായം ഒരുമിച്ചു കാണാനാകില്ല. പതിനെട്ടടി നീളമുള്ള യോഗനിദ്രയില്‍ കിടക്കുന്ന ഭഗവാനെ മൂന്നു ഭാഗങ്ങളായി മാത്രമേ ദര്‍ശിക്കാനാകൂ. ഇത്രയും വലിയ വിഗ്രഹത്തിന്‌ ചാര്‍ത്താന്‍ തക്കവലുപ്പമുള്ള മാലകളും കിരീടങ്ങളും വളകളും മോതിരങ്ങളും എല്ലാം ഇപ്പോള്‍ കണ്ടെത്തിയതില്‍ നിന്നും എല്ലാം ഭഗവാന്റെ സ്വത്താണെന്ന്‌ തീര്‍ച്ചപ്പെട്ടിരിക്കുന്നു.

ഏതാണ്ട്‌ മൂന്ന്‌ ഹെക്ടറോളം വരുന്ന അതിവിശാലമായ സ്ഥലത്താണ്‌ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പന്തീരായിരത്തി എട്ട്‌ സാളഗ്രാമങ്ങള്‍ അടുക്കി വച്ചുള്ള രൂപകല്‍പനയ്‌ക്കു ശേഷം ഏതാണ്ട്‌ അഷ്ടബന്ധത്തിന്‌ തുല്യമായ കടുംശര്‍ക്കര കൂട്ടുണ്ടാക്കി അത്‌ പുറമെ പൂശി ശരീര തുല്യമാക്കി തീര്‍ത്ത്‌ അതില്‍ ജീവാവാഹനം ചെയ്തതാണ്‌ ഇവിടുത്തെ “കടുംശര്‍ക്കര യോഗ വിഗ്രഹം”. പൂജാദികള്‍ നടത്തുന്നതിന്‌ മംഗലാപുരത്തുകാരായ “അക്കരെ ദേശികള്‍”ക്കും നീലേശ്വരത്തുകാരായ “ഇക്കരെ ദേശികള്‍”ക്കും പുഷ്പാഞ്ജലി നടത്തുന്നതിന്‌ വില്വമംഗലത്തിന്റെ പരമ്പരയില്‍പെട്ടവര്‍ക്കും മാത്രമാണ്‌ അവകാശം. കാസര്‍കോട്‌ കുമ്പളയ്‌ക്കടുത്തുള്ള അനന്തപദ്മനാഭ ക്ഷേത്രവുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാവുകയാണ്‌. വില്വമംഗലം സ്വാമിയാണവിടെ പ്രതിഷ്ഠ നടത്തിയത്‌. ദിവാകര മുനിയും വില്വമംഗല സ്വാമിയാരും രണ്ടല്ല എന്നത്‌ ബോധ്യമാവുകയാണ്‌.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന “മുറജപം” ഏറെ പ്രത്യേകതയുള്ള ചടങ്ങാണ്‌. അമ്പത്താറു ദിവസത്തെ മഹാമഹമാണ്‌ മുറജപം. എട്ടു ദിവസം ഓരോ മുറ. ഈ ക്രമത്തില്‍ അമ്പത്തിയാറു ദിവസത്തെ ഏഴായി വിഭജിച്ച്‌ ജപകര്‍മങ്ങള്‍ നടത്തുന്നു. ഉത്തരായന സംക്രമണ ദിവസം (മകരശീവേലി) കാലം കൂടത്തക്കവണ്ണം വൃശ്ചികമാസം ആദ്യ ആഴ്ചയില്‍ മുറജപത്തിന്‌ തുടക്കം കുറിക്കും. കൊല്ല വര്‍ഷം 919ല്‍ ആദ്യ മുറജപം നടന്നു. അതേ വര്‍ഷം ധനുവില്‍ ഭദ്രദീപവും തൃപ്പടിദാനത്തിനു ശേഷം തുലാപുരുഷ ദാനവും നടന്നതായി രേഖയുണ്ട്‌. 1123 വരെ മുറജപം ആര്‍ഭാടത്തോടെയാണ്‌ ആഘോഷിച്ചിരുന്നത്‌. രാജ്യപുരോഗതിയാണ്‌ ഇതിന്റെ മുഖ്യലക്ഷ്യം. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയാണ്‌ പ്രധാനമായും മുറജപത്തിന്‌ ഉരുവിടാറുള്ളത്‌.

മുറജപത്തിന്റെ ഗുരുസ്ഥാനീയര്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്‌. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത ആതവനാട്‌ ആണ്‌ തമ്പ്രാക്കളുടെ ആസ്ഥാനം. മുറജപത്തിന്‌ വളരെ മുമ്പ്‌ മഹാരാജാവിന്റെ പ്രതിനിധികള്‍ ആതവനാട്‌ എത്തി മുറജപത്തിനുള്ള അനുവാദവും ആശിര്‍വാദവും വാങ്ങും. ബ്രാഹ്മണരുടെ ആചാര്യസ്ഥാനീയരായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളോളം ശ്രേഷ്ഠത ബ്രാഹ്മണരില്‍ മറ്റാര്‍ക്കുമില്ല. മുറജപത്തിനുള്ള തമ്പ്രാക്കളുടെ യാത്രയ്‌ക്കും പ്രത്യേകതയുണ്ട്‌. തമ്പ്രാക്കള്‍ സ്വന്തം മണ്ണിലല്ലാതെ കാല്‍ കുത്തുകയില്ല. ഒരു കാലത്ത്‌ തമ്പ്രാക്കള്‍ക്ക്‌ അത്രയും വിശാലമായ അധികാരങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ യാത്ര പുറപ്പെട്ടാല്‍ സ്വന്തം മണ്ണല്ലാത്ത സ്ഥലത്തെത്തുമ്പോള്‍ കാര്യസ്ഥന്മാര്‍ കരുതിയ മണ്ണ്‌ വിതറും. അതിലൂടെയാണ്‌ തമ്പ്രാക്കളുടെ നടപ്പ്‌. മുറജപത്തിന്‌ ആതവനാട്ടില്‍ നിന്നും പുറപ്പെട്ട്‌ തിരിച്ചെത്തുന്നതു വരെയും ഇതു തന്നെയാണ്‌ രീതി.

യാത്രയ്‌ക്കുള്ള സകലവിധ ചെല്ലും ചെലവും തിരുവിതാംകൂര്‍ മഹാരാജാവിന്റെ വകയാണ്‌. യാത്രയ്‌ക്കു വേണ്ടി സര്‍ക്കാര്‍ വള്ളങ്ങള്‍ അയച്ചു കൊടുക്കും. തമ്പ്രാക്കള്‍ക്ക്‌ എത്ര പേരെ വേണമെങ്കിലും കൂടെ കൊണ്ടു പോകാം. ഇവരുടെ എല്ലാ സുഖസൗകര്യങ്ങള്‍ക്കുമായി ഉദ്യോഗസ്ഥന്മാരെ മഹാരാജാവ്‌ അയയ്‌ക്കും. നിരവധി ദിവസങ്ങള്‍ യാത്ര ചെയ്ത്‌ തമ്പ്രാക്കളും അനുയായികളും വള്ളക്കടവില്‍ (ചാക്ക) എത്തിച്ചേരും. യാത്രയ്‌ക്കിടയില്‍ ഇടത്താവളങ്ങളില്‍ പല ദിവസങ്ങള്‍ തങ്ങും. വള്ളക്കടവില്‍ നിന്നും പല്ലക്കുകളിലും മറ്റുമായി ക്ഷേത്രസങ്കേതങ്ങളിലുള്ള താമസസ്ഥലത്തെത്തും.

നീഹാരം, തേവാരം, ആഹാരം, വിശ്രമം, വിനോദം തുടങ്ങിയവയ്‌ക്കെല്ലാം സജ്ജീകരണങ്ങളുണ്ടാകും. ഏത്‌ രാജ്യകൊട്ടാരത്തില്‍ ചെന്നാലും മഹാരാജാവിനെ തമ്പ്രാക്കള്‍ അങ്ങോട്ടു ചെന്ന്‌ കാണാറില്ല. എല്ലാവരും തമ്പ്രാക്കളെ വന്ന്‌ മുഖം കാണിക്കുക അതാണ്‌ സമ്പ്രദായം. മഹാരാജാവിനെ കണ്ടാല്‍ ആരും വിനയപൂര്‍വം എഴുന്നേറ്റ്‌ ആദരവ്‌ പ്രകടിപ്പിക്കാറുണ്ട്‌. പക്ഷേ തമ്പ്രാക്കള്‍ അങ്ങനെ ചെയ്യണമെന്നില്ല. അതേ സമയം ചെയ്യാതിരിക്കുന്നത്‌ ഉചിതവുമല്ല.

അതിനൊരു പോംവഴി കണ്ടു പിടിച്ചു. തമ്പ്രാക്കളെല്ലാ ദിവസവും സന്ധ്യാവന്ദനത്തിനായി എഴുന്നേറ്റു നില്‍ക്കും. ആ സമയത്ത്‌ മഹാരാജാവ്‌ കടന്നു വരും. വിശദമായ ചര്‍ച്ചകളും മറ്റും ആ സമയത്താണ്‌. മുറജപത്തിന്റെ സമസ്ത വേദികളിലും ശ്രീപദ്മനാഭ സ്വാമി കഴിഞ്ഞാല്‍ പിന്നെ പ്രാമുഖ്യം ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കാണ്‌. മഹാരാജാവും കുടുംബാംഗങ്ങളും അവിടെ വെറും ആരാധകര്‍. വൈകുണ്ഠേശ്വരന്‌ വര്‍ഷം രണ്ടുത്സവങ്ങളാണ്‌. ഇനി ഉത്സവമാണെന്നും. തോക്കേന്തിയ കാവലാളുകള്‍ക്കുള്ളില്‍ പള്ളി കൊള്ളുന്ന ഭഗവാന്റെ യോഗനിദ്രയ്‌ക്ക്‌ ഭംഗം വരില്ലെന്ന്‌ ആശിക്കാം.

-കെ. കുഞ്ഞിക്കണ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

Kerala

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

പുതിയ വാര്‍ത്തകള്‍

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.