കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും, കണ്ണൂര്‍ ആകാശവാണിയും സംയുക്തമായി ആരംഭിച്ചിട്ടുള്ള ആരോഗ്യ ജാലകം പരിപാടിയുടെ ഈ മാസത്തെ പരിപാടി 8ന് വൈകുന്നേരം 4 മണിക്ക് ചേമ്പര്‍ ഹാളില്‍ നടക്കും. പരിയാരം സഹകരണ ഹൃദയാലയിലെ കാര്‍ഡിയോളജി പ്രൊഫസറും, എംഡിയുമായ ഡോ.പ്ലാസിസ് സെബാസ്റ്റ്യന്‍ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ക്ലാസ് എടുക്കും. മെഡിക്കല്‍ ക്യാമ്പ് അന്നേദവിസം 3 മണിമുതല്‍ 6 മണിവരെ ചേമ്പര്‍ ഹാളില്‍വെച്ച് നടത്തും. ഡോക്ടര്‍മാരുടെ ചാരിറ്റബിള്‍ അസോസിയേഷനായ കണ്ണൂര്‍ ലൈഫ് കെയര്‍ അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പില്‍വെച്ച് പള്‍സ് ആന്റ് ബ്ലഡ് പ്രഷര്‍, ഡയബറ്റീസ് ഡിറ്റക്ഷന്‍, ഒബിസിറ്റി, ബ്ലഡ് കൊളസ്‌ട്രോള്‍ തുടങ്ങിയവയുടെ പരിശോധനകളും നടത്തുന്നതാണ്.
















