കോട്ടയം: നിയമഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളും മറ്റും ഉച്ചസമയത്ത് നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വേനല്‍ ചൂട് അധികരിച്ച സമയത്ത് നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുളളത്.
ഉച്ചയക്ക് മുന്‍പോ ശേഷമോ മാത്രം യോഗം സംഘടിപ്പിക്കണം. യോഗ സ്ഥലത്ത് പന്തലിട്ട് തണല്‍ ഒരുക്കണം. കുടിവെളളവും വൈദ്യസഹായവും ഉറപ്പു വരുത്തണം. ഇപ്രകാരമല്ലാതെ യോഗങ്ങളും മറ്റും സംഘടിപ്പിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയ്‌ക്കും സ്ഥാനാര്‍ത്ഥിക്കും ഏജന്റിനുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കും.
















